മോട്ടോ ജി എന്തുകൊണ്ട് ഗൂഗിള്‍ നെക്‌സസ് 5-നേക്കാള്‍ മികച്ചതാകുന്നു


മോട്ടറോളയുടെ മോട്ടോ ജി കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. കുറഞ്ഞ വിലയ്ക്ക് നല്ലൊരു ഫോണ്‍ എന്നതാണ് മോട്ടോ ജിയെ കുറിച്ച് പൊതുവെ കേള്‍ക്കുന്ന അഭിപ്രായം. മാത്രമല്ല, ഗൂഗിളിന്റെ ഉടമസ്ഥതയില്‍ ഇറങ്ങുന്ന മോട്ടറോളയുടെ അവസാന സ്മാര്‍ട്‌ഫോണ്‍ എന്ന പ്രത്യേകതയും മോട്ടോ ജിക്കുണ്ട്.

Advertisement

അതേസമയം ഗൂഗിള്‍ നേരിട്ടിറക്കിയ നെക്‌സസ് 5 സ്മാര്‍ട്‌ഫോണും മികച്ച അഭിപ്രായമാണ് നേടിയത്. സാങ്കേതികമായി വിലയിരുത്തിയാല്‍ രണ്ടു ഫോണുകളും തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ട്. വിലയിലും അതു പ്രകടമാണ്. 30000 രൂപയോളമാണ് നെക്‌സസ് 5-ന്റെ വിലയെങ്കില്‍ 12,500 രൂപയിലാണ് മോട്ടോ ജിയുടെ വില തുടങ്ങുന്നത്.

Advertisement

ഗൂഗിളിന്റെ ഉത്പന്നങ്ങള്‍ എന്ന നിലയ്ക്ക് രണ്ടു ഫോണും തമ്മില്‍ ഒരു താരതമ്യം നടത്തിയാല്‍, ഉയര്‍ന്ന സാങ്കേതികതകള്‍ അവകാശപ്പെടാനുള്ള മികച്ച ഒരു ഫോണ്‍ എന്ന് നെക്‌സസ് 5-നെ വിളിക്കാം. എന്നാല്‍ മൊത്തത്തില്‍ പരിശോധിച്ചാല്‍ ഗൂഗിള്‍ നെക്‌സസ് 5-നേക്കാള്‍ മേന്മകള്‍ മോട്ടോ ജിക്കുണ്ട്്. അത് എന്താണെന്നു നോക്കാം.

{photo-feature}

Best Mobiles in India