3ജി ബിസിനസ് കൂട്ടാന്‍ ഐഡിയയുെട സ്മാര്‍ട്ട് ഐഡിയ


ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മാറ്റുരക്കാന്‍ ഐഡിയ സെല്ലുലാറും.  അതെ, ഐഡിയയുടെ അണിയറയില്‍ ചില മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെ ഒരുങ്ങുന്നുണ്ട്.  അവയുടെ 3ജി ബിസിനസ് പൊലിപ്പിക്കുക എന്നതാണ് ഐഡിയയുടെ ലക്ഷ്യം.

ഐഡിയയുടെ എംഡി ഹിമാന്‍ഷു കപാനിയയാണ് ഐഡിയയുടെ ഈ പുതിയ ചുവടുവെയ്പിനെടുറിച്ച് പ്രഖ്യാപിച്ചത്.  3ജി ബിസിനസ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പുതിയ കാല്‍വെയ്പ്പിന്റെ ഉദ്ദേശം എങ്കിലും മറ്റു സ്മാര്‍ട്ട്‌ഫോണുകളുമായി കിടപിടിക്കത്തക്ക ഹാന്‍ഡ്‌സെറ്റുകള്‍ തന്നെയായിരിക്കും ഐഡിയയും പുറത്തിറക്കുക.

Advertisement

മറ്റു ടെലികോം ഓപറേറ്റര്‍മാര്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കിയപ്പോള്‍ അനുവര്‍ത്തിച്ച സബ്‌സിഡി എന്ന കീഴ് വഴക്കം ഐഡിയ തെറ്റിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഇത് ഉപഭോക്താക്കളില്‍ ചെറിയ തോതിലെങ്കിലും നിരാശയ്ക്കു കാരണമായേക്കാം.

Advertisement

എന്നാല്‍ ഐഡിയ സ്മാര്‍ട്ട്‌ഫോണ്‍ സിഡിഎംഎ സംവിധാനത്തോടെയായിരിക്കും വരിക എന്നതില്‍ സംശയമൊന്നും വേണ്ട.  ടെലികോം സേവനത്തിലൂടെ രാജ്യത്ത് മികച്ച സ്ഥാനം നേടിയ ഐഡിയയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും ശോഭിക്കാന്‍ കഴിയും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജിഎസ്എം നെറ്റ്വര്‍ക്കിലുള്ള ഉപഭോക്താക്കള്‍ക്കും അനുയോജ്യമാം വിധത്തില്‍ 3ജി പ്ലാനുകള്‍ അവതരിപ്പിക്കുകയും ചെയ്യുമെന്നുള്ളതുകൊണ്ട് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഐഡിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കു കഴിയും എന്നാണ് കരുതപ്പെടുന്നത്.

ഹുവാവെയുമായി നേരത്തെതന്നെ ചില ബിസിനസ് കരാറുകള്‍ ഐഡിയയ്ക്കുള്ളതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിലും ഹുവാവെയുടെ സേവനം ഐഡിയ ഉപയോഗപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.  ഐഡിയ നെറ്റ്‌സെറ്റര്‍ നിര്‍മ്മിക്കുന്നത് ഹുവാവെയാണ്.

11 വ്യത്യസ്ത സര്‍ക്കിളുകളില്‍ 3ജി സംവിധാനം ഒരുക്കാനുള്ള അവകാശം ഈയിടെയാണ് ഐഡിയയ്ക്ക് ലഭിച്ചത്.  ആന്ദ്രപ്രദേശ്, കേരളം തുടങ്ങിയ തെന്നിന്ത്യന്‍ സര്‍ക്കിളുകളും, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ജമ്മു കാശ്മീര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സര്‍ക്കിളുകളും ഇവയിലുള്‍പ്പെടും.

Advertisement

ഇത് പുതിയ 3ജി സംവിധാനത്തോടു കൂടിയ ഐഡിയ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രചാരത്തിനു ആക്കം കൂട്ടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.  ഹൈ എന്റ് സ്‌പെസിഫിക്കേഷനുകളോടും, മികച്ച ബാറ്ററി ബാക്ക് അപ്പോടും കൂടിയയായിരിക്കും ഇവ വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നു വിപണിയിലെത്തും, എന്തായിരിക്കും ഇതിന്റെ വില എന്നിങ്ങനെയുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിടാന്‍ തല്ക്കാലം ഐഡിയ തയ്യാറല്ല.

Best Mobiles in India

Advertisement