വാവെയ് Enjoy 8e Youth അവതരിപ്പിച്ചു, അറിയേണ്ടതെല്ലാം


വാവെയ് തങ്ങളുടെ എന്‍ജോയ് 8 സീരിസില്‍ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ജോയ് 8, എന്‍ജോയ് 8 പ്ലസ്, എന്‍ജോയ് 8e എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്. എന്നാല്‍ ഇതിനു പുറമേ കമ്പനി അവതരിപ്പിച്ച മറ്റൊരു ഫോണാണ് Enjoy 8e Youth. ചൈനയില്‍ ഇറങ്ങിയ ഈ ഫോണ്‍ ജൂണ്‍ ഒന്നു മുതല്‍ അവിടെ വില്‍പന തുടങ്ങും.

Advertisement


വാവെയ് എന്‍ജോയ് 8e യൂത്ത് - വില

RBM 799, അതായത് ഇന്ത്യന്‍ വില ഏകദേശം 8,500 രൂപയാണ് ഈ ഫോണിന്. കറുപ്പ്, നീല, സ്വര്‍ണ്ണം എന്നീ മൂന്നു നിറഭേദങ്ങളാണ് ഈ ഫോണിന്. ഫോണിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചു. ജൂണ്‍ ഒന്നു മുതല്‍ വില്‍പനയും ആരംഭിക്കും. ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണ്‍ എപ്പോള്‍ എത്തുമെന്നു ഒരു സൂചനയും കമ്പനി നല്‍കിയിട്ടില്ല.

Advertisement

വാവെയ് എന്‍ജോയ് 8e യൂത്ത് - സവിശേഷതകള്‍

സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ ഈ ഫോണിന് 5.45 ഇഞ്ച് എച്ച്ഡി പ്ലസ് LCD ഡിസ്‌പ്ലേയില്‍ 18:9 ആസ്‌പെക്ട് റേഷ്യോയാണ്. മീഡിയാടെക് MT6739 ക്വാഡ്‌കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയുമുണ്ട്.

പി 20 വാങ്ങണോ അതോ അതിന്റെ പകുതി വിലക്കുള്ള ഹോണർ 10 വാങ്ങണോ?

ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും എടുത്തു പറയേണ്ട സവിശേഷത അതിന്റെ ക്യാമറകള്‍ തന്നെ. PDAF, ഡ്യുവല്‍-ടോണ്‍ എല്‍ഇഡി ഫ്‌ളാഷ് എന്നിവ ഉള്‍പ്പെടുത്തിയ 13എംപി പിന്‍ ക്യാമറയും 5എംപി സെല്‍ഫി ക്യാമറയുമാണ്. 3020എംഎംച്ച് ബാറ്ററിയാണ് എന്‍ജോയ് 8e യൂത്തിന്. 4ജിഎല്‍ടിഇ, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് 4.2, എഫ്എം റേഡിയോ എന്നിവ കണക്ടിവിറ്റികളില്‍ ഉള്‍പ്പെടുന്നു. ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്.

Best Mobiles in India

Advertisement

English Summary

Huawei Enjoy 8e Youth launched, Need To Know Everything