ഐഫോൺ Xs, ഐഫോൺ Xs മാക്സ്, ഐഫോൺ XR: 8 കിടിലൻ സവിശേഷതകൾ!


ആപ്പിൾ തങ്ങളുടെ 2018 മോഡൽ ഐഫോണുകൾ രണ്ടു ദിവസം മുമ്പ് അവതരിപ്പിച്ചിരിക്കുകയാണല്ലോ. ഐഫോൺ Xs, ഐഫോൺ Xs മാക്സ്, ഐഫോൺ XR എന്നിവയാണ് ഈ മൂന്ന് മോഡലുകൾ. മുൻവർഷങ്ങളിലെ ഐഫോൺ മോഡലുകളെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളോടെയാണ് ഈ വർഷത്തെ ഐഫോണുകൾ എത്തിയിരിക്കുന്നത് എന്നത് സമ്മതിക്കാതെ വയ്യ.

രണ്ടു സിം കാർഡുകൾ ഇടാനുള്ള സൗകര്യം, ഏറ്റവും വലിയ സ്‌ക്രീനുള്ള ഐഫോൺ എന്നിങ്ങനെ തുടങ്ങി ഇവയിലെ മൂന്ന് മോഡലുകൾക്കും ഏറെ സവിശേഷതകളും പുതുമകളുമുണ്ട് പറയാൻ. എന്തൊക്കെയാണ് അത്തരത്തിൽ ഈ മൂന്ന് മോഡലുകളുടെയും പ്രധാനപ്പെട്ട സവിശേഷതകൾ എന്ന് വിവരിക്കുകയാണ് ഇവിടെ.

ഏറ്റവും വലിയ സ്‌ക്രീനുള്ള ഐഫോൺ

6.5 ഇഞ്ച് OLED സൂപ്പർ റെറ്റിന ഡിസ്‌പ്ലെയുമായാണ് ഐഫോൺ Xs മാക്സ് എത്തുന്നത്. ആപ്പിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡിസ്പ്ളേ ഉള്ള ഐഫോൺ മോഡലാണിത്. മുമ്പിറങ്ങിയ ഐഫോൺ 8 പ്ലസ് 5.5 ഇഞ്ച് ഡിസ്പ്ളേ സൈസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നോർക്കണം.

IP68 റേറ്റിങ് ഉള്ള ആദ്യത്തെ ഐഫോണുകൾ

IP68 റേറ്റിങ് എന്താണെന്ന് നമുക്കറിയാം. വെള്ളത്തിൽ 2 മീറ്ററോളം മുപ്പത് മിനിറ്റ് വരെ കേടുപാടുകൾ കൂടാതെ കഴിയാനുള്ള സർട്ടിഫിക്കേഷൻ ആണിത്. പല ആൻഡ്രോയിഡ് ഫോൺ മോഡലുകൾക്കും ഇ സവിശേഷതകൾ മുമ്പ് വന്നതാണെങ്കിലും ആപ്പിളിൽ ഇത് ആദ്യമാണ്. ഐഫോൺ Xs, ഐഫോൺ Xs മാക്സ് എന്നീ മോഡലുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.

മൂന്ന് മോഡലുകളിലും FaceID

ടച്ച് ഐഡി നീക്കം ചെയ്ത് പൂർണ്ണമായും FaceID മാത്രം ഉപയോഗിക്കുന്ന രീതിയിലാണ് ഇ മൂന്ന് ഐഫോൺ മോഡലുകളും എത്തിയിരിക്കുന്നത്. ഈ മൂന്ന് മോഡലുകളിലും ഉള്ള നൊച്ചിൽ FaceID സെൻസർ ഉണ്ട്.

ഐഫോണിൽ ആദ്യമായി ‘Smart HDR’ സൗകര്യം

ഏറ്റവും മികച്ച ഒരു ചിത്രയ്മ് ക്യാമറയിലൂടെ പ്രദാനം നൽകുന്നതിനായി ഒരു ദൃശ്യത്തിന്റെ ഓരോ ഭാഗങ്ങളും ഒപ്പിയെടുത്ത് ഏറ്റവും മികച്ച ചിത്രം നൽകുന്ന ‘Smart HDR' സംവിധാനത്തോട് കൂടിയാണ് മൂന്ന് ഐഫോൺ Xs, ഐഫോൺ Xs മാക്സ്, ഐഫോൺ XR മോഡലുകളും എത്തുന്നത്.

ഫുൾ സ്റ്റീരിയോ ഓഡിയോ റെക്കോർഡിങ്

ഈ മൂന്ന് ഐഫോൺ മോഡലുകളിലും ലഭ്യമാകുന്ന എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ് ഫുൾ സ്റ്റീരിയോ ഓഡിയോ റെക്കോർഡിങ്. അതായത് ഫുൾ സ്റ്റീരിയോ ഫോർമാറ്റിൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ശബ്ദങ്ങൾ റെക്കോർഡ് ചെയ്യാനും തുടർന്ന് ആസ്വദിക്കാനും സാധിക്കും.

ഹെക്‌സാ കോർ A12 Bionic പ്രോസസറിന്റെ കരുത്ത്

ആപ്പിൾ ഇപ്പോൾ ഇറക്കിയ ഈ മൂന്ന് ഐഫോൺ Xs, ഐഫോൺ Xs മാക്സ്, ഐഫോൺ XR മോഡലുകളും കമ്പനിയുടെ ഏറ്റവും പുതിയ ഹെക്‌സാ കോർ A12 Bionic പ്രോസസറിലാണ് എത്തുന്നത്. കൂടുതൽ കരുത്തും കൂടുതകൾ വേഗതയും പ്രദാനം ചെയ്യുന്ന സ്മാർട്ഫോൺ അനുഭവം ഇതിലൂടെ നമുക്ക് ലഭ്യമാകും.

512 ജിബി മെമ്മറി

അങ്ങനെ അവസാനം 512 ജിബി മെമ്മറിയുള്ള ഐഫോൺ മോഡൽ എത്തിയിരിക്കുകയാണ്. ഐഫോൺ Xs, ഐഫോൺ Xs മാക്സ് എന്നീ മോഡലുകളിലാണ് 512 ജിബിയുടെ മോഡൽ വാങ്ങാനുള്ള സൗകര്യം ഉള്ളത്. വില അതിനനുസരിച്ച് കൂടുമെങ്കിലും ആവശ്യക്കാർക്ക് വാങ്ങാം.

നോക്കിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫോൺ എത്തുന്നു!

Most Read Articles
Best Mobiles in India
Read More About: iphone news mobiles smartphones

Have a great day!
Read more...

English Summary

iPhone Xs, iphone Xs Max, iPhone XR: Top 8 Features.