6.26 ഇഞ്ച് ഡിസ്‌പ്ലേ, 16MP ഫ്രണ്ട് ക്യാമറ, 4000 mAh ബാറ്ററി: ഹുവായ് Y7 പ്രോ 2019 വിപണിയില്‍


ഹുവായിയുടെ Y ശ്രേണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ Y7 പ്രോ 2019 പുറത്തിറങ്ങി. അറോറ ബ്ലൂ, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന്റെ വില 39,90,000 വിയറ്റ്‌നാം ഡോങ്‌സാണ്. ഏകദേശം 11990 രൂപ.

Advertisement

പ്രധാന ആകര്‍ഷണങ്ങള്‍.

6.26 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ, 1520x720 പിക്‌സല്‍ റെസല്യൂഷന്‍, 2.5D കര്‍വ്ഡ് ഗ്ലാസ്, അഡ്രിനോ 506 GPU-യോടുകൂടിയ 1.8 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസ്സര്‍ തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

Advertisement
ഫോണിന്റെ ശക്തി

3GB റാം, 32 GB ഇന്റേണല്‍ സ്റ്റോറേജ് എന്നിവ മറ്റ് സവിശേഷതകളില്‍പ്പെടുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാന്‍ കഴിയും. EMUI 8.2-യോടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ)-ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ശക്തി 4000 mAh ബാറ്ററിയാണ്. ഹുവായ് Y7 പ്രോ 2019-ല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഫെയ്‌സ് അണ്‍ലോക്ക് ഉണ്ട്.

പിന്‍ഭാഗത്ത് രണ്ട് ക്യാമറ

ഫോണിന്റെ പിന്‍ഭാഗത്ത് രണ്ട് ക്യാമറകളുണ്ട്. എല്‍ഇഡി ഫ്‌ളാഷ്, f/1.8 അപെര്‍ച്ചര്‍ എന്നിവയുള്ള 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും f/2.4 അപെര്‍ച്ചറോട് കൂടിയ 2 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സറുമാണ് അവ. മനോഹരമായ സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കുമായി മുന്നില്‍ 16 മെഗാപിക്‌സല്‍ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.

ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

4G VoLTE, Wi-Fi 802.11 b/g/n, ബ്ലൂടൂത്ത് 4.2, ജിപിഎസ്+GLONASS എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 158.92x76.91x8.1 മില്ലീമീറ്റര്‍ വലുപ്പമുള്ള ഹുവായ് Y7 പ്രോ 2019-ന്റെ ഭാരം 168 ഗ്രാമാണ്.

 

 

Best Mobiles in India

English Summary

Huawei Y7 Pro 2019 launched with 6.26-inch display, 16MP front camera, 4000mAh battery