ഇന്റക്‌സ് അവതാര്‍, ഒരു 3ഡി ടച്ച് ഫോണ്‍



ഇന്റക്‌സിന്റെ പുതിയ 3ഡി ടച്ച് ഫോണ്‍ ആണ് ഇന്റക്‌സ് അവതാര്‍.  2ഡി ചിത്രങ്ങളെയും വീഡിയോകളെയും 3ഡിയാക്കി മാറ്റാന്‍ കഴിയും ഈ ഹാന്‍ഡ്‌സെറ്റില്‍ എന്നതാണ് ഇന്റക്‌സ് അവതാറിന്റെ ഏറ്റവും വലിയ പ്രക്യേകത.  അതുപോലെ 3ഡിയെ തിരിച്ച് 2ഡി ആക്കാനും സാധിക്കും ഇതില്‍.

കൂടുതല്‍ മികച്ച വ്യൂവിംഗ് അനുഭവത്തിനായി ഈ ഹാന്‍ഡ്‌സെറ്റിനൊപ്പം ഒരു ജോഡി 3ഡി ഗ്ലാസും ലഭിയ്ക്കും.  സെക്കന്റില്‍ 30 ഫ്രെയിം എന്ന റേറ്റിലാണ് വീഡിയോകള്‍ ഇതില്‍ സ്‌റ്റോര്‍ ചെയ്തിരിക്കുന്നത്.  4 ജിബി മെമ്മറി കാര്‍ഡില്‍ സ്‌റ്റോര്‍ ചെയ്യപ്പെട്ട 10 വീഡിയോ ഫയലുകള്‍ ഈ ഫോണിനൊപ്പം തന്നെ ലഭിയ്ക്കും.

Advertisement

2.8 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ഈ ഹാന്‍ഡ്‌സെറ്റ് ഒരു ഡ്യുവല്‍ സിം ഫോണ്‍ ആണ്.  കാന്‍ഡിബാറിന്റെ ആകൃതിയാണ് ഈ ഹാന്‍ഡ്‌സെറ്റിന്.

Advertisement

ക്രെയ്‌സി ബേര്‍ഡ്‌സ്, കോള്‍ ഓഫ് അറ്റ്‌ലാന്റിസ്, പെന്റാചെസ്, യംസ്റ്റേഴ്‌സ് എന്നിങ്ങനെ നിരവധി ഇന്‍ബില്‍ട്ട് ഗെയിമുകള്‍ ഉണ്ട് ഇതില്‍.  ഗൂഗിള്‍, യാഹൂ എന്നീ സെര്‍ച്ച് എഞ്ചിനുകള്‍, ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ പ്രീലോഡ് ചെയ്യപ്പെട്ടിരിക്കുന്നു.

ഇംഗ്ലീഷ്, ഹിന്ദി എന്നീ രണ്ടു വ്യത്യസ്ത ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും ഇന്റക്‌സ് അവതാര്‍.  ആന്‍സറിംഗ് മെഷീന്‍, മൊബൈല്‍ ട്രാക്കര്‍, ഓട്ടോ കോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട് ഇതിലെ ഇന്റക്‌സ് സോണില്‍.

4,000 രൂപയാണ് ഇന്റക്‌സ് അവതാറിന്റെ വില.

Best Mobiles in India

Advertisement