വാവെയ് മേറ്റ് 20 പ്രോ സാംസങ്ങില്‍ നിന്നും 6.9 ഇഞ്ച് OLED ഡിസ്‌പ്ലേ ഉപയോഗിക്കും


ഗുണമേന്മയിലും സാങ്കേതിക മികവിലും ആപ്പിളിനും സാംസങ്ങിനും ഒപ്പമാണ് വാവെയ് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാനം. ഒരിക്കലും പഴയ സാങ്കേതിക വിദ്യകള്‍ പൊടിതട്ടി അവതരിപ്പിക്കാതെ പുതിയ തരത്തിലുളള മികവാണ് പലപ്പോഴും വാവെയ് ഫോണുകള്‍ കാഴ്ച വയ്ക്കാറ്.

Advertisement


മൂന്നാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്ന പേര് ഓരോ മോഡല്‍ പുറത്തിറങ്ങുമ്പോഴും വാവെയ് ഉയര്‍ത്തിപ്പിടിക്കും. വാവെയ് തങ്ങളുടെ പുതിയൊരു ഉപകരണം അവതരിപ്പിക്കാന്‍ പോകുന്നു. ഏറ്റവും അടുത്തിടെ ഇറങ്ങിയ റിപ്പോര്‍ട്ടു പ്രകാരം 6.9 ഇഞ്ച് ഡിസ്‌പ്ലേയുളള ഉപകരണം പുറത്തിറക്കും എന്നാണ് സൂചന. ഈ 6.9 ഇഞ്ച് OLED പാനലുകള്‍ സാംസങ്ങില്‍ നിന്നുമാണ് വാങ്ങുന്നത്.

2018 മൂന്നാം പാദത്തില്‍ തന്നെ OLED പാനലുകള്‍ പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് സാംസങ്ങ് പ്രതീക്ഷിക്കുന്നത്. 2018ന്റെ അവസാന പാദത്തില്‍ അല്ലെങ്കില്‍ 2019ന്റെ ആദ്യ ക്വാര്‍ട്ടറില്‍ വാവെയുടെ വലിയ ഡിസ്‌പ്ലേ ഫോണുകള്‍ ഇറക്കാന്‍ സാധിക്കുമെന്നു കരുതുന്നു. വാവെയ് മേറ്റ് 10 പ്രോയുടെ 6 ഇഞ്ച് ഡിസ്‌പ്ലേയേക്കാള്‍ 0.9 ഇഞ്ച് കൂടി വലുപ്പമുണ്ടാകും വാവെയ് മേറ്റ് 20 പ്രോയ്ക്ക്. സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8ന്റെ ഡിസ്‌പ്ലേ വലുപ്പം 6.3 ഇഞ്ചാണ്.

Advertisement

വാവെയ് മേറ്റ് 20 പ്രോ എങ്ങനെയായിരിക്കും

പാനലിന്റെ OLED സ്വഭാവവും അതിന്റെ വലുപ്പവും കണക്കിലെടുത്താല്‍ വാവെയില്‍ നിന്നുമുളള വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഒരു മുന്‍നിര ഉപകരണമായിരിക്കും. മറ്റൊരു റീതിയില്‍ പറഞ്ഞാല്‍ ഇത് വില കൂടിയ ഫോണുമായിരിക്കും. കൂടാതെ ഇതൊരു മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ആണെന്നു പറഞ്ഞതിനനുസരിച്ച് ഒന്നിങ്കില്‍ വാവെയ് P30 സീരീസ് അല്ലെങ്കില്‍ മേറ്റ് 20 സീരീസ് ഫോണാകും. P30 സീരീസ് ഫോണ്‍ MWC 2019 ടെക് ഷോയിലാകും പ്രദര്‍ശിപ്പിക്കുന്നത്. ഇത്രയൊക്കെ സൂചന നല്‍കിയാല്‍ ഇത് മേറ്റ് 20 പ്രോ ആയിരിക്കും.

നിലവിലുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം മേറ്റ് 20, മേറ്റ് 20 പ്രോ എന്നീ ഫോണുകള്‍ ഒക്ടോബര്‍ അവസാനം പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കാം. മേറ്റ് 20 യ്ക്ക് 6.1 ഇഞ്ച് ഡിസ്‌പ്ലേയിലും മേറ്റ് 20 പ്രോ വേരിയന്റിന് 6.9 ഇഞ്ച് ഡിസ്‌പ്ലേയിലുമാണ് എത്തുന്നത്.

Advertisement

പോട്രൈറ്റ് മോഡ് ഇല്ലാത്ത ഫോണുകളിൽ പോട്രൈറ്റ് മോഡ് ലഭ്യമാക്കാൻ ഗൂഗിൾ ലെൻസ് ബ്ലർ

Best Mobiles in India

Advertisement

English Summary

Huawei Mate 20 Pro to use a 6.9-inch Samsung OLED display