മുന്‍ ക്യാമറയ്ക്ക് വേണ്ടി ഡിസ്‌പ്ലേയില്‍ മാറ്റത്തിനൊരുങ്ങി ഹുവായ്


ഡിസ്‌പ്ലേയിലെ ബെസെല്‍ ഒഴിവാക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍. ഡിസ്‌പ്ലേയുടെ വലുപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ കമ്പനികള്‍ പല വിധത്തില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നോചില്ലാത്ത എഡ്ജ് റ്റു എഡ്ജ് ഡിസ്‌പ്ലേ പുറത്തിറക്കി ആപ്പിള്‍ ഐഫോണ്‍ X ആണ് ഇതിന് തുടക്കമിട്ടത്. പിന്നാലെ ഓപ്പോയും വിവോയും ബെസെല്‍ ഇല്ലാത്ത ഡിസ്‌പ്ലേകളോട് കൂടിയ ഫോണുകള്‍ പുറത്തിറക്കിക്കഴിഞ്ഞു.

Advertisement

നോച് ഇല്ലാതാക്കാന്‍ പുതിയൊരു ആശയവുമായി എത്തിയിരിക്കുകയാണ് ഹുവായ്. ഡിസ്‌പ്ലേയില്‍ ഒരു സുഷിരമുണ്ടാക്കി അതില്‍ ക്യാമറ സ്ഥാപിക്കാനാണ് ഹുവായ് പരിശ്രമം തുടങ്ങിയിരിക്കുന്നത്. സാംസങ് ഗാലക്‌സി S10-ല്‍ സമാനമായ രീതിയിലാണ് മുന്‍ ക്യാമറ സ്ഥാപിച്ചരിക്കുന്നതെന്ന വാര്‍ത്തകള്‍ പല കോണുകളില്‍ നിന്നും പുറത്തുവരുന്നുണ്ട്. ക്യാമറ ഡിസ്‌പ്ലേയുടെ മുകള്‍ ഭാഗത്തായിരിക്കും സ്ഥാപിക്കുക.

Advertisement

സെന്‍സറുകളും ഇയര്‍പീസും വളരെ നേര്‍ത്ത ഭാഗത്ത് സ്ഥാപിക്കാനാണ് ഹുവായി ആലോചിക്കുന്നത്. നോച് പൂര്‍ണ്ണമായും ഒഴിവാക്കി ബെസെല്‍ ലെസ് ഡിസ്‌പ്ലേ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

മോട്ടോറൈസ്ഡ് സ്ലൈഡിംഗ് സാങ്കേതികവിദ്യയോട് കൂടിയ മുന്‍ ക്യാമറകള്‍ ഉള്‍പ്പെടുത്തിയാണ് ഓപ്പോയും വിവോയും തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയത്. വിവോ നെക്‌സ് ഇയര്‍പീസ് ഒഴിവാക്കി സൗണ്ട് കാസ്റ്റിംഗ് സാങ്കേതികവിദ്യയും അവതരിപ്പിച്ചു. ഡിസ്‌പ്ലേയിലൂടെ ശബ്ദം പുറത്തുവരുന്ന സാങ്കേതികവിദ്യയാണ് സൗണ്ട് കാസ്റ്റിംഗ്.

ക്യാമറ സ്ഥാപിക്കാന്‍ സുഷിരം ഉണ്ടാക്കുന്നത് നോച് സൃഷ്ടിക്കുന്ന അസൗകര്യം അതേപടി നിലനിര്‍ത്തുമെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇതുവരെ ഹുവായ് സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി നമ്മള്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.

Advertisement

6.22 ഇഞ്ച് എല്‍ഡിസി ഡ്‌സ്‌പ്ലേയായിരിക്കും സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാവുകയെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ക്യാമറയെ കുറിച്ചോ മറ്റ് സവിശേഷതകളെ പറ്റിയോ വിവരങ്ങള്‍ ലഭ്യമല്ല.

വാവെയ് നോവ 3 മറ്റു 6ജിബി റാം ഫോണുകളുമായി താരതമ്യം ചെയ്യാം..!

Best Mobiles in India

Advertisement

English Summary

The craze of getting rid of bezels on the display of the smartphone is very high among smartphone makers. All the smartphone manufacturers are trying their best to expand the display of their handsets inch-by-inch. The trend was set by Apple iPhone X when it was launched last year with a complete edge-to-edge display with a notch on it. But some people prefer 18:9 implementation and some don't. Vivo and Oppo have achieved the truly bezel-less display with the launch of Oppo Find X and Vivo NEX.