ജിയോഫോൺ 2 നാളെ 12 മണിക്ക് ആദ്യവിൽപ്പന! എങ്ങനെ വാങ്ങാം?


ഏറെ വിപ്ലവം സൃഷ്ടിച്ച കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ജിയോഫോണ്‍ ഇപ്പോൾ അതിന്റെ രണ്ടാമത് മോഡൽ ആയ ജിയോഫോൺ 2 അവതരിപ്പിച്ചിരിക്കുകയാണല്ലോ. കഴിഞ്ഞ ജൂലൈയിലാണ് ജിയോഫോണ്‍ 2 പ്രഖ്യാപിച്ചത്. 2,999 രൂപയ്ക്ക് അവതരിപ്പിച്ച ഈ ഫോണ്‍ ഓഗസ്റ്റ് 16 മുതല്‍ വില്‍പന ആരംഭിക്കുകയാണ്. ഓഗസ്റ്റ് 15 ആയിരുന്നു മുമ്പ് പറഞ്ഞിരുന്നതെങ്കിലും ഒരു ദിവസം വൈകി നാളെയാണ് എത്തുക.

Advertisement

നാളെ മുതൽ വാങ്ങിത്തുടങ്ങാം

നാളെ ഉച്ചക്ക് 12 മണി മുതലാണ് വിൽപ്പന ആരംഭിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ ജിയോ.കോമില്‍ നിന്നും മൈജിയോ ആപ്പ് വഴിയും ജിയോഫോണ്‍ 2 നിങ്ങള്‍ക്ക് ബുക്ക് ചെയ്യാം. കൂടാതെ ഓഫ്‌ലൈന്‍ സ്റ്റോറായ റിലയന്‍സ് ജിയോയില്‍ നിന്നും വാങ്ങാം. എങ്ങനെ ഫോൺ ബുക്ക് ചെയ്യാം, വാങ്ങാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

Advertisement
ഫോണ്‍ വാങ്ങാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും ജിയോ.കോം അല്ലെങ്കില്‍ മൈജിയോ ആപ്പ് തുറക്കുക.

സ്റ്റെപ്പ് 2: ജിയോഫോണ്‍ 2ന്റെ രജിസ്‌ട്രേഷന്‍ തുറന്നു കഴിഞ്ഞാല്‍ നിങ്ങള്‍ 'Get now' എന്ന ഓപ്ഷന്‍ കാണും.

സ്റ്റെപ്പ് 3: ആ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, ഷിപ്പിംഗ് അഡ്രസ് അങ്ങനെ എല്ലാം പൂരിപ്പിക്കുക.

സ്റ്റെപ്പ് 4: നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ കാര്‍ഡ് വഴി 2,999 രൂപയുടെ പേയ്‌മെന്റ് നടത്തുക.

സ്റ്റെപ്പ് 5: ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ജിയോഫോണ്‍ 2 വാതില്‍ക്കല്‍ എത്തും.

 

വാട്ട്‌സാപ്പ് പിന്തുണയ്ക്കും

ജിയോഫോണ്‍ 2ന്റെ ഏറ്റവും ആകര്‍ഷകമായ പ്രത്യേകത എന്നു പറയുന്നത് 4-വേ ഉപയോഗിച്ചുളള QWERTY കീപാഡ് ഡിസ്‌പ്ലേയാണ്. കൂടാതെ വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്കായി ഇന്‍ബില്‍റ്റ് പിന്തുണയും ഉണ്ട്. ജിയോഫോണില്‍ തന്നെ പ്രീലോഡ് ചെയ്തിരിക്കുന്ന kaiOS സ്‌റ്റോറില്‍ നിന്നും ഈ ആപ്പുകള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ബ്ലാക്ക്ബറി ഫോണിലെ പോലെ ലാന്‍ഡ്‌സ്‌കേപ്പ് മോഡും ഫോണിലെ പുതിയ സവിശേഷതയാണ്.

ജിയോ സിം മാത്രം

നേരത്തെ ഇറങ്ങിയ ജിയോഫോണിനെ പോലെ ജിയോഫോണ്‍ 2വിലും ജിയോ സിം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ജിയോ സിം ഉളളവര്‍ക്ക് പുതിയ സിം വാങ്ങേണ്ട ആവശ്യമില്ല. ഇല്ലാത്തവര്‍ക്ക് പുതിയ സിം എടുത്ത് ഈ ഫീച്ചര്‍ ഫോണില്‍ ഉപയോഗിക്കാം.

ജിയോഫോണ്‍ 2ന്റെ സവിശേഷതകള്‍

ജിയോഫോണ്‍ 2ന് 320x240 പിക്‌സല്‍ QVGA റസൊല്യൂഷനുളള 2.4 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഡ്യുവല്‍ സിം പിന്തുണയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 150Mbps ഡൗണ്‍ലോഡ് സ്പീഡും 512എംബി റാമും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

ജിയോഫോണ്‍ 2വിലും അതിന്റെ മുന്‍ഗാമിയെ പോലെ കയോസ് അടിസ്ഥാനമാക്കിയുളളതാണ്. എന്‍എഫ്‌സി, VoWiFi, 4ജി വോള്‍ട്ട്, എഫ്എം, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്.

 

Best Mobiles in India

English Summary

Jio Phone 2 to Be Available on August 16.