ഐടിജിയുടെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു


ഐടിജിയുടെ പുറത്തിറങ്ങാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ മൈക്രോസോഫ്റ്റിന്റെ പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 8ല്‍ പ്രവര്‍ത്തിക്കും. ഐടിജി എക്‌സ്പിഫോണിലൂടെ മൊബൈല്‍ വിപണിയില്‍ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞ ബ്രാന്റാണ് ഐടിജി.

ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ പേര് ഐടിജി എക്‌സ്പിഫോണ്‍2 എന്നാണ്. ആദ്യ മോഡലിന് വലിയ സ്വീകാര്യത ഒന്നും ലഭിച്ചില്ലെങ്കിലും, അതിന്റെ ചില തികച്ചും വ്യത്യസ്തമായ ഗുണഗണങ്ങളിലൂടെ ബ്രാന്റ് ശ്രദ്ധിക്കപ്പെട്ടു എന്നതാണ് വാസ്തവം.

Advertisement

വലിപ്പത്തിന്റെ കാര്യത്തിലും, ഭാരത്തിലും ഐടിജി എക്‌സ്പിഫോണ്‍2 അല്‍പം പ്രശ്‌നക്കാരന്‍ തന്നെയാണ്. 400 ഗ്രാം ഭാരമുള്ള ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ നീളം 140 എംഎം, വീതി 73 എംഎം, കട്ടി 17.5 എംഎം എന്നിങ്ങനെയാണ്.

Advertisement

വിന്‍ഡോസ് 8ന് 1.6 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 22 ജിബി റാം എന്നിവയുടെ സപ്പോര്‍ട്ടുള്ളത് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തന മികവ് ഉറപ്പാക്കുന്നു. മറ്റെല്ലാ സ്മാര്‍ട്ട്‌ഫോണുകളെയും ബഹുദൂരം പിന്നിലാക്കുന്ന ഒരു സവിശേഷതയുണ്ട് ഈ പുതിയ ഐടിജി ഹാന്‍ഡ്‌സെറ്റിന്. ഇതിന്റെ മെമ്മറി 112 ജിബി വരെ ഉയര്‍ത്താം എന്നതാണ് ഈ സവിശേഷത.

എല്‍ഇടി ടെക്‌നോളജിയുള്ള 4.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റേത്. ടൈപ്പിംഗ് എളുപ്പമാക്കാന്‍ ഇതിന്റെ QWERTY കീപാഡ് സഹായിക്കും.

നീണ്ട 13 മണിക്കൂര്‍ ടോക്ക് ടൈമും, 5 ദിവസത്തെ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന മികച്ച ബാറ്ററി സംവിധാനമാണ് ഈ പുതിയ ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Advertisement

ക്യാമറ, കണക്റ്റിവിറ്റി സംവിധാനങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം വിവരങ്ങള്‍ കിട്ടാനിരിക്കുന്നതേയുള്ളൂ. അതുപോലെ തന്നെ ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ വിലയെ കുറിച്ചും ഇതുവരെ ഒന്നും അറിവായിട്ടില്ല. ഏതായാലും ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ സ്‌പെസിഫിക്കേഷനുകളെ കുറിച്ച് വിശദമായ ഒദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നു പ്രതീക്ഷിക്കാം.

Best Mobiles in India

Advertisement