48 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും പഞ്ച് ഹോള്‍ മുന്‍ ക്യാമറയുമായി ഹുവായ് നോവ 4 വിപണിയില്‍


ചൈനീസ് ഇലക്ട്രോണിക് ഭീമന്മാരും പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുമായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ നോവ4 നെ അവതരിപ്പിച്ചു. ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടായിരുന്നു നോവയ 4ന്റെ വരവ്. 48 മെഗാപിക്‌സലുള്ള മൂന്നു പിന്‍ ക്യാമറയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. കൂടാതെ മുന്‍ ഭാഗത്ത് പഞ്ച് ഹോള്‍ ക്യാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്. മുന്നിലെ ക്യാമറ 25 മെഗാപികലാണ്.

Advertisement

പഞ്ച് ഹോള്‍ ക്യാമറ

മുന്‍ഭാഗം മുഴുവന്‍ സ്‌ക്രീന്‍ നിറഞ്ഞു നില്‍ക്കുന്നതിനായാണ് പഞ്ച് ഹോള്‍ ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. ഡിസ്‌പ്ലേയ്ക്കുള്ളില്‍ ക്യാമറ വരുന്ന രീതിയാണിത്. സാംസംഗ് ഗ്യാലക്‌സി എ8S നെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് നോവ 4 ലുള്ളത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഹോണര്‍ വ്യു20 ലും ഇതേ ക്യാമറ സംവിധാനം ഹുവായ് ഉപയോഗിച്ചിരുന്നു.

Advertisement
ചെറിയ ലെന്‍സാണുള്ളത്.

ഈ മൂന്നു മോഡലുകള്‍ക്കും പഞ്ച് ഹോള്‍ ക്യാമറയിലൂടെ പ്രത്യേകം രൂപഭാവം ലഭിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. സാംസംഗിന്റെ കാര്യത്തില്‍ അല്‍പ്പം വലിയ പഞ്ച് ഹോള്‍ ക്യാമറയാണുള്ളത് എന്ന വ്യത്യാസം മാത്രമാണുള്ളത്. ഹുവായ് നോവ 4ല്‍ മറ്റു മോഡലുകളെ അപേക്ഷിച്ച് ചെറിയ ലെന്‍സാണുള്ളത്.

 

 

ട്രിപ്പിള്‍ ക്യാമറ

പിന്‍ഭാഗം നോക്കിയാല്‍ ഹുവായ് പി20 പ്രോയെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് നോവ 4ലുള്ളത്. ട്രിപ്പിള്‍ ക്യാമറ സംവിധാനം മികച്ചതാണ്. ഹൈസിലിക്കണ്‍ കിരിന്‍ 970 ചിപ്പ്‌സെറ്റാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 8 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനു കരുത്തേകുന്നുണ്ട്. 3750 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

അതിവേഗ ചാര്‍ജിംഗ് സംവിധാനം

18 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനം മികച്ചതാണ്. 6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ഫുള്‍ വ്യൂ ഡിസ്‌പ്ലേ മറ്റു ഫോണുകളെ അപേക്ഷിച്ച് രൂപഭംഗി നിറഞ്ഞതാണ്. നിലവില്‍ ചൈനയിലാണ് ഹുവായ് നോവ 4 പുറത്തിറങ്ങിയിരിക്കുന്നത്. 3,399 ചൈനീസ് യുവാനാണ് വിപണി വില. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 35,300 രൂപ.

നോവ 4

ചൈനയില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച ഈ മോഡലിനെ ഇന്ത്യയിലേക്ക് എന്ന് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാലും അധികം വൈകാതെ പ്രതീക്ഷിക്കാം. 30,000 രൂപയ്ക്കടുത്താകും വില. പ്രീമിയം ഡിസൈനില്‍ അത്യുഗ്രന്‍ സവിശേഷതകളോടെ പുറത്തിറങ്ങുന്ന നോവ 4നെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഇരുകൈ നീട്ടി സ്വീകരിക്കുമെന്നുറപ്പ്.

Best Mobiles in India

English Summary

Huawei Nova 4 with punch-hole front camera, 48-megapixel rear camera launched