ഡ്യുവല്‍ സിം ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളുമായി ഐബോള്‍


ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐബോളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളാണ് ആന്‍ഡി 3ഇ, ആന്‍ഡി 4ഡി എന്നിവ. അഞ്ച് ടച്ച്‌സ്‌ക്രീന്‍ ബട്ടണുകളുമായെത്തുന്ന ആന്‍ഡി3ഇയില്‍ സംഗീതം പ്ലേ ചെയ്യുമ്പോഴും എസ്എംഎസ്, ഇന്‍കമിംഗ് കോള്‍ സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ് 2.3.5 ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഈ ഹാന്‍ഡ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്നത്.

3.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡ്യുവല്‍ സിം ഫോണാണിത്. ആന്‍ഡി 4ഡിയും ഡ്യുവല്‍ സിം സൗകര്യത്തോടെയാണ് എത്തുന്നത്. ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡാണ് ഇതിലേയും ഓപറേറ്റിംഗ് സിസ്റ്റം. 4 ഇഞ്ച് ഡിസ്‌പ്ലെയാണ് ആന്‍ഡി 4ഡിയിലേത്.

6,990 രൂപയ്ക്കാണ് ആന്‍ഡി 3ഇ ഇന്ത്യയില്‍ ലഭ്യമാകുന്നത്. 9,490 രൂപയാണ് ആന്‍ഡി 4ഡിയുടെ വില. ഈ വിലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൈക്രോമാക്‌സ്, സാംസംഗ്, ലാവ, സ്‌പൈസ്, എല്‍ജി തുടങ്ങി ഇന്ത്യന്‍ വിപണിയില്‍ പ്രശസ്തമായ ബ്രാന്‍ഡുകളുടെ ഫോണുകള്‍ 10,000 രൂപയ്ക്ക് താഴെ വിലക്ക് ലഭിക്കുന്നുണ്ട്. നിങ്ങള്‍ക്കെന്ത് തോന്നുന്നു ഈ വിലയില്‍ ഐബോള്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് പ്രാധാന്യമുണ്ടോ?

Most Read Articles
Best Mobiles in India

Have a great day!
Read more...