ഇന്ത്യയില്‍ 90 കോടിയിലേറെ മൊബൈല്‍ വരിക്കാര്‍



ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 90 കോടി കവിഞ്ഞു. ട്രായ് ആണ് ജനുവരിയില്‍ മൊബൈല്‍ വരിക്കാര്‍ 90 കോടി കവിഞ്ഞതായി അറിയിച്ചത്. 100 കോടി മൊബൈല്‍ വരിക്കാരുള്ള ചൈനയാണ് ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. പുതിയ സെല്‍ഫോണ്‍ വരിക്കാരുടെ എണ്ണത്തിലും വന്‍ വളര്‍ച്ചയാണ് ഉള്ളതെന്നും ട്രായുടെ പഠനം വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ജനസംഖ്യ വര്‍ധിക്കുന്നിടത്തോളം മൊബൈല്‍ വരിക്കാരുടെ എണ്ണത്തിലും വളര്‍ച്ച തുടരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഗ്രാമ, നഗരപ്രദേശങ്ങളില്‍ വരിക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് കാണുന്നത്.

Advertisement

സിഡിഎംഎ വരിക്കാരേക്കാള്‍ കൂടുതല്‍ ജിഎസ്എം വരിക്കാരാണുള്ളത്. മുംബൈയിലാണ് വരിക്കാരുടെ എണ്ണത്തില്‍ ഏറ്റവും വളര്‍ച്ച. 62 ശതമാനം വളര്‍ച്ചയാണ് ഇവിടെ കാണിക്കുന്നത്.

Best Mobiles in India

Advertisement