ഡ്രോയിഡ് ബയോണിക്ക് ഐഫോണിന് ഒപ്പത്തിനൊപ്പം


ഐഫോണ്‍ 4എസിന്റെ വരവോടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കിടയില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു.  ഐഫോണ്‍ പുറത്തിറങ്ങിയിനൊപ്പം തന്നെ പുറത്തിറങ്ങിയ മോട്ടറോള ഹാന്‍ഡ്‌സെറ്റാണ് ഡ്രോയിഡ് ബയോണിക്.  ഇരു ഹാന്‍ഡ്‌സെറ്റുകളും, ഫീച്ചേഴ്‌സിന്റേയും, സ്‌പെസിഫിക്കേഷനുകളുടെയും കാര്യത്തില്‍ ഒപ്പത്തിനൊപ്പം ആണെന്നു പറയാം.

ഐഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ ഡ്രോയിഡ് ബയോണിക് അല്‍പം വലുതാണെന്നു കാണാം.  5.02 ഇഞ്ച് നീളവും, 2.63 ഇഞ്ച് വീതിയും, 0.43 ഇഞ്ച് കട്ടിയുമുള്ള ഡ്രോയിഡ് ബയോണിക്കിന്റെ ഭാരം 158.757 ഗ്രാം ആണ്.  അതേസമയം, ഐഫോണിന്റെ നീളം 4.5 ഇഞ്ചും, വീതി 2.31 ഇഞ്ചും, കട്ടി 0.37 ഇഞ്ചും ഭാരം 138.91 ഗ്രാമും ആണ്.

Advertisement

വലിയ ഡിസ്‌പ്ലേ ഇഷ്ടപ്പെടുന്നവര്‍ക്ക് ഡ്രോയിഡ് ബയോണിക് ഒരു നല്ല ചോയ്‌സ് ആയിരിക്കും.  എന്നാല്‍ ഒതുക്കമുള്ള ചെറിയ ഡിസ്‌പ്ലേ ഇഷ്ടപ്പെടുന്നവര്‍ക്ക് ഐഫോണായിരിക്കും ഇഷ്ട ഹാന്‍ഡ്‌സെറ്റ്.

Advertisement

ഇരു ഫോണിന്റേയും ഡിസ്‌പ്ലേ എല്‍സിഡി ആണെങ്കിലും റെസൊലൂഷന്റെ കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.  മോട്ടറോള ഹാന്‍ഡ്‌സെറ്റിന്റേത് 960 x 540 പിക്‌സലും, ആപ്പിള്‍ ഹാന്‍ഡ്‌സെറ്റിന്റേത് 960 x 640 പിക്‌സലും ആണ്.

ഇതില്‍ നിന്നും പിക്ച്ചര്‍ ക്വാളിറ്റി കൂടുതല്‍ ഐഫോണ്‍ 4എസിനായിരിക്കും എന്നു മനസ്സിലാക്കാം.  കാരണം ഡിസ്‌പ്ലേ വലിപ്പം കുറഞ്ഞ ഈ ഹാന്‍ഡ്‌സെറ്റിനാണ് റെസൊലൂഷന്‍ കൂടുതല്‍.

ഇരുഫോണുകള്‍ക്കും ഓരോ റിയര്‍ ക്യാമറയും, ഫ്രണ്ട് ക്യാമറയുമായി രണ്ടു ക്യാമറകള്‍ വീതം ഉണ്ട്.  ഇരു ഹാന്‍ഡ്‌സെറ്റുകളിലെയും റിയര്‍ ക്യാമറ 8 മെഗാപിക്‌സല്‍ ആണ്.  കൂടെ 2 മെഗാപിക്‌സല്‍ വിജിഎ ഫ്രണ്ട് ക്യാമറയും.

Advertisement

ആപ്പിള്‍ ഐഫോണ്‍ 4എസ് ആപ്പിളിന്റെ തന്നെ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മോട്ടറോള ഡ്രോയിഡ് ബയോണിക് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇരു ഫോണുകളിലെയും ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാവുന്ന വിധത്തിലാണെന്നതാണ് ഇവയുടെ ഒരു പ്രത്യേകത.ഡ്രോയിഡ് ബയോണിക്കിനെ ഐഫോണ്‍ 4എസിന്റെ മുകളിലെത്തിക്കുന്ന ഒരു പ്രത്യേകതയാണ് അതിനു 4ജി സംവിധാനം ഉണ്ടെന്നത്.

4ജി സൗകര്യം ഉള്ളതുകൊണ്ട് വേഗത്തിലുള്ള അപ്ലോഡിംഗും, ഡൗണ്‍ലോഡിംഗും നടക്കും.  ഇതിനു മുന്നില്‍ ഐഫോണ്‍ 4എസിന്റെ 3ജി ഒന്നും അല്ല.

ആപ്പിള്‍ ഫോണിലെ ഡ്യുവല്‍ ആന്റിന സംവിധാനം മികച്ച ശ്രവ്യാനുഭവവും, വേഗത്തിലുള്ള ഇന്റര്‍നെറ്റ് കണക്ഷനും സാധ്യമാക്കുന്നു.

Advertisement

മോട്ടറോള ബയോണിക് ഡ്രോയിഡിന്റെ ബാറ്ററി 1735 mAhഉം, ആപ്പിള്‍ ഐഫോണ്‍ 4എസിന്റേത് 1420 mAhഉം ആണ്.  കൂടുതല്‍ ബാറ്ററി ലൈഫിന്റെ കാര്യത്തില്‍ മോട്ടറോള ഫോണ്‍ മുന്നിട്ടു നില്‍ക്കുന്നു.

ഇനി ഇവ രണ്ടിന്റേയും വില എങ്ങനെയെന്നു നോക്കാം.  30,000 രൂപയോളമാണ് മോട്ടറോള ഡ്രോയിഡ് ബയോണിക്കിന്റെ വില.  ആപ്പിള്‍ ഐഫോണിന്റെ വില 16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെയുള്ള ഓരോ മോഡലിനും ഓരോ വിലയാണ്.  ഇന്ത്യന്‍ വിപണിയില്‍ ഇവയുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മറ്റു രാജ്യങ്ങളിലെ വില വെച്ചു നോക്കുമ്പോള്‍ 35,000 രൂപ മുതല്‍ 40,000 രൂപ വരെയാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നു.

Best Mobiles in India