10000 രൂപക്ക് ഫേസ് അൺലോക്ക്, 18:9 ഡിസ്പ്ലേ, പിറകിൽ രണ്ടു ക്യാമറ.. ശെരിക്കും ഞെട്ടിക്കാൻ വാവെയ്


ഷവോമിക്ക് മാത്രമല്ല തങ്ങൾക്കും കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുള്ള ഫോണുകൾ നല്കാനാകുമെന്ന് തെളിയിക്കുകയാണ് വാവെയ്. കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ച അവരുടെ മിഡ് റേഞ്ച് ഫോണിൽ സവിശേഷതകളുടെ പൂരം തന്നെയാണ്. ഇന്ത്യൻ രൂപയുടെ മൂല്യമനുസരിച്ച് 8300 രൂപ, 10300 രൂപ എന്നിങ്ങനെ രണ്ടു വിലകളിലായി രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

799 യുവാൻ, 999 യുവാൻ എന്നീ തോതിൽ ചൈനയിൽ വിലയിട്ടിരിക്കുന്ന വാവെയ് 7എ എന്ന ഈ മോഡലിൽ ഒരുവിധം എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഏറ്റവും മുഖ്യ ആകർഷണം കുറഞ്ഞ വില തന്നെയാണ്. 2ജിബിയും 32ജിബിയും 3ജിബിയും 32ജിബിയും എന്നിങ്ങനെയാണ് ഈ രണ്ടു വേർഷനുകൾ വേർതിരിക്കപ്പെട്ടിരിക്കുന്നത്.

Advertisement

5.7" 18:9 അനുപാതത്തിലുള്ള 720*1440 പിക്സൽ റെസലൂഷന്റെ സ്ക്രീൻ, സ്നാപ്ഡ്രാഗൺ 430 പ്രൊസസർ, പിറകിലായി ഫിംഗർപ്രിന്റ് സ്‌കാനർ തുടങ്ങി അവശ്യ സൗകര്യങ്ങളെല്ലാം തന്നെ ഈ ബഡ്ജറ്റ് ഫോണിലുണ്ട്.

ക്യാമറയും ശരാശരിക്ക് മുകളിൽ നിൽക്കുന്നവയാണ്. 13 മെഗാപിക്സലിന്റെ മുഖ്യ ക്യാമറയോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആവശ്യങ്ങൾക്കായി 2 മെഗാപിക്സലിന്റെ മറ്റൊരു ക്യാമറയുമുണ്ട്. 1080p വീഡിയോ റെക്കോർഡ് ചെയ്യാൻ ഈ ക്യാമറക്ക് സുഗമമായി കഴിയുന്നതാണ്. മുൻഭാഗത്ത് 8 മെഗാപിക്സലിന്റെ എൽഇഡി ഫ്‌ളാഷോട് കൂടിയ ക്യാമറയുണ്ട്. ഇതുപയോഗിച്ച് ഫേസ് ലോക്കും സാധ്യമാണ്.

രണ്ടു സിം കാർഡുകൾ ഉപയോഗിക്കാനുള്ള ട്രേ, മെമ്മറി കാർഡ് ഇടാനുള്ള സൗകര്യം അടക്കം ഒട്ടനവധി സൗകര്യങ്ങൾ വേറെയുമുണ്ട് ഫോണിന് എന്നതും ശ്രദ്ധേയം. 3000mAh ആണ് ബാറ്ററി. ചൈനയിൽ ഇറക്കിയ ഈ മോഡൽ മറ്റു ചില രാജ്യങ്ങളിൽ നാളെ അവതരിപ്പിക്കുന്നുണ്ട്. വൈകാതെ തന്നെ ഇന്ത്യയിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം.

Advertisement

4000 മുതൽ 25000 രൂപ വരെ; നിങ്ങൾക്ക് പറ്റിയ ആൻഡ്രോയിഡ് ഓറിയോ ഫോൺ തിരഞ്ഞെടുക്കാം

Best Mobiles in India

Advertisement

English Summary

Huawei Honor 7A unveiled. Oreo on an 18:9 screen and a modest budget.