ജിയോഫോൺ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത! ഇനി യൂട്യൂബ്, മാപ്‌സ് എല്ലാം കിട്ടും!


ജിയോ ഓഫറുകൾ കൊണ്ട് ഞെട്ടിച്ച പോലെ ഏറെ തരംഗം ഉണ്ടാക്കിയ ഒന്നായിരുന്നു ജിയോഫോൺ. വെറുമൊരു ഫീച്ചർ ഫോൺ എന്നതിന് മേലെയായി ഒരുപിടി സവിശേഷതകൾ ജിയോ അവതരിപ്പിച്ച ഈ ബേസിക്ക് ഫോണിന് ഉണ്ടായിരുന്നു. 4ജി പിന്തുണയും പിന്നീട് പല ആപ്പുകളുടെ പിന്തുണയും കിട്ടിയ ഈ ഫോൺ ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

Advertisement

ജിയോഫോണിൽ ഉപയോഗിച്ച KaiOSന് ഇപ്പോൾ ഗൂഗിളിന്റെ ഭാഗത്തു നിന്നും ഒരു ഫണ്ടിങ് ലഭിച്ചിരിക്കുകയാണ്. നിലവിൽ ഗൂഗിളിന്റെ ചില സേവനങ്ങൾ ലഭ്യമായ ഈ ഫോണിൽ KaiOSന് കൂടുതൽ മാറ്റങ്ങൾ വരുന്നതോടെ യൂട്യൂബ്, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ സെർച്ച് പോലുള്ള സൗകര്യങ്ങൾ വൈകാതെ തന്നെ ലഭ്യമാകും. അതിനായുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിനായി 22 മില്യൺ ഡോളർ ആണ് ഗൂഗിൾ നീക്കിവെച്ചിരിക്കുന്നത്.

Advertisement

ജിയോഫോൺ സവിശേഷതകൾ:

6.9 ഇഞ്ച് സ്‌ക്രീന്‍, QVGA സ്‌ക്രീന്‍ റസൊല്യൂഷന്‍
ഓപ്പറേറ്റിങ്ങ് സിസ്റ്റം: KAI OS
സിം സ്ലോട്ട്: സിങ്കിള്‍ സിം
സിം സൈസ്: നാനോ സിം (4FF ടൈപ്പ്)
നിറം : കറുപ്പ്
ബോക്‌സ് കണ്ടന്റ്: ഹാന്‍സെറ്റ്, റിമൂവബിള്‍ ബാറ്ററി, ചാര്‍ജ്ജര്‍ അഡാപ്ടര്‍, ക്വിക് സര്‍വ്വീസ് ഗൈഡ്, വാറന്റി കാര്‍ഡ്, സിം കാര്‍ഡ്
പ്രോസസര്‍ (CPU): 1.2GHz ക്വാഡ്‌കോര്‍
ചിപ്‌സെറ്റ്: SPRD 9820A/QC8905
ഗ്രാഫിക്‌സ് (GPU): മാലി-400@512MHz
റാം : 512എംബി
ബാറ്ററി കപ്പാസിറ്റി: 2000എംഎഎച്ച്, ലീ-പോ
ടോക്ടൈം: 12 മണിക്കൂര്‍
സ്റ്റാന്‍ഡ്‌ബൈ ടൈം: 15 ദിവസം
ഇന്റേര്‍ണല്‍ മെമ്മറി: 4ജിബി
എക്‌സ്പാന്‍ഡബിള്‍: 128ജിബി
റിയര്‍ ക്യാമറ: 2എംപി
മുന്‍ ക്യാമറ: 0.3എംപി
മ്യൂസിക് പ്ലേയര്‍: MP3, AAc, AAC+, eAAC, AMR, WB-AMR, MIDI, OGG
വയര്‍ലെസ് എഫ്എം റേഡിയോ
വീഡിയോ പ്ലേയര്‍
ലൗഡ് സ്പീക്കര്‍
അലേര്‍ട്ട് ടൈപ്പ്: റിങ്ങ്‌ടോണ്‍+ വൈബ്രേഷന്‍
ഓപ്പറേറ്റിങ്ങ് ഫ്രീക്വന്‍സി: BAND3(1800)/BAND5(850)LTE-TDD BAND40(2300)
4ജി
വൈഫൈ
എന്‍എഫ്‌സി
ഇമെയില്‍ സപ്പോര്‍ട്ട്
22 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണ
ജിയോ ആപ്‌സ്, ജിയോ സിനിമ, ജിയോ ചാറ്റ്, ജിയോ മ്യൂസിക്, ജിയോഎക്‌സ്പ്രസ് ന്യൂസ് പിന്തുണ
വോയിസ് അസിസ്റ്റന്റ്
ജിയോമീഡിയാകേബിള്‍
ടോര്‍ച്ച്

34,999 രൂപയുടെ വൺപ്ലസ് 6 ഓർഡർ ചെയ്തു; വീട്ടിലെത്തിയത് മാർബിൾ കഷ്ണങ്ങൾ!

ഓൺലൈൻ വഴി ഓർഡർ ചെയ്ത സാധനത്തിന് പകരം പലപ്പോഴും സോപ്പും പെൻസിലും ഇഷ്ടികയും കല്ലുമൊക്കെ വന്ന പല സംഭവങ്ങളും നമ്മൾ കേട്ടതാണ്. അവയുടെ കൂട്ടത്തിലേക്ക് ഇതാ പുതിയൊരു അഥിതി കൂടെ. സംഭവം ഓർഡർ ചെയ്തത് 34,999 രൂപയുടെ വൺപ്ലസ് 6 ആയിരുന്നെങ്കിൽ വീട്ടിലെത്തിയത് പക്ഷെ മാർബിൾ കഷ്ണങ്ങൾ ആയിരുന്നെന്ന് മാത്രം. സൗത്ത് ഡൽഹിയിലെ മനസ് സക്‌സേന എന്നയാൾക്കാണ് ഈ അനുഭവമുണ്ടായത്.

ഫോണിന് പകരം മാർബിൾ

ഇത്തരത്തിലുള്ള സംഭവങ്ങൾ ഇപ്പോൾ സ്ഥിരമായ സാഹചര്യത്തിൽ വാർത്തകൾക്ക് വലിയ പ്രാധാന്യം ആരും തന്നെ കൊടുക്കാറില്ലെങ്കിലും ഇവിടെ കാര്യം അല്പം ഗൗരവം നിറഞ്ഞത് തന്നെയാണ്. കാരണം 34,999 രൂപ അടച്ചാണ് ഇയാൾ ഫോൺ വാങ്ങിയത്. അതും ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ഒന്നായ വൺപ്ലസ് 6ഉം. തന്റെ അമ്മക്ക് മാതൃദിനത്തിൽ സമ്മാനമായി കൊടുക്കാനായിരുന്നു ഫോൺ ഓർഡർ ചെയ്തിരുന്നത്. പക്ഷെ കിട്ടിയ ബോക്സ് തുറന്നപ്പോൾ രണ്ടുപേരും ഒരേ സ്വരത്തിൽ ഞെട്ടുകയായിരുന്നു.

പണി പറ്റിച്ചത് റീടൈലേഴ്സ് ആവാൻ സാധ്യത

ഇന്ത്യ ടുഡേയ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പക്ഷെ ഏത് ഓൺലൈൻ സ്ഥാപനമാണ് ഇതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ വൺപ്ലസ് 6 നിലവിൽ വൺപ്ലസ് ഓൺലൈൻ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയല്ലാതെ വിൽക്കുന്ന ഒരേ ഒരു വെബ്സൈറ്റ് ആമസോൺ ആണെന്ന് അനുമാനിക്കാം. പക്ഷെ മുമ്പ് പലപ്പോഴും നടന്ന ഇത്തരം സംഭവങ്ങളെ വെച്ച് വിലയിരുത്തുമ്പോൾ ഒരിക്കലും കമ്പനി ഇങ്ങനെയൊരു കാര്യം ചെയ്യില്ല എന്നത് ഉറപ്പാണ്. കാരണം ഇടത്തരം ഒരു നാണക്കേട് അതും ഒരു ഫോണിന് വേണ്ടി കമ്പനി ചെയ്യില്ല. പകരം റീടൈലേഴ്സ് മുഖാന്തിരം മാത്രമേ ഈ 'ഫോൺ മാറി മാർബിൾ ആയ' സംഭവം നടക്കുകയുള്ളൂ.

അമ്മയ്ക്ക് കൊടുക്കാൻ ആഗ്രഹിച്ചു വാങ്ങിയ സമ്മാനം

മെയ് 26ന് തൻെറ അമ്മ യോജന സക്സേനക്ക് നൽകാനായി കരുതി വൺപ്ലസ് 6 ഓൺലൈനായി ബുക്ക് ചെയ്യുകയായിരുന്നു മാനസ്. അങ്ങനെ തന്റെ ഡെബിറ്റ് കാർഡ് വഴി 34,999 രൂപ മനസ് അടയ്ക്കുകയുണ്ടായി. അങ്ങനെ മെയ് 27ന് വൈകുന്നേരം തന്നെ ഡെലിവറി വീട്ടിൽ എത്തുകയായിരുന്നു. പെട്ടന്നുള്ള കാഴ്ചയിൽ പൊട്ടിക്കാത്ത പാക്കിങ് ആയിരുന്നു ബോക്‌സിന് ഉണ്ടായിരുന്നത്. പക്ഷെ സൂക്ഷ്മമായി പിന്നീട് പരിശോധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ചെറിയ രീതിയിൽ പാക്ക് ആദ്യമേ പൊട്ടിച്ചിരുന്നെന്ന് അങ്ങനെ കണ്ടെത്തി. എന്തായാലും സംഭവത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്.

Best Mobiles in India

English Summary

Jio Phone Users Soon Get Youtube and Maps Support.