ഇന്റക്‌സ് റോയല്‍, ഒരു രാജകീയ ഡ്യുവല്‍ സിം ഫോണ്‍


ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ് വിഭാഗത്തിലേക്ക് തികച്ചും റോയല്‍ ലുക്കുള്ള ഒരു ഹാന്‍ഡ്‌സെറ്റ് എത്തുന്നു.  റോയല്‍ ഡിസൈന്‍ നല്‍കി രൂപകല്‍പന ചെയ്തിരിക്കുന്ന ഈ പുതിയ ഡ്യുവല്‍ സിം മൊബൈലിന്റെ പേര് ഇന്റക്‌സ് റോയല്‍ എന്നാണ്.

ഡിസൈനില്‍ മാത്രമല്ല, കളര്‍ കോമ്പിനേഷന്‍, ഫീച്ചറുകള്‍, മറ്റു സ്‌പെസിഫിക്കേഷനുകള്‍ എന്നിവയുടെ കാര്യത്തിലെല്ലാം തികച്ചും രാജകീയത പുലര്‍ത്തുന്നുണ്ട് ഈ ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്.

Advertisement

ഇന്റക്‌സ് പുറത്തിറക്കിയവയില്‍ വെച്ചേറ്റവും സുന്ദരവും, ആകര്‍ഷണീയതയുള്ളതുമാണ് ഇന്റക്‌സ് റോയല്‍.  ഹാന്‍ഡ്‌സെറ്റിന്റെ മുന്‍വശത്തിന്റെ പകുതിയിലധിക ഭാഗം ഡിസ്‌പ്ലേ കൈവശപ്പെടുത്തിയിരിക്കുകയാണ്.  ബാക്കി ഭാഗത്ത് കീപാഡും ഒരുക്കിയിരിക്കുന്നു.  കൂട്ടത്തില്‍ മ്യൂസിക് പ്ലെയറിന് പ്രത്യേകമായി ഒരു കീയും ഇതിനുണ്ട്.

Advertisement

2.6 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയാണിതിന്റേത്.  ഇതിന്റെ ക്യാമറയും, മെമ്മറിയും വിസ്മയാവഹമാണ്.  മികച്ച ചിത്രങ്ങളെയുക്കാനും, വീഡിയോ എടുക്കാനും സാധിക്കുന്ന 2 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ പുതിയ ഡ്യുവല്‍ സിം മൊബൈലിന്റേത്.  ഒപ്പം, 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി ബാക്ക്അപ്പും ഇതിനുണ്ട്.

ഡാറ്റാ സ്റ്റോറേജിന്റെ കാര്യത്തില്‍ മാത്രമല്ല, ഡാറ്റാ മാനേജ്‌മെന്റിന്റെ കാര്യത്തിലും മികവ് പുലര്‍ത്തുന്നുണ്ട് ഇന്റക്‌സ് റോയല്‍.  കാരണം, ജിപിആര്‍എസ് സംവിധാനം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുണ്ട് ഇതില്‍.

ബാറ്ററിയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും ഇന്റക്‌സ് റോയല്‍ ഒരുക്കമല്ല.  8 മണിക്കൂര്‍ ടോക്ക് ടൈമും, 395 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും, തുടര്‍ച്ചയായി 8 മണിക്കൂര്‍ വരെ പാട്ടു കേള്‍ക്കാനും സൗകര്യമൊരുക്കുന്ന 2200 mAh ബാറ്ററിയാണ് ഇന്റക്‌സ് റോയലില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Advertisement

വെറും 105 ഗ്രാം മാത്രം ഭാരമുള്ള ഇതിന്റെ നീളം 115 എംഎം, വീതി 52 എംഎം, കട്ടി 15.8 എംഎം എന്നിങ്ങനെയാണ്.  രണ്ടു വ്യത്യസ്ത ജിഎസ്എം കണക്ഷന് രണ്ടു സ്ലോട്ടുകള്‍ ഇതിലുണ്ട്.

മീഡിയ പ്ലെയര്‍, എഫ്എം റേഡിയോ, ടോര്‍ച്ച് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്.  ആകര്‍ഷകമായ വിലയും, രൂപവും, ഭാവവും, ഫീച്ചേഴ്‌സും, സ്റ്റൈലും എല്ലാംകൂടി ഒന്നിച്ചു വരുന്ന ഇന്‍ക്‌സ് റോയല്‍ ഒരു മികച്ച ചോയ്‌സ് ആണ്.

ഇന്റക്‌സ് റോയലിന്റെ കൃത്യമായ വില അറിയില്ലെങ്കിലും, ഏകദേശം 2000 രൂപയ്ക്കും 3000 രൂപയ്ക്കും ഇടയിലാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement