ഹുവായ് മേറ്റ് പത്താം സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തി!


ഹുവായി അവസാനം തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളായ മേറ്റ് 10, മേറ്റ് 10 പ്രോ എന്നീ ഫോണുകള്‍ ജര്‍മനിയില്‍ നടന്ന ഇവന്റില്‍ പ്രഖ്യാപിച്ചു. ഈ രണ്ടു പുതിയ സ്മാര്‍ട്ട്‌ഫോണുകളും ഹുവായിയുടെ ദീര്‍ഘകാല സ്മാര്‍ട്ട്‌ഫോണുകളില്‍ നൂതനമായ ഉപകരണം എന്നാണ് പറയുന്നത്.

Advertisement

ഷവോമി മീ മിക്‌സ്‌ 2, 8ജിബി റാം എത്തുന്നു!

സവിശേഷതകളുടെ കാര്യത്തില്‍ മേറ്റ് 10, മേറ്റ് പ്രോയുടെ ഏകദേശം ഒരു പോലെയാണ്. ഹുവായി അവരിപ്പിച്ച ഈ രണ്ട് ഫോണുകളുടേയും സവിശേഷതകള്‍ നോക്കാം..

Advertisement

ഡിസ്‌പ്ലേ

ഹുവായി മേറ്റ് 10 എത്തിയിരിക്കുന്നത് 5.9 ഇഞ്ച് (2560X1440 പുക്‌സല്‍) എല്‍സിഡി ഡിസ്‌പ്ലേയോടു കൂടിയാണ്. എന്നാല്‍ മേറ്റ് 10 പ്രോയ്ക്ക് 6 ഇഞ്ച് OLED ഡിസ്‌പ്ലേ, 2160X1080 റിസൊല്യൂഷനും. ഈ രണ്ട് ഫോണുകള്‍ക്കും സമാന ഡിസൈനും സമചതുര ബെസലുകളുമാണ്.

പ്രോസസര്‍

കമ്പനിയുടെ സ്വന്തം ഹൈസിലികോള്‍ കിരിന്‍ 970 സിപിയു ഹാര്‍ഡ്‌വയര്‍ ആണ് നല്‍കിയിരിക്കുന്നത്. ന്യൂറല്‍ നെറ്റ്വര്‍ക്ക് പ്രോസസര്‍ യൂണിറ്റ് (NPU) പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് ഹുവാവേ എന്ന് കമ്പനി അവകാശപ്പെടുന്നു.

ഹുവായി മേറ്റിന് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ആണ്. എന്നാല്‍ ഹുമായി മേറ്റ് 10 പ്രോയ്ക്ക് രണ്ട് വേരിയന്റുകളാണ് ഉളളത്. ഒന്ന് 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ. 256ജിബി വരെ മേറ്റ് 10ന്റെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. എന്നാല്‍ മേറ്റ് 10 പ്രോയ്ക്ക് ഈ സവിശേഷത ഇല്ല.

 

ക്യാമറ/ ബാറ്ററി/ സോഫ്റ്റ്വയര്‍

മേറ്റ് 10 പ്രോയ്ക്ക് ഡ്യുവല്‍ റിയര്‍ ക്യാമറയാണ്, അതില്‍ 20എംപി മോണോക്രോം സെന്‍സറും, 12എംപി RGB സെന്‍സറുമാണ്. കൂടാതെ 8എംപി ഫോക്കസ് ഷൂട്ടറും ഉണ്ട്. മേറ്റ് 10നും മേറ്റ് 10 പ്രോയുടെ ക്യാമറ സവിശേഷതകള്‍ തന്നെയാണ്.

ഈ രണ്ട് ഫോണുകള്‍ക്കും 4000എംഎഎച്ച് ബാറ്ററിയാണ്, കൂടാതെ ഈ ഫോണുകള്‍ റണ്‍ ചെയ്യുന്നത് EMUI അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 8.0യിലാണ്.

 

മറ്റു സവിശേഷതകള്‍

ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഈ ഫോണിന് എന്‍എഫ്‌സി, യുഎസ്ബി-സി, വൈഫൈ, ബ്ലൂട്ടൂത്ത്, 3.5എംഎം പോര്‍ട്ട് എന്നീ സവിശേഷതകളാണ്. കൂടാകെ വാട്ടര്‍ പ്രൂഫിങ്ങും ഉണ്ട്.

ഹുവായി മേറ്റ് 10ന്റെ വില 53,000 രൂപയും, മേറ്റ് 10 പ്രോയുടെ വില 61,000 രൂപയുമാണ്. എന്നാല്‍ പോര്‍ഷെ ഡിസൈന്‍ ചെയ്ത മേറ്റ് 10 പ്രോയുടെ വില 1,06,600 രൂപയും.

 

Best Mobiles in India

English Summary

The CEO also unveiled the Porsche Design Huawei Mate 10 which is similar to the Mate 10 Pro in terms of specifications.