ഐഫോണ്‍ 4എസ് സിം സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പരാതി



കഴിഞ്ഞ ആഴ്ചയാണ് ആപ്പിളിന്റെ ഐഫോണ്‍ 4എസ് ഇന്ത്യയില്‍ റിലീസ് ചെയ്തത്.  പുറത്തിറങ്ങിയതിനു തൊട്ടു പിന്നാലെ ഐഫോണ്‍ 4എസിന്റെ ബാറ്ററിയെ കുറിച്ച് പരക്കെ പരാതി ഉയര്‍ന്നതിനു പിന്നാലെ ഇപ്പോഴിതാ മറ്റൊരു പരാതിയും കൂടി ഉയര്‍ന്നിരിക്കുന്നു.  സിം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്‌നം ഉയര്‍ന്നു വന്നിരിക്കുന്നത്.

ജിഎസ്എംഉം, സിഡിഎംഎയും സപ്പോര്‍ട്ട് ചെയ്യുന്ന ഐഫോണ്‍ 4എസ് എയര്‍സെല്‍ ഇന്ത്യയിലെത്തിക്കുന്നുണ്ട്.  ഈ പുതിയ ആപ്പിള്‍ ഉല്‍പന്നം ഇന്ത്യയിലെത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇന്ത്യയിലെ ആപ്പിള്‍ ആരാധകര്‍.  അതുകൊണ്ടുതന്നെ കഴിഞ്ഞ 18ന് എയര്‍സെല്‍ പ്രീബുക്കിംഗ് തുടങ്ങിയപ്പോള്‍ വന്‍ തള്ളിക്കയറ്റമാണ് ഉണ്ടായിരുന്നത്.

Advertisement

എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഈ പ്രശ്ങ്ങള്‍ പലരെയും നിരാശയിലാക്കിയിരിക്കുകയാണ്.  ഇടയ്ക്കിടയ്ക്ക് ഐഫോണ്‍ 4എസ് സിം കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ് ഇപ്പോള്‍ ഇതിന്റെ ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്‌നം.

Advertisement

മൈക്രോ സിമ്മിന്റെ രജിസ്‌ട്രേഷന്‍ പരാജയപ്പെട്ടു എന്നും, സിം ആക്റ്റിവേറ്റഡ് ആവുന്നില്ല എന്നും ചില ഉപയോക്താക്കള്‍ പരാതി ഉയര്‍ത്തിയിരിക്കുന്നു.  ബാറ്ററിയെകുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ആപ്പിള്‍ അതു പരിഹരിച്ചിരുന്നു.  എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആപ്പിളിന്റെ ഭാഗത്തു നിന്നും ഔദ്യോഗികമായ ഒരു അറിയിപ്പും പറഞ്ഞിട്ടില്ല.

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ചെയ്തിരിക്കുന്ന പരാതികളുടെ എണ്ണം വലരെ കുറവാണെന്നു സമാധാനിക്കാം ആപ്പിളിന്.  എന്നാല്‍ പരാതിക്കാരുടെ എണ്ണം കൂടി വന്നാല്‍ ഇതു ആപ്പിളിന് ഒരു തലവേദനയാകും എന്നതില്‍ യാതൊരു സംശയവുമില്ല.  എത്രയും പെട്ടെന്ന് ആപ്പിള്‍ ഇതു പരിഹരിക്കുന്നോ അത്രയും നന്ന് എന്നേ പറയാനുള്ളൂ.

Advertisement

ഐഫോണ്‍ 4എസിലുള്ള ഡ്യുവല്‍ കോര്‍ ചിപ് ആണ് ഇതിനെ സിഡിഎംഎ മോഡില്‍ നിന്നും ജിഎസ്എം മോഡിലേക്കും തിരിച്ചും മാറ്റുന്നതിന് സഹായിക്കുന്നത്.

ആപ്പിളില്‍ നിന്നും ഐഫോണ്‍ 5 പ്രതീക്ഷയോടെ കാത്തിരുന്നവരെ അമ്പരപ്പിച്ചു കൊണ്ടായിരുന്ന ടിം കുക്ക് ഐഫോണ്‍ 4എസ് പുറത്തിറക്കിയത്.  സിരി എന്ന തികച്ചും നൂതനമായ ആപ്ലിക്കേഷനാണ് ഐഫോണ്‍ 4എസിലെ ഏറ്റവും വലിയ ആകര്‍ഷണീയത.  മികച്ച ക്യാമറയും, ഡിസ്‌പ്ലേയും ഇതിനെ ആകര്‍ഷണീയമാക്കുന്നു.

ഇന്റേണല്‍ മെമ്മറിയുടെ വ്യത്യാസത്തിനനുസരിച്ച് 16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ മൂന്നു വേര്‍ഷനുകള്‍ ഉണ്ട് ആപ്പിള്‍ ഐഫോണ്‍ 4എസിന്.  അതുകൊണ്ടുതന്നെ വിലയിലും വ്യത്യാസം ഉണ്ട്.  44, 500 രൂപ, 50,900 രൂപ, 57,000 രൂപ എന്നിങ്ങനെയാണ് യഥാക്രമം, 16 ജിബി, 32 ജിബി, 64 ജിബി എന്നിവയുടെ വില.

Best Mobiles in India

Advertisement