ഈ ഐഫോൺ മോഡലുകൾ നിർത്തലാക്കുന്നു.. ഒപ്പം പുതിയ മൂന്ന് മോഡലുകളെത്തുന്നു..


2018 സെപ്തംബര്‍ രണ്ടാം വാരത്തില്‍ ആപ്പിളിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 9, ഐഫോണ്‍ 9 പ്ലസ്, 6.1 ഇഞ്ചിന്റെ എൽസിഡി മോഡൽ എന്നിങ്ങനെ മൂന്നെണ്ണമാകാം ഇവ. ഇതേതുടർന്ന് ഐഫോൺ SE, ഐഫോൺ എക്സ് എന്നിവ നിർത്തിയേക്കാനും സാധ്യതയുണ്ട്. കൂടുതൽ പുതിയ മോഡലുകൾക്ക് വിപണി കിട്ടണമെങ്കിൽ തൽക്കാലത്തേക്ക് ഈ മോഡലുകൾ നിർത്തേണ്ടി വരും.

Advertisement

വീണ്ടും മൂന്ന് ഐഫോണുകള്‍

കഴിഞ്ഞ വര്‍ഷത്തെ പോലെ ആപ്പിള്‍ വീണ്ടും മൂന്ന് ഐഫോണുകള്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ മൂന്നിനും ഐഫോണ്‍ Xനെ പോലെ ടച്ച് ഐഡിയും, ഫേസ് ഐഡിയും ഉണ്ടാകും. സമീപ കാലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഐഫോണ്‍ 9, ഐഫോണ്‍ 9 പ്ലസ് എന്നിവയ്ക്ക് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, സിങ്കിള്‍/ ഡ്യുവല്‍ ക്യാമറ എന്നിവയുണ്ടാകുമെന്നാണ്. എന്നാല്‍ പതിവു പോലെ ഐഫോണ്‍ XIയ്ക്ക് പ്രീമിയം OLED ഡിസ്‌പ്ലേ ആകാം.

Advertisement
സവിശേഷത

ഐഫോണ്‍ 9ന് സിങ്കിള്‍ പ്രൈമറി ക്യാമറയും എന്നാല്‍ ഐഫോണ്‍ 9 പ്ലസിനും ഐഫോണ്‍ XIയ്ക്കും ഡ്യുവല്‍ ക്യാമറ സെറ്റപ്പുമാണ്. കൂടാതെ ഈ മൂന്നു ഫോണുകള്‍ക്കും OIS, 4K വീഡിയോ റെക്കോര്‍ഡിംഗ് @60fps ഉും മുന്‍ ക്യാമറയില്‍ സ്റ്റുഡിയോ ലൈറ്റ് ഫീച്ചറും ഉണ്ടായിരിക്കും. ഐഫോണ്‍ 9ന് AI ഉപയോഗിച്ചുളള ബോകെ ഇഫക്ടും ഉണ്ടായിരിക്കും.

പ്രവർത്തനം

ഗ്രീക്ക്‌ബെഞ്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആപ്പിളിന്റെ A12 ചിപ്‌സെറ്റിലും 4ജിബി റാമിലുമാണ് മൂന്ന് ഫോണുകളും പ്രവര്‍ത്തിക്കുന്നത്. നമുക്ക് ഇതു വരെ ലഭ്യമാകാത്ത ഉയര്‍ന്ന റാം ആണിത്. കൂടാതെ ആപ്പിളിന്റെ A12 ചിപ്‌സെറ്റ് 6-കോര്‍ ചിപ്‌സെറ്റാണ്. അതായത് ഒറ്റ കോള്‍ പ്രകടനത്തില്‍ 4673 പോയിന്റും മള്‍ട്ടി-കോര്‍ പ്രകടനത്തില്‍ 10912 ഉുമാണ്. ഗ്രീക്ക്‌ബെഞ്ചിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇത്രയും അറിയുമ്പോള്‍ തന്നെ എത്താന്‍ പോകുന്ന ഈ ഫോണുകളുടെ പ്രകടനത്തെ കുറിച്ച് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉളളൂ.

യുഎസ്ബി-ടൈപ്പ് സി

ലൈറ്റ്‌നിംഗ് പോര്‍ട്ടിനായി യുഎസ്ബി-A യ്ക്കു പകരം യുഎസ്ബി-ടൈപ്പ് സി ഉള്‍പ്പെടുത്തിയ ചാര്‍ജ്ജിംഗും ഡേറ്റ കേബിളുമാകും ക്ലാസ് 2018ലെ ഐഫോണുകള്‍ക്ക് നല്‍കുന്നത്. ആപ്പിള്‍ യുഎസ്ബി ടൈപ്പ് സി മാക്ബുക്കുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍, പുതിയ മാക്ബുക്കിനും ഐഫോണിനും ഇടയില്‍ തടസ്സമില്ലാത്ത ബന്ധം സാധ്യമാക്കുന്ന കാലിഫോര്‍ണിയ ടെക് കമ്പനിയില്‍ നിന്നുമുളള ശരിയായ നീക്കമാണിത്. കൂടാതെ യുഎസ്ബി ടൈപ്പ്-സി യ്ക്ക് 'ഫാസ്റ്റ് ചാര്‍ജ്ജിംഗ്' എന്ന സവിശേഷതയും ഉണ്ട്.

4 രൂപക്ക് ഷവോമിയുടെ ടിവി, ഫോണുകൾ വാങ്ങാം! ഓഫർ ഇന്നും നാളെയും മാത്രം!!

Best Mobiles in India

English Summary

iPhone X and iPhone SE to be Discontinued this Year