ഡബിള്‍ ക്യാമറയുമായി 3,500 രൂപയ്ക്ക് ഒരു ഫോണ്‍



കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍, അവയുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങള്‍ എന്നിവ നിര്‍മ്മിക്കുകയും അവയില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട് ഐബോള്‍.  എംപി3 പ്ലെയര്‍, യുഎസ്ബി ഡ്രൈവുകള്‍ എന്നിവയും ഐബോള്‍ നിര്‍മ്മിക്കാറുണ്ട്.

ഇപ്പോഴിതാ ഐബോള്‍ മൊബൈല്‍ ഫോണ്‍ വിപണന രംഗത്തും.  ഐബോള്‍ പുതുതായി പുറത്തിറക്കുന്ന ഹാന്‍ഡ്‌സെറ്റാണ് ഐബോള്‍-ടച്ച് ഐപിഎസ് 261.  ബാര്‍ഫോണ്‍ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫോണാണിത്.  മെറ്റാല്ലിക് ബോഡിയുള്ള ഈ മൊബൈലിന്റെ ഡിസൈന്‍ മനോഹരമാണ്.

Advertisement

ഓഫ് വൈറ്റില്‍ നമ്പറുകള്‍ എഴുതിയിരിക്കുന്ന വെളുത്ത് കാകളാണ് ഇവയ്ക്കുള്ളത്.  നാവിഗേഷന്‍ കീയുടെ ഒത്ത നടുക്ക് ചുവപ്പു നിറത്തിലുള്ള ഐബോളിന്റെ എംബ്ലം ഈ ഹാന്‍ഡ്‌സെറ്രിനെ ഏറെ ആകര്‍ഷണീയമാക്കുന്നു.

Advertisement

നിരവധി ഫീച്ചറുകളോടെയാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ വരവെങ്കിലും വില താങ്ങാവുന്നതു മാത്രമാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്.  3ജി കണക്റ്റിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ഇതൊരു ജിപിഎസ് ഫോണ്‍ ആണ്.  138 ഗ്രാം മാത്രം ഭാരമുള്ള ഈ ഹാന്‍ഡ്‌സെറ്റ് വളരെ ഒതുക്കമുള്ളതും ആകര്‍ഷണീയവുമാണ്.

2.6 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ആണിതിന്.  സാധാരണ ടച്ച് സ്‌ക്രീന്‍ ഫോണുകള്‍ക്ക് ഇല്ലാത്ത കീപാഡ് ഉണ്ടെന്നത് ഇതിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.  ഇത് എസ്എംഎസ്സുകളും ഇമെയിലും ടൈപ്പ് ചെയ്യുന്നത് ഏറെ സുഗമമാക്കുന്നു.

രണ്ടു ക്യാമറകള്‍ ഉള്ള ഈ ഐബോള്‍ ഹാന്‍ഡ്‌സെറ്റില്‍ ഒരെണ്ണം 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, ഒരു ഫ്രണ്ട് ക്യാമറയുമാണ്.  ഫഌഷ്... ഉള്ള ഈ റിയര്‍ ക്യാമറ വഴി വീഡിയോ രെക്കോര്‍ഡിംഗും സാധ്യമാണ്.

Advertisement

ഇതിന്റെ മെമ്മറി 16 ജിബി വരെ ഉയര്‍ത്താവുന്നതാണ്.  ഇതിന് മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കാം.  ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എല്‍ഇഡി ടോര്‍ച്ച്, മീഡിയ പ്ലെയര്‍, ഇന്‍-ബില്‍ട്ട് എഫ്എം റേഡിയോ, 3.5 ഓഡിയോ ജാക്ക്, ജാവ സപ്പോര്‍ട്ട് എന്നിവയെല്ലാം ഈ പുതിയ ഐബോള്‍ ഹാന്‍ഡ്‌സെറ്റിന്റെ സവിശേഷതകളാണ്.

രണ്ടു ക്യാമറകളും, നിരവധി മറ്രു മികച്ച ഫീച്ചേഴ്‌സും ഉള്ള ഐബോള്‍ ടച്ച് ഐപിഎസ് 261 ന്റെ വില ആരെയും അമ്പരപ്പിക്കും തീര്‍ച്ച.  3,500 രൂപ മാത്രമാണ് ഇതിന്റെ വില.

Best Mobiles in India

Advertisement