ഡ്യുവല്‍ സിം വിപണിയില്‍ ഐബോളും


പ്രമുഖ ഡിജിറ്റല്‍ ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ ഐബോള്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ വിപണിയിലും ഒരു കൈ നോക്കാനുറച്ചിരിക്കുകയാണ്. ഒരു ഡ്യുവല്‍ സിം ജിഎസ്എം മൊബൈല്‍ ഫോണായ ഐബോള്‍ ആന്‍ഡി ആണ് ഐബോള്‍ ഇന്ത്യന്‍ വിപണിയിലിറക്കുന്ന ഹാന്‍ഡ്‌സെറ്റ്.

2.2 ഫ്രയോ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ പ്രോസസ്സര്‍ 416 മെഗാഹെര്‍ഡ്‌സ് എആര്‍എം9 ആണ്. 3.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. കൂടെ 3.2 മെഗാപിക്‌സല്‍ ക്യാമറയും.

Advertisement

എഫ്എം റേഡിയോ, ഓഡിയോ, വീഡിയോ ഫയലുകള്‍ സപ്പോര്‍ട്ടു ചെയ്യുന്ന മീഡിയാ പ്ലെയര്‍ എന്നിങ്ങനെയുള്ള വിനോദ സൗകര്യങ്ങള്‍ ഈഐബോള്‍ ഹാന്‍ഡ്‌സെറ്റിലുണ്ട്. 32 ജിബി വരെ മെമ്മറി ഉയര്‍ത്താം എന്നൊരു സൗകര്യവും ഉണ്ട്.

Advertisement

ബ്ലൂടൂത്ത്, വൈഫൈ കണക്റ്രിവിറ്റികള്‍, വഴി തെറ്റാതെ എത്തേണ്ടിടത്തേച്ചുള്ള കൃത്യമായ വഴി കാണിച്ചു തരുന്ന ജിപിഎസ് സംവിധാനം, 1000 mAh ബാറ്ററി എന്നിവയും ഈ ഐബോള്‍ ഫോണിന്റെ സവിശേഷതകളില്‍ പെടുന്നു.

ആകെക്കൂടി നോക്കുമ്പോള്‍ ആര്‍ക്കും ഒന്നു സ്വന്തമാക്കാന്‍ തോന്നത്തക്ക ഫീച്ചേഴ്‌സ് എല്ലാം ഉണ്ട് ഐബോള്‍ ആന്‍ഡി എന്ന ഈ പുതിയ ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റില്‍. എന്നാല്‍ ഇതിന്റെ വിലയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിക്കാത്തതുകൊണ്ട് ഒരു തീരുമാനത്തിലെത്താന്‍ അല്‍പം കൂടി കാത്തിരിക്കേണ്ടി വരും.

Best Mobiles in India

Advertisement