പി 20 വാങ്ങണോ അതോ അതിന്റെ പകുതി വിലക്കുള്ള ഹോണർ 10 വാങ്ങണോ?


വാവെയ് ഫോണുകൾ എന്ന് കേൾക്കുമ്പോൾ തന്നെ ആരും തിരിഞ്ഞു നോക്കാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ മാറി. ലോൿഅത്തിലെ തന്നെ ഏറ്റവും മികച്ച ക്യാമറ ഫോൺ ഇപ്പോൾ വാവയ്ക്ക് സ്വന്തമാണ്. വാവെയ് പി 20 പ്രൊ. അത് മാത്രമല്ല, വാവെയ് തങ്ങളുടെ സബ് ബ്രാൻഡായ ഹോണർ വഴിയും മികച്ച ഫോണുകൾ അവതരിപ്പിക്കുന്നുണ്ട്.

Advertisement

അത്തരത്തിൽ ഈയടുത്തായി ഏറെ ശ്രദ്ധ നേടുന്ന ഒരു ഫോണാണ് ഹോണർ 10. ഇന്നിവിടെ ഞങ്ങൾ വാവെയ് പി 20 പ്രൊ, ലൈറ്റ് എന്നിവയെ ഹോണറുമായി ഒരു താരതമ്യം നടത്തുകയാണ്. വിവശദമായിത്തന്നെ.

Advertisement


പിൻക്യാമറ

പി 20 യിൽ 40 മെഗാപിക്സൽ, 20 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിങ്ങനെയാണ് പിറകിൽ ക്യാമറകളുള്ളത്. DxOMark റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ ഈ രണ്ടു മോഡലുകളും കൂടെ പിന്നിലാക്കിയിരിക്കുന്നത് ഗാലക്‌സി S9, പിക്സൽ 2, ഐഫോൺ എക്സ് എന്നീ വമ്പന്മാരെയാണ് എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

ക്യാമറ ഹോണർ 10ൽ എത്തുമ്പോൾ AI ക്യാമറ തന്നെയാണ് എടുത്തുപറയേണ്ട കാര്യം. ഇരട്ട ക്യാമറകളോട് കൂടിയാണ് ഇവ എത്തുന്നത്. 24 മെഗാപിക്സൽ, 16 മെഗാപിക്സൽ എന്നിങ്ങനെ രണ്ടു ലെൻസുകളാണ് ഫോണിന്റെ പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം ഇരട്ട എൽഇഡി ഫ്ലാഷും ഇവയ്‌ക്കൊപ്പമുണ്ട്. ഒപ്പം f/1.8 aperture ആണ് ക്യാമറക്കുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സൗകര്യങ്ങൾ കൂടിയാകുമ്പോൾ ദൃശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള മനോഹരമായ ഫോട്ടോഗ്രാഫി ഫോണിലൂടെ സാധ്യമാകും.

Advertisement

മുൻ ക്യാമറ

24 മെഗാപിക്സലിന്റെ ഫോണിലെ മുൻക്യാമറ ആർട്ടിഫിഷ്യൽ ഇന്റലിജന്സിന്റെ സഹായത്തോടെ മനോഹരമായ ചിത്രങ്ങളെടുക്കുമ്പോൾ പിൻക്യാമറകൾ മൂന്നും കൂടെ ഒരു ഫോണിൽ എടുക്കാവുന്ന ഏറ്റവും മികച്ച ഫോട്ടോകൾ നൽകുന്നു. മൂന്നും കൂടെ 68 മെഗാപിക്സൽ ക്യാമറയാണ് മൊത്തം തരുന്നത്.

പിറകിലെ ക്യാമറയെ പോലെ തന്നെ മുൻക്യാമറയും മികവ് പുലർത്തുന്നതാണ്. 24 മെഗാപിക്സൽ ആണ് സെൽഫി ആവശ്യങ്ങൾക്കായുള്ള ക്യാമറയിൽ ഉള്ളത്. ഫോണിലെ ബാറ്ററിയുടെ കരുത്ത് 3400 mAh ആണ്. പെട്ടെന്ന് ചാർജ്ജ് കയറാനുള്ള സൗകര്യവും ഫോണിലുണ്ട്. 25 മിനിറ്റിനുള്ളിൽ തന്നെ 50 ശതമാനം ചാർജ്ജ് കയറാൻ ഫോണിന് സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.

Advertisement

ഡിസ്പ്ലേ

രണ്ടും മോഡലുകളുടെയും ഡിസ്പ്ളേ ഏതൊരാളെയും ആകർഷിക്കുന്നത് തന്നെയാണെന്ന് സമ്മതിക്കാതെ വയ്യ. P20 പ്രോയുടെ 6.1-ഇഞ്ച് ഡിസ്പ്ലേ 2240 x 1,080 റെസലൂഷനോട് കൂടി 18.7:9 അനുപാതത്തിലാണ് വരുന്നത്. ഒഎൽഇഡി ഫുൾവ്യൂ ഡിസ്പ്ലേ ആണിത്. രണ്ടു മോഡലുകൾക്കും 360 ഡിഗ്രി ആംഗിളിൽ ഫേസ് അൺലോക്ക് ചെയ്യാനുള്ള സംവിധാനം കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സെക്കൻഡ് പോലും വേണമെന്നില്ല ഇത് അൺലോക്ക് ചെയ്യാൻ. കിട്ടിയ സൂചനകൾ പ്രകാരം 0.6 സെക്കൻഡ് മതി ഈ ഫോൺ ഫേസ് അൺലോക്ക് ചെയ്യാൻ.

എന്നാൽ 1080 x 2280 പിക്സൽ റെസല്യൂഷനോട് കൂടിയ 5.84 ഇഞ്ച് ഫുൾ എച് ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലെ ആണ് ഹോണർ 10ന് ഉള്ളത്. നോച്ച് ഉണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്. ഇപ്പോഴത്തെ പുതിയ ഡിസ്പ്ലെ അളവായ 19:9 അനുപാതം തന്നെയാണ് ഈ മോഡലിനുമുള്ളത്.

Advertisement

ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ

ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ എന്നിവയെ കുറിച്ച് പറയുമ്പോൾ ആൻഡ്രോയിഡ് ഓറിയോ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള EMUI 8.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. octa-core HiSilicon Kirin 970 ൽ ആണ് ഫോൺ പ്രവർത്തിക്കുക. P20 യുടെ റാം 4ജിബിയും പ്രോയുടെ റാം 6ജിബിയുമാണ്. റണ്ടു മോഡലുകൾക്കും 128 ജിബി ഫോൺ മെമ്മറിയുമുണ്ട്. P20ക്ക് 3400 mAh ബാറ്ററിയാണ് എങ്കിൽ പ്രോയ്ക്ക് 4000 mAh ആണ് ബാറ്ററിയുള്ളത്. അരമണിക്കൂറിനുള്ളിൽ തന്നെ 58 ശതമാനം ചാർജിങ് നടക്കുന്ന കരുത്തുറ്റ സ്പീഡ് ചാർജിങ് സൗകര്യവും ഫോണിലുണ്ട്.

അതേസമയം Octa-core HiSilicon Kirin 970 SoC ആണ് ഫോണിന്റെ പ്രൊസസർ. റാം 6ജിബിയും. ഫോൺ മെമ്മറി 64ജിബി, 128 ജിബി എന്നിങ്ങനെയാണ്. ആൻഡ്രോയിഡ് ഓറിയോ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള EMUI 8.1 തന്നെയാണ് ഇതിലും ഓപ്പറേറ്റിങ് സിസ്റ്റമാണ് വരുന്നത്.

Advertisement

വിലയുടെ കാര്യത്തിൽ ആമസോണിൽ പി 20 പ്രൊക്ക് 64999 രൂപയാണ് വരുന്നത്. പി 20 ലൈറ്റിന് 19999 രൂപയും. ഹോണർ 10 ആണെങ്കിൽ ഫ്ലിപ്കാർട്ടിൽ 32999 രൂപയാണ് ഇപ്പോൾ ഓഫർ വിലയായി വരുന്നത്. ഇനി നിങ്ങൾക്ക് തീരുമാനിക്കാം. ഏത് ഫോൺ എടുക്കണം എന്നത്. വിലയും സവിശേഷതകളും നോക്കി നിങ്ങൾക്കൊത്ത മോഡൽ തിരഞ്ഞെടുക്കാം.

Best Mobiles in India

English Summary

Huawei P20 Pro and P20 vs Honor 10.