ആന്‍ഡ്രോയിഡ് പൈ കരുത്തില്‍ മീഡിയാടെക്ക് പ്രോസസ്സറുമായി ഹുവായ് വൈ6 പ്രൈം വിപണിയില്‍

പാകിസ്ഥാന്‍ വിപണിയിലേക്കാണ് ആദ്യമെത്തിയത്. 10,600 രൂപയാണ് വിപണി വില. ആംബര്‍ ബ്രൗണ്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, സഫയര്‍ ബ്ലൂ എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.


വിപണിയിലേക്ക് പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളെ നിരന്തരം അവതരിപ്പിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവായ്. ഏറ്റവും ഒടുവിലായി വൈ6 പ്രൈം 2019 എഡിഷനെയാണ് ഹുവായ് പുറത്തിറക്കിയിരിക്കുന്നത്. പാകിസ്ഥാന്‍ വിപണിയിലേക്കാണ് ആദ്യമെത്തിയത്. 10,600 രൂപയാണ് വിപണി വില. ആംബര്‍ ബ്രൗണ്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, സഫയര്‍ ബ്ലൂ എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

Advertisement

യൂണിബോഡി ഡിസൈനാണ്

യൂണിബോഡി ഡിസൈനാണ് വൈ6 പ്രൈമിനുള്ളത്. 6.09 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ മികച്ചതാണ്. 1560X720 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. മീഡിയാടെക്ക് ഹീലിയോ എ22 പ്രോസസ്സറാണ് ഫോണിനു കരുത്തേകുന്നത്. 2 ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവ ഫോണിലുണ്ട്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഇന്റേണല്‍ മെമ്മറി ശേഷി 512 ജി.ബി വരെ ഉയര്‍ത്താനാകും.

Advertisement
മികവു പുലര്‍ത്തുന്നുണ്ട്

ക്യാമറ ഭാഗത്തും വൈ6 പ്രൈം മികവു പുലര്‍ത്തുന്നുണ്ട്. പിന്നില്‍ 13 മെഗാപിക്‌സലിന്റെ 1.8 ലെന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിനു എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. മുന്നില്‍ 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മികച്ച വീഡിയോ കോളിംഗ്് മുന്‍ ക്യാമറയില്‍ സാധ്യമാണ്. പിന്‍ഭാഗത്തു തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഘടിപ്പിച്ചിരിക്കുന്നത്.

ഫോണിന്റെ പ്രവര്‍ത്തനം.

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായമാണ് ഫോണിന്റെ പ്രവര്‍ത്തനം. ഹുവായുടെ സ്വന്തം യു.ഐ ആയ ഇ.എം.യു.ഐ 9.0 ഒപ്പമുണ്ട്. 3,020 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. കണക്ടീവിറ്റി സംവിധാനങ്ങളായ 4ജി, വൈഫൈ 8.2.11, ബ്ലൂടൂത്ത്, ജി.പി.എസ്, മൈക്രോ യു.എസ്.ബി എന്നിവ വൈ6 പ്രൈമിലുണ്ട്.

സെന്‍സറിംഗ്

ഗ്രാവിറ്റി സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവ ഫോണിലുള്ള സെന്‍സറിംഗ് സംവിധാനങ്ങളാണ്. നിലവില്‍ പാകിസ്ഥാനില്‍ അവതരിപ്പിച്ച ഈ മോഡല്‍ അധികം വൈകാതെ മറ്റു രാജ്യങ്ങളിലേക്കും എത്തും.

Best Mobiles in India

English Summary

Huawei Y6 Prime (2019) launched with MediaTek Helio A22 SoC and Android 9 Pie