ഓണ്‍ലൈനില്‍ നിങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടോ, തിരിച്ചറിയാം


നാം സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍ ചെറിയ ചില വിവരങ്ങള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ അവശേഷിപ്പിക്കും. ഓരോ തവണ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോഴും ഇത് കമ്പ്യൂട്ടറിലേക്ക് എത്തും. സാധാരണ ഗതിയില്‍ വെബ്‌സൈറ്റിന്റെ പേരും വ്യക്തിഗത യൂസര്‍ ഐഡിയുമാണ് ഇതിലുണ്ടാവുക.

നിങ്ങള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ കുക്കിയുണ്ടോയെന്ന് പരിശോധിക്കുകയും അത് വെബ്‌സൈറ്റിന് അയക്കുകയും ചെയ്യുന്നു. ഇതുപയോഗിച്ചാണ് വെബ്‌സൈറ്റുകള്‍ ട്രാഫിക് കണക്കാക്കുന്നതും ഉപയോക്താവിനെ തിരിച്ചറിഞ്ഞ് അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കം പ്രദാനം ചെയ്യുന്നതും.

വരുമാന വര്‍ദ്ധനവിന്റെ ഭാഗമായി വെബ്‌സൈറ്റുകള്‍ അഡ്വര്‍ടൈസിംഗ് നെറ്റ്വര്‍ക്കുകളുടെ സഹായം തേടാന്‍ ആരംഭിച്ചതോടെ ഇതൊരു പ്രശ്‌നമായി ഉയര്‍ന്നുവരുന്നത്. പരസ്യ നെറ്റ്വര്‍ക്കുകള്‍ തേഡ് പാര്‍ട്ടി ട്രാക്കര്‍മാരുടെ സഹായത്തോടെ നമ്മള്‍ ഏതൊക്കെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു.

ഇതുപയോഗിച്ച് അവര്‍ക്ക് വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന കമ്പ്യൂട്ടര്‍ തിരിച്ചറിയാന്‍ കഴിയും. ഇന്റര്‍നെറ്റ് വിപണിയുടെ ആണിക്കല്ലാണ് കുക്കികള്‍. എന്നാല്‍ അഡ്വര്‍ടൈസിംഗ് നെറ്റ്വര്‍ക്കുകളുടെ സഹായത്തോടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. ഈ പ്രശ്‌നത്തെ എങ്ങനെ മറികടക്കാമെന്ന് നോക്കാം.

പാനോപ്റ്റിക്ലിക്ക്

ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്റെ റിസര്‍ച്ച് പ്രോജക്ടാണ് പാനോപ്റ്റിക്ലിക്ക്. ഇത് ആഡ്-ഓണുകള്‍, എക്‌സ്റ്റന്‍ഷനുകള്‍ എന്നിവ കണ്ടെത്തി ഓണ്‍ലൈനില്‍ ആരൊക്കെ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നു.

സൈറ്റ് സന്ദര്‍ശിച്ച് Test Me എന്ന് എഴുതിയിട്ടുള്ള ഓറഞ്ച് ബട്ടണില്‍ അമര്‍ത്തുക. എല്ലാ വിവരങ്ങളും കണ്‍മുന്നില്‍ തെളിയും.

ഐ ആം യൂണിക്ക്

നമുക്ക് വിരലടയാളം ഉള്ളതുപോലെ ബ്രൗസറിനും വിരലടയാളമുണ്ട്. എന്നാല്‍ മനുഷ്യന്റേതില്‍ നിന്ന് വ്യത്യസ്തമായി ഈ ഫിംഗര്‍പ്രിന്റ് മാറ്റത്തിന് വിധേയമാണ്. നിങ്ങളുടെ ബ്രൗസറിന്റെ ഫിംഗര്‍പ്രിന്റ് ട്രാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടോയെന്ന് കണ്ടെത്താന്‍ ഐ ആം യുണീക്ക് സഹായിക്കും.

നിങ്ങളുടെ ബ്രൗസറിന്റെ ഫിംഗര്‍പ്രിന്റ് ഐ ആം യുണീക്ക് അവരുടെ ഡാറ്റാബേസില്‍ സൂക്ഷിക്കുകയും നാലുമാസക്കാലത്തേക്ക് ഒരു കുക്കി കമ്പ്യൂട്ടറില്‍ ചേര്‍ക്കുകയും ചെയ്യുന്നു. സൈറ്റ് സന്ദര്‍ശിച്ച് ബ്രൗസറിന്റെ ഫിംഗര്‍പ്രിന്റിന് മാറ്റം വന്നിട്ടുണ്ടോയെന്ന് അറിയാനാകും.

ഐ ആം യുണീക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 'വ്യൂ മൈ ബ്രൗസര്‍ ഫിംഗര്‍പ്രിന്റ്'-ല്‍ ക്ലിക്ക് ചെയ്യുക. ഗ്രാഫ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കും. ചെറിയ സംഭാവന ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ക്രോമിലും ഫയര്‍ഫോക്‌സിലും ഇതിന്റെ എക്‌സ്‌റ്റെന്‍ഷന്‍ ചേര്‍ക്കാന്‍ അവസരമുണ്ട്.

ഡിസ്‌കണക്ട്

ഏറ്റവും പ്രധാനപ്പെട്ട ട്രാക്കര്‍ ബ്ലോക്കറിലൊന്നാണ് ഡിസ്‌കണക്ട്. രണ്ടായിരത്തിലധികം ട്രാക്കര്‍മാരെ ഇതിന് ബ്ലോക്ക് ചെയ്യാന്‍ കഴിയും. വെബ്‌സൈറ്റുകള്‍ ലോഡ് ആകുന്ന വേഗത 27 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്നതാണ് ഡിസ്‌കണക്ടിന്റെ മറ്റൊരു പ്രത്യേകത. മാത്രമല്ല നമുക്ക് വിശ്വാസമുള്ള ട്രാക്കര്‍മാരെ വൈറ്റ്‌ലിസ്റ്റ് ചെയ്യാനും ഇത് അവസരം നല്‍കുന്നു.

ബെയ്‌സിക്, പ്രോ, പ്രീമിയം എന്നിങ്ങനെ മൂന്ന് പതിപ്പുകളില്‍ ഡിസ്‌കണക്ട് ലഭ്യമാണ്. ബെയ്‌സിക് ഒരു ബ്രൗസറില്‍ ട്രാക്കര്‍മാരെ ബ്ലോക്ക് ചെയ്യുമ്പോള്‍ പ്രോ നിങ്ങളുടെ കമ്പ്യൂട്ടറിനെ മൊത്തത്തില്‍ സംരക്ഷിക്കുന്നു. പ്രീമിയം മൂന്ന് ഉപകരണങ്ങളില്‍ ഉപയോഗിക്കാം. ബെയ്‌സിക് സൗജന്യമാണ്.

ഡിസ്‌കണക്ട് എക്‌സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ നിങ്ങളെ നിരീക്ഷിക്കുന്ന ട്രാക്കര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും. ക്രോം, സഫാരി, ഫയര്‍ഫോക്‌സ്, ഓപെറ എന്നിവയിലെല്ലാം ഇത് ഉപയോഗിക്കാം.

വാട്ട്‌സാപ്പ് പേയ്‌മെന്റുകളിലേക്ക് എങ്ങനെ നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കാം?

ലൈറ്റ്ബീം

ഫയര്‍ഫോക്‌സില്‍ മാത്രം ലഭ്യമായ ലൈറ്റ്ബീം നിങ്ങള്‍ സന്ദര്‍ശിച്ച് വെബ്‌സൈറ്റുകളെ കുറിച്ചുള്ള വിവരം പ്രദര്‍ശിപ്പിക്കുന്നു. എക്സ്റ്റന്‍ഷന്‍ പേജ് സന്ദര്‍ശിക്കുമ്പോള്‍ അത് ശൂന്യമായിരിക്കും. ബ്രൗസ് ചെയ്യുന്നതിന് അനുസരിച്ച് വെബ്‌സൈറ്റുകളും അതിലെ ട്രാക്കര്‍മാരും ദൃശ്യമായി പ്രത്യക്ഷപ്പെടും.

ട്രാക്കോഗ്രാഫി

ട്രാക്കോഗ്രാഫി വളരെ ഉപയോഗപ്രമാണ്. ഇത് നിങ്ങളെ ട്രാക്ക് ചെയ്യുന്ന കമ്പനികളെയും നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ സെര്‍വറുകള്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളെയും ട്രാക്കര്‍മാരെയും കുറിച്ചുള്ള വിവരങ്ങള്‍ ട്രാക്കോഗ്രാഫി നല്‍കും.

ട്രാക്കോഗ്രാഫി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക. അതിനുശേഷം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന വെബ്‌സൈറ്റ് സെലക്ട് ചെയ്യുക. ഡാറ്റ വരുന്ന വഴി ദൃശ്യരൂപത്തില്‍ ലഭിക്കും.

Most Read Articles
Best Mobiles in India
Read More About: online news internet

Have a great day!
Read more...

English Summary

How to identify and prevent third-party tracking online by using the following extension.