ഹുവാവെ ഹോണര്‍ ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് ഉയര്‍ത്തുന്നു



ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഹുവാവെ ഹോണര്‍ പുതിയ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റമായ ഐസ് ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നു.  ഗൂഗിളിന്റെ നെക്‌സസ് ആണ് ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ചില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്.

ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെട്ട ഹുവാവെ ഹോണര്‍ വിപണിയിലെത്തിക്കഴിഞ്ഞിരിക്കുന്നു.  ഐസ് ക്രീം സാന്‍ഡ്‌വിച്ച്  റോം ചൈനീസ് വെബ്‌സൈറ്റുകളില്‍ ഹുവാവെ അപ്‌ലോഡ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഇത് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

Advertisement

ഫീച്ചറുകള്‍:

ഗൂഗിള്‍ മാപ്‌സുള്ള ഇന്റഗ്രേറ്റഡ് ജിപിഎസ്

Advertisement

എ2ഡിപിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി

മൈക്രോയുഎസ്ബി

ആര്‍ഡിഎസ് ഉള്ള സ്റ്റീരിയോ എഫ്എം റേഡിയോ

കപ്പാസിറ്റീവ് എഫ്ഡബ്ല്യുവിജിഎ 4 ഇഞ്ച് ടിഎഫ്ടി മള്‍ട്ടി ടച്ച് സ്‌ക്രീന്‍

32 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം

3.5 എംഎം ഓഡിയോ ജാക്ക്

അഡ്രിനോ 205 ജിപിയു ഉള്ള 1.4 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ സിപിയു

512 എംബി റാം, 4 ജിബി റോം

ഗൈറോ, പ്രോക്‌സിമിറ്റി സെന്ഡസറുകള്‍, ആക്‌സലറോമീറ്റര്‍

ക്വാല്‍കോം എംഎസ്എം8255ടി സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫഌഷ്... സംവിധാനമുള്ള 8 മെഗാപിസല്‍

2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

720പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

Advertisement

ക്യാമറയില്‍ ജിയോ ടാഗിംഗ്, എച്ച്ഡിആര്‍ ഫീച്ചറുകള്‍

ഗുഗിള്‍ സേര്‍ച്ച്, ജിമെയില്‍, ജിടോക്ക്

ജിപിആര്‍എസ്/എഡ്ജ്/3ജി

വൈഫൈ, വൈഫൈ ഹോട്ട്‌സ്‌പോട്ട്, ഡിഎല്‍എന്‍എ

അഡോബ് ഫഌഷ്... ഉള്ള എച്ച്ടിഎംഎല്‍ ബ്രൗസര്‍

1900 mAh ലിഥിയം അയണ്‍ ബാറ്ററി

ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിനു മുന്‍പു തന്നെ ഏറെ സ്വീകാര്യത ലഭിച്ച ഹുവാവെ ഹോണര്‍ പുതിയ അപ്‌ഡേഷനോടെ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഇപ്പോള്‍ ഐസ് ക്രീം സാന്‍ഡ്‌വിച്ചിന്റെ ബീറ്റ വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കിലും, ഉടന്‍ തന്നെ കൂടുതല്‍ മികച്ച വേര്‍ഷനിലേക്ക് ഇതു മാറ്റും എന്നു പതീക്ഷിക്കാം.

Best Mobiles in India

Advertisement