ഒരു പഴയ ഫോണ്‍ കൂടി ഐഡിയ സ്മാര്‍ട്ട്‌ഫോണായി എത്തുന്നു


ഐഡിയയുടെ രണ്ടാമത്തെ 3ജി എനേബിള്‍ഡ് സ്മാര്‍ട്ട്‌ഫോണും ഇതാ എത്തിപ്പോയി.  ബ്ലേഡ് എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ഐഡിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക ആന്‍ഡ്രോയിഡ് 2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുക.

ഐഡി-280 എന്ന പേരില്‍ ഒരു ഐഡിയ സ്മാര്‍ട്ട്‌ഫോണ്‍ ഇറങ്ങിയതിനു തൊട്ടു പിന്നാലെയാണ് ഐഡിയ ബ്ലേഡിന്റെ രംഗപ്രവേശം.  ഐഡിയ സെല്ലുലാര്‍ ലിമിറ്റഡിന്റെ 3ജി ബിസിനസ് വര്‍ദ്ധിപ്പിക്കുക എന്ന ആശയത്തിന്റെ ആകെത്തുകയായാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ രംഗപ്രവേശം.  ഐഡിയ, സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുന്നു എന്നത് ഏറെ ശ്രദ്ധ നേടിയ വാര്‍ത്തയായിരുന്നു.

600 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ യഥാര്‍ത്ഥത്തില്‍ ഇസഡ്ടിഇ ബ്ലേഡ് പേരു മാറ്റിയിറക്കിയിരിക്കുന്നതാണ്.

3.5 ടച്ച് സ്‌ക്രീന്‍, 3.2 മെഗാപിക്‌സല്‍ ക്യാമറ, 32 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് സ്ലോട്ട്, 150 എംബി ഇന്റേണല്‍ മെമ്മറി, വീഡിയോ കം ഓഡിയോ പ്ലെയര്‍, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍, ഓഡിയോ ജാക്ക്, പ്രീ ലോഡഡ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍ തുടങ്ങീ നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് ഐഡിയ ഈ ബ്ലേഡ് സ്മാര്‍ട്ട്‌ഫോണില്‍.

വെറും 7,990 രൂപയാണ് ഐഡിയ ബ്ലേഡ് സ്മാര്‍ട്ട്‌ഫോണിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന വില.  അതുപോലെ 259 രൂപയുടെ സ്‌പെഷ്യല്‍ പായ്ക്ക് വാങ്ങുന്നവര്‍ക്ക് 3,500 രീപ വില വരുന്ന ഡാറ്റ സര്‍വ്വീസ് സൗജന്യമായി ലഭിയ്ക്കുകയും ചെയ്യും.

ഐഡിയ ബ്ലേഡിനൊപ്പം തന്നെയിറങ്ങിയ ഐഡിയ ഐഡി-280യും പഴയയൊരു ഹാന്‍ഡ്‌സെറ്റ് രൂപം മാറി വന്നതാണ്.  ഹുവാവെ ഐഡിയോസ് XI പേരു മാറ്റി വന്ന ഐഡി-280യുടെ വില 5,850 രൂപയാണ്.

ഏതായാലും ഇത്രയും സൗകര്യങ്ങളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഇത്രയും ചെറിയ വിലയില്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞത് ഐഡിയയുടെ വിജയമാണ്.  എതിരാളികള്‍ക്ക് ഒരു വെല്ലുവിളിയും.  ഇങ്ങനെ പോയാല്‍ ഐഡിയയുടെ 3ജി ബിസിനസ് പൊടിപൊടിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

Most Read Articles
Best Mobiles in India

Have a great day!
Read more...