ആധാർ ബയോമെട്രിക്ക് ഫിംഗർപ്രിന്റ് സ്കാനറുമായി iBall Slide Imprint 4G എത്തി!


ഇന്ത്യൻ ടെക്‌ വിപണിയിൽ തെറ്റില്ലാത്ത ഒരു സ്ഥാനമുള്ള കമ്പനിയാണ് ഐബാൾ. കമ്പനി അവതരിപ്പിച്ച സ്മാർട്ഫോണുകളൊന്നും വലിയ വിജയങ്ങളായിരുന്നില്ല എങ്കിലും ടാബുകളും കമ്പ്യൂട്ടർ ആക്സസറികളും മിനി കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും എല്ലാം തന്നെ നല്ല രീതിയിൽ ഇന്ത്യയിൽ വിജയം കണ്ടവയും വിറ്റൊഴിഞ്ഞതുമാണ്. ഈ നിരയിലേക്ക് പുതിയൊരു ടാബുമായി കമ്പനി എത്തുകയാണ്. നിലവിൽ രാജ്യത്ത് വേറെയാർക്കും അവകാശപ്പെടാൻ സാധിക്കാത്ത ഒരു പ്രത്യേകതയോട് കൂടിയാണ് ഈ ടാബ് എത്തുന്നത്.

Advertisement

ആധാർ ബയോമെട്രിക്ക് ഫിംഗർപ്രിന്റ്

ആധാർ ബയോമെട്രിക്ക് ഫിംഗർപ്രിന്റ് സ്കാനറുമായിട്ടാണ് ഈ ടാബ് എത്തുന്നത് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതായത് നിലവിൽ നമ്മൾ ബാങ്കുകളിലും മറ്റു പല സർക്കാർ സ്ഥാപനങ്ങളിലും റേഷൻ കടയിലും തുടങ്ങി പല സ്ഥലങ്ങളിലും കാണുന്ന ആധാർ ബയോമെട്രിക്ക് ഫിംഗർപ്രിന്റ് സംവിധാനമുണ്ടല്ലോ. അത് തന്നെയാണ് ഐബാൾ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement
ആധാർ സർട്ടിഫിക്കേഷൻ

ആധാർ സർട്ടിഫിക്കേഷനോട് കൂടിയാണ് ഈ ടാബ് എത്തുന്നത്. അതിനാൽ തന്നെ ഉപകരണം ലക്ഷ്യമിടുന്നത് സാധാരണക്കാരെയല്ല, മറിച്ച് ആധാർ ബയോമെട്രിക്ക് സംവിധാനം ഉപയോഗിക്കേണ്ട സ്ഥാപനങ്ങളെയും ജോലികളെയുമാണെന്ന് വ്യക്തം. ഇന്ത്യയിലെ 22 ഭാഷകളെ വരെ ഈ ടാബ് പിന്തുണയ്ക്കും എന്നതും എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകതയാണ്. STQC സെർട്ടിഫികേഷനുള്ള ഐറിസ് സ്‌കാനറോട് കൂടിയും ഇത് ലഭ്യമാണ്.

സവിശേഷതകൾ

ഒരു ശരാശരി ടാബിന് ആവശ്യമായ സവിശേഷതകൾ തന്നെയാണ് ഇവിടെ ഈ iBall Slide Imprint 4Gക്കും ഉള്ളത്. ആൻഡ്രോയിഡ് 7, 7 ഇഞ്ച് 600x1024 എച്ച്ഡി ഡിസ്പ്ളേ, 1.3 ജിഗാ ഹെഡ്‌സ് ക്വാഡ് കോർ ഡിസ്പ്ളേ, 1 ജിബി അല്ലെങ്കിൽ 2 ജിബി റാം, 5 മെഗാപിക്സൽ പിൻക്യാമറ, 5 മെഗാപിക്സൽ മുൻക്യാമറ, 8 ജിബി മെമ്മറി, 32 ജിബി വരെ അധികാരിപ്പിക്കാവുന്ന മെമ്മറി കാർഡ് സ്ലോട്ട്, 4ജി, വൈഫൈ, ബ്ലൂടൂത്ത്, 5000 mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

How To add face unlock on your old phone - MALAYALAM GIZBOT
വില

ആധാർ ബയോമെട്രിക്ക് ഫിംഗർപ്രിന്റ് സ്കാനറുണ്ടെങ്കിലും അത് നമുക്ക് ടാബ് ലോക്ക് ചെയ്യാനോ അൺലോക്ക് ചെയ്യാനോ ഉപകരിക്കില്ല. മറിച്ച് ആധാർ ബയോമെട്രിക്ക് ആവശ്യത്തിന് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. ഇനി ഈ ടാബിന്റെ വിലയിലേക്ക് വരുമ്പോൾ 18,999 രൂപയാണ് വില വരുന്നത്. ഇതിന്റെ ഫിംഗർപ്രിന്റ് സ്‌കാനർ ഇല്ലാത്ത മോഡലിന് 11,999 രൂപയും വില വരുന്നു.

റെഡ്മി Y2 ഗംഭീരം; 16 എംപി AI ക്യാമറ അതിലും ഗംഭീരം!- റിവ്യൂ വായിക്കാം

Best Mobiles in India

English Summary

Iball Slide Imprint 4G with Aadhaar Fingerprint Sensor.