ഇരട്ട എഡ്ജ് ഡിസ്‌പ്ലേ, 5 ക്യാമറകൾ.. വവേയുടെ പടുകൂറ്റൻ ഫോൺ Mate 20 Pro വരുന്നു!


വാവെയ് കമ്പനി സ്മാർട്ട്‌ഫോൺ ഇറക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും നാല് ക്യാമറകളുമായി എത്തി പി 20 പ്രോയിലൂടെയാണ് ആഗോളവിപണിയിൽ കമ്പനിക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്. വാവെയ്, കമ്പനിയുടെ സബ് ബ്രാൻഡായ ഓണർ എന്നിങ്ങനെ രണ്ടു പേരുകളിലും ഒരുപിടി നല്ല മോഡലുകൾ കമ്പനി ഈയടുത്ത കാലത്തായി അവതരിപ്പിക്കുകയിണ്ടായി. അതിലേക്കിതാ ഒരു പുതിയ അഥിതി കൂടെ എത്തുകയാണ്. എന്നാൽ അത്ര നിസ്സാരക്കാരനല്ല ഈ മോഡൽ.

Advertisement

Mate 20 Pro

Mate 20 Pro ആണ് അടുത്തതായി കമ്പനിയുടേതായി ഇറങ്ങാൻ പോകുന്ന പ്രധാന ഫോണുകളിൽ ഒന്ന്. ഇരട്ട എഡ്ജ് ഡിസ്‌പ്ലേ, 5 ക്യാമറകൾ, ഭീമൻ സ്ക്രീൻ എന്നിവയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകൾ. ഏറ്റവും പുതിയ Kirin 980 പ്രോസസറിന്റെ കരുത്തും ഈ മോഡലിൽ നമുക്ക് ലഭിക്കും. ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകൾ വിവരിക്കുകയാണ് ഇവിടെ.

Advertisement
6.9 ഇഞ്ച് ഡിസ്‌പ്ലേ

കമ്പനി ഈ മോഡലിലൂടെ ഒരു 6.9 ഇഞ്ച് ഡിസ്‌പ്ലേ ഫോണ്‍ പുറത്തിറക്കുമെന്നാണ് പറയുന്നത്. അതിലൂടെ വാവെയ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പുതിയ ബെഞ്ച്മാര്‍ക്ക് സ്ഥാപിക്കുമെന്നുറപ്പ്. എത്രത്തോളം വിസ്താരമുള്ളതാണ് സ്ക്രീൻ എന്നത് കണ്ടറിയാം. ഇതു കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ വിവോ NEX S, NEX A സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വലിയ ഡിസ്പ്ളേയും ഉയർന്ന സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോയും ആണ് ഉള്ളത്. ഇതാകും ഈ ഫോണിന്റെ മുഖ്യ എതിരാളിയെന്നും നമുക്ക് കരുതാം.

ഇരട്ട എഡ്‌ജുകളോട് കൂടിയ കർവ്ഡ് OLED ഡിസ്പ്ളേ

ഇരട്ട എഡ്‌ജുകളോട് കൂടിയ OLED ഡിസ്പ്ളേ ആണ് ഫോണിലെ മറ്റൊരു പ്രധാന സവിശേഷത. ഏതൊരാളെയും ആകർഷിക്കാൻ സാധിക്കുന്ന ഡിസൈനാണ് ഈ ഡിസ്പ്ളേ നൽകുക. ഒപ്പം സ്‌ക്രീനിൽ തന്നെ ഫിംഗർപ്രിന്റ് അൺലോക്ക് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകും. ഇതിനായുള്ള പേറ്റന്റ് അടക്കം കമ്പനിക്ക് സ്വന്തമാണ്.

5 ക്യാമറകൾ

ക്യാമറകൾ ഇപ്പോൾ ഫ്ലാഗ്ഷിപ്പ് ഫോണുകളെ സംബന്ധിച്ചെടുത്തോളം കുട്ടിക്കളിയായിരിക്കുകയാണ് എന്ന് തോന്നിപ്പോകും. ആദ്യം ഒന്നായിരുന്നു. പിന്നീട് കുറെ കാലം രണ്ടെണ്ണമായിരുന്നു. പിന്നീട് മൂന്ന് വന്നു, നാല്, അഞ്ച് എന്നിങ്ങനെയായി. ഒമ്പത് ക്യാമറയുള്ള വേറൊരു ഫോണും കൂടി വരാൻ പോകുന്നുണ്ട്. എന്തായാലും ഇവിടെ വാവേയ് തങ്ങളുടെ Mate 20 Proയിൽ ഉൾപ്പെടുത്തുക 5 ക്യാമറകൾ ഉള്ള ക്യാമറ സെറ്റപ്പ് ആയിരിക്കും. ഇതിൽ രണ്ടെണ്ണം മുൻവശത്തും മൂന്നെണ്ണം പിറകിലും ആയിരിക്കും ഉണ്ടാകുക.

വൈഫൈ കണക്ഷൻ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?

Best Mobiles in India

English Summary

Huawei Mate 20 Pro To Feature Dual Edge Curved OLED Display and 5 Cameras