ഹുവായ് P30 പ്രോ ക്യാമറ


പാരീസില്‍ നടന്ന ചടങ്ങില്‍ ഹുവായ് P ശ്രേണിയിലെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളായ P-30, P-30 പ്രോ എന്നിവ പുറത്തിക്കി. ഇതുവരെ ആരും കാണാത്ത ഫീച്ചറുകളോട് കൂടിയാണ് രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്. ഹുവായ് P30 പ്രോയില്‍ പിന്നില്‍ നാല് ക്യാമറകളാണുള്ളത്. കുറച്ചുസമയം ഫോണ്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ക്യാമറയെ വിലയിരുത്തുകയാണ്.

Advertisement

ക്യാമറ ഹാര്‍ഡ്‌വെയര്‍

ഫീച്ചറുകളുടെ കലവറയാണ് P30 പ്രോയിലെ പുതിയ ലെയ്ക പവേഡ് ക്വാഡ് ക്യാമറ സിസ്റ്റം. f/1.6 അപെര്‍ച്ചറോട് കൂടിയ 40MP വൈഡ് ആംഗിള്‍ ലെന്‍സ് (27 മില്ലീമീറ്റര്‍) ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹുവായുടെ പുതിയ സൂപ്പര്‍ സ്‌പെക്ട്രം സെന്‍സറാണിത്. ഇതില്‍ ഒപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസര്‍ സൗകര്യവുമുണ്ട്. f/2.2 അപെര്‍ച്ചറോട് കൂടിയ 20MP അള്‍ട്രാ വൈഡ് ആംഗിള്‍ (16 മില്ലീമീറ്റര്‍) ക്യാമറ, f/3.4 അപെര്‍ച്ചറോട് കൂടിയ 8MP ടെലിഫോട്ടോ സെന്‍സര്‍, പുതിയ ടൈം ഓഫ് ഫ്‌ളൈറ്റ് സെന്‍സര്‍ എന്നിവയാണ് മറ്റ് ലെന്‍സുകള്‍. മുന്നില്‍ 32MP സെല്‍ഫി ക്യാമറയുമുണ്ട്.

Advertisement
പകല്‍വെളിച്ചത്തിലെ ക്യാമറയുടെ പ്രകടനം

നല്ല പ്രകാശമുള്ളപ്പോള്‍ മിക്ക ക്യാമറകളും മികച്ച ഫലം നല്‍കാറുണ്ട്. എന്നാല്‍ നിറങ്ങള്‍, കോണ്‍ട്രാസ്റ്റ്, ഡൈനാമിക് റേഞ്ച് എന്നിവയിലാണ് പ്രശ്‌നങ്ങള്‍ പ്രകടമാകുന്നത്. P30 പ്രോയിലെ ക്യാമറ ഇക്കാര്യങ്ങളിലെല്ലാം ഒരുപോലെ മികവ് പുലര്‍ത്തുന്നു. ഒരു പ്രകാശത്തില്‍ മേറ്റ് 20 പ്രോയും P30 പ്രോയും ഉപയോഗിച്ചെടുത്ത ഫോട്ടോകള്‍ താരതമ്യം ചെയ്തപ്പോള്‍ ഈ വ്യത്യാസം മനസ്സിലാക്കാന്‍ കഴിഞ്ഞു. P30 പ്രോ നിറങ്ങള്‍ യഥാര്‍ത്ഥമായി പുന:സൃഷ്ടിക്കുന്നു.

മോണോക്രാം ഷോട്ട്

P30

കുറഞ്ഞ പ്രകാശത്തില്‍ ക്യാമറയുടെ പ്രകടനം

ലോകത്തിലെ ആദ്യത്തെ RYYB സെന്‍സറോട് കൂടിയതാണ് 40MP സൂപ്പര്‍ സ്‌പെക്ട്രം സെന്‍സര്‍. 8MP ടെലിഫോട്ടോ ലെന്‍സിന് 5X ഒപ്ടിക്കല്‍ സൂം ശേഷിയുണ്ട്. 40MP ലെന്‍സിലെ RGG ബേയര്‍ ഫില്‍റ്റര്‍ പച്ചനിറത്തിലുള്ള പിക്‌സലുകള്‍ മാറ്റി മഞ്ഞനിറത്തിലുള്ള പിക്‌സലുകള്‍ വയ്ക്കുന്നു. ലഭ്യമായതിന്റെ 40 ശതമാനം അധികം പ്രകാശം പിടിച്ചെടുക്കാന്‍ ക്യാമറകള്‍ക്ക് കഴിയുമെന്ന് ഹുവായ് അവകാശപ്പെടുന്നു. P30 പ്രോയുടെ പരമാവധി ഐഎസ്ഒ റേറ്റിംഗ് 409600 ആണ്. മൊബൈല്‍ ക്യാമറകളില്‍ ഇത് ആരും പ്രതീക്ഷിക്കുമെന്ന് തോന്നുന്നില്ല.

തീരെ പ്രകാശമില്ലാത്ത സാഹചര്യങ്ങളില്‍ പോലും തെളിച്ചമുള്ള ഫോട്ടോകള്‍ എടുക്കാന്‍ P30 പ്രോയ്ക്ക് കഴിയുന്നുണ്ട്. ലോ-ലൈറ്റ് മോഡില്‍ തിളക്കവും നിറങ്ങളുടെ സംതുലനവും വര്‍ദ്ധിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡിലെടുത്ത ചിത്രങ്ങളുടെ പ്രത്യേകത സ്വാഭാവിക നിറങ്ങളും സൂക്ഷ്മമായ വിശദാംശങ്ങളുമാണ്. പ്രകാശം തീരെയില്ലാത്ത സാഹചര്യങ്ങളില്‍ നിരവധി സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ പരീക്ഷിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവയെക്കാളെല്ലാം വളരെ മുന്നിലാണ് P30 പ്രോ. ഡ്യുവല്‍ OIS സ്‌റ്റെബിലൈസേഷന്‍ മികച്ച ഫലം നല്‍കാന്‍ സഹായിക്കുന്നു.

ശക്തമായ സൂം

5X ഒപ്ടിക്കല്‍ സൂം, 10X ലോസ്ലെസ്സ് ഹൈബ്രിഡ് സൂം, 50X ഡിജിറ്റല്‍ സൂം എന്നിവയോട് കൂടിയതാണ് P30 പ്രോ. സൂം ചെയ്താലും ഫോട്ടോകളുടെ മിഴിവിന് ഒരു കുറവും സംഭവിക്കുന്നില്ല. മുകളില്‍ കാണുന്ന ചിത്രം 50X സൂം ചെയ്‌തെടുത്തതാണ്. വ്യക്തതയോ വിശദാംശങ്ങളോ നഷ്ടമാകുന്നില്ല. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവരെ എല്ലാവിധത്തിലും തൃപ്തിപ്പെടുത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഹുവായ് P30 പ്രോ.

Best Mobiles in India

English Summary

Huawei P30 Pro Camera Hands-on