നാല് ക്യാമറകളും 4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയുമായി ഹുവായ് വൈ9 (2019)


ചൈനീസ് ഇലക്ട്രോണിക് ഭീമന്മാരും പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുമായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹുവായ് വൈ9 (2019) എന്നാണ് മോഡലിന്റെ പേര്. 15,990 രൂപയാണ് വിപണി വില. 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഫോണിലുണ്ട്.

ഫോണിന്റെ വില്‍പ്പന.

ജനുവരി 15 മുതല്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആസമോണ്‍ വഴിയാണ് ഫോണിന്റെ വില്‍പ്പന. മിഡ്‌നൈറ്റ് ബ്ലാക്ക്, ബ്ലൂ സ്വററോസ്‌കി, അറോറ പര്‍പ്പിള്‍ എന്നീ നിറഭേദങ്ങളിലാകും ഫോണ്‍ ലഭിക്കുക. 2,990 രൂപ വിലവരുന്ന ബോട്ട് റോക്കേര്‍സ് 255 സ്‌പോര്‍ട്‌സ് ബ്ലൂടൂത്ത് ഇയര്‍ഫോണും ഈ ഫോണിനോടൊപ്പം സൗജന്യമായി ലഭിക്കും.

പ്രത്യേക ഭംഗി നല്‍കുന്നു.

6.5 ഇഞ്ച് എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2340X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:5:9 ആസ്‌പെക്ട് റേഷ്യോയും 97 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോയും ഡിസ്‌പ്ലേക്ക് പ്രത്യേക ഭംഗി നല്‍കുന്നു. കരുത്തിനായി ഒക്ടാകോര്‍ കിരിന്‍ 710 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫോണിന്റെ പ്രവര്‍ത്തനം.

ആന്‍ഡ്രോയിഡ് ഓറിയോ 8.1 ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. മാത്രമല്ല 4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു. ഇവയ്‌ക്കെല്ലാം പുറമേ നാലു ക്യാമറകളാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

ക്യാമറയ്ക്ക് കരുത്തു പകരാന്‍

രണ്ട് ക്യമറ പിന്നിലും രണ്ട് മുന്‍ ക്യാമറയുമാണ് ഹുവായ് വൈ9 (2019)ലുള്ളത്. 13+2 മെഗാപിക്‌സലിന്റെതാണ് പിന്‍ ക്യാമറ. സെല്‍ഫി ക്യാമറയാകട്ടെ 16+2 മെഗാപിക്‌സലിന്റേതും. രണ്ടു ഭാഗത്തുമുള്ള ക്യാമറയ്ക്ക് കരുത്തു പകരാന്‍ കൃതൃമബുദ്ധിയുടെ സഹായവുമുണ്ട്.

മറ്റു ഫോണുകളിലെന്നപോലെ

ഇരട്്ട 4ജി വോള്‍ട്ട്, വൈഫൈ 8.2.11, ബ്ലൂടൂത്ത് 5, ജി.പി.എസ് ഗ്ലോണാസ്, യു.എസ.ബി ടൈപ്പ് സി എന്നീ കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. 173 ഗ്രാമാണ് ഭാരം. ആക്‌സിലോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ഗ്രയോസ്‌കോപ്പ്, പ്രോക്‌സിമിറ്റി എന്നീ സെസന്‍സറിംഗ് സംവിധാനവും ശ്രേണിയിലെ മറ്റു ഫോണുകളിലെന്നപോലെ ഹുവായ് വൈ9 (2019)ലുമുണ്ട്.

Most Read Articles
Best Mobiles in India
Read More About: huawei mobile smartphone

Have a great day!
Read more...

English Summary

Huawei Y9 (2019) with quad cameras, 4,000mAh battery launched in India for Rs 15,990