ഐഡിയോസ്, ഹോണര്‍ സ്മാര്‍ട്‌ഫോണുകളുമായി ഹുവാവെ


ഹുവാവെ രണ്ട് പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹോണര്‍, ഐഡിയോസ് എക്‌സ്5 അപ്‌ഗ്രേഡഡ് വേര്‍ഷനുമാണ് ഇവ. ഹോണറിന്റെയും ഐഡിയോസ് എക്‌സ് 5ന്റേയും ഏകദേശ വിലകള്‍ യഥാക്രമം 19,990 രൂപയും 13,800 രൂപയുമാണ്.

ഹോണറിന്റെ സവിശേഷതകള്‍

 • ഗൂഗിള്‍ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ്

 • 1900mAh ബാറ്ററി (9 മണിക്കൂര്‍ ടോക്ക്‌ടൈം)

 • 4 ഇഞ്ച് സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗോറില്ല ഗ്ലാസ് പിന്തുണയുള്ള ഡിസ്‌പ്ലെ

 • 1.4 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

 • 8 മെഗാപിക്‌സല്‍ ക്യാമറ

 • വീഡിയോ കോളിംഗ് ക്യാമറ

അനാവശ്യ കോളുകളും എസ്എംഎസുകളും ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവും ഹോണറില്‍ ഹുവാവെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ ഡാറ്റാ ട്രാഫിക് മാനേജര്‍ ആപ്ലിക്കേഷനിലൂടെ ഉപയോക്താവിന്റെ പ്രതിമാസ ഡാറ്റാ പാക്കേജ് സെറ്റ് ചെയ്ത് ഡാറ്റാ ഉപയോഗം എത്രയെന്ന് നിരീക്ഷിക്കാം. ആപ്ലിക്കേഷനുകള്‍ എത്രത്തോളം ഡാറ്റ ഉപയോഗിക്കുന്നതെന്നും വൈഫൈ, 2ജി, 3ജി നെറ്റ്‌വര്‍ക്കുകളില്‍ എത്രത്തോളം ഡാറ്റ ഉപയോഗിക്കപ്പെടുന്നു എന്നും ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.

ഐഡിയോസ് എക്‌സ്5ന്റെ സവിശേഷതകള്‍

 • 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

 • 3.8 ഇഞ്ച് ഡബ്ല്യുവിജിഎ കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

 • ആന്‍ഡ്രോയിഡ് 2.2 ഒഎസ്

 • എഫ്എം റേഡിയോ

 • 16 ജിബി ക്ലൗഡ് സ്‌റ്റോറേജ്

 • 5 മെഗാപിക്‌സല്‍ ക്യാമറ

 • 1500mAh ബാറ്ററി

ഫോണ്‍ ലൊക്കേറ്ററാണ് ഈ ഫോണില്‍ ഹുവാവെ അവതരിപ്പിച്ചിരിക്കുന്ന ഒരു പ്രധാന ഘടകം. നഷ്ടപ്പെട്ടുപോയ ഫോണ്‍ കണ്ടെത്താനും ലോക്ക് ചെയ്യാനും വിദൂരത്തിലിരുന്ന് ഫോണിലെ ഡാറ്റകള്‍ ഡിലീറ്റ് ചെയ്യാനും ബാക്ക്അപ് എടുക്കാനുമെല്ലാം ഫോണ്‍ ലൊക്കേറ്റര്‍ ഉപയോഗിക്കാം.

Most Read Articles
Best Mobiles in India

Have a great day!
Read more...