ഏറ്റവും വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി; 2999 രൂപ മാത്രം


വെറും 2999 രൂപയ്ക്ക് ഒരു ആന്‍ഡ്രോയ്ഡ് ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ കിട്ടിയാലോ. അതും പുതിയ ഒരെണ്ണം. എക്‌സപാന്‍ഡബിള്‍ മെമ്മറി, ക്യാമറ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്താനും. ജോഷ് മൊബൈല്‍സാണ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഈ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement

ജോഷ് ഫോര്‍ച്യൂണ്‍ സ്‌ക്വയര്‍ എന്നു പേരിട്ടിരിക്കുന്ന ഡ്യുവല്‍ സിം ഫോണില്‍ ആന്‍ഡ്രോയ്ഡ് ജിഞ്ചെര്‍ബ്രെഡ് 2.3.5 ആണ് ഒ.എസ്. അല്‍പം പഴയതാണെങ്കില്‍ വില വച്ചു നോക്കുമ്പോള്‍ ഒ.എസ്. മികച്ചതുതന്നെ.

Advertisement

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 480-320 പിക്‌സല്‍ റെസല്യൂഷന്‍, 1 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍, 256 എം.ബി. റാം, 90 എം.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, വീഡിയോ റെക്കോഡിങ്ങിനും ഉപകരിക്കുന്ന 2 എം.പി. പ്രൈമറി ക്യാമറ എന്നിവയാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവയെല്ലാമുണ്ട്. 1450 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ജോഷ് സ്‌ക്വയര്‍ സ്മാര്‍ട്‌ഫോണിന്റെ കൂടുതല്‍ പ്രത്യേകതകളറയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ജോഷ് ഫോര്‍ച്യൂണ്‍ സ്‌ക്വയര്‍

1 GHz സിംഗിള്‍ കോര്‍ പ്രൊസസറാണ് ജോഷ് ഫോര്‍ച്യൂണ്‍ സ്‌ക്വയറില്‍ ഉപയോഗിച്ചിരിക്കുന്നത്. താരതമ്യേന വേഗത കുറവായിരിക്കുമെങ്കിലും 2999 രൂപയ്ക്ക് ലഭ്യമാക്കാവുന്ന മികച്ച പ്രൊസസര്‍ തന്നെയാണ് ഇത്.

 

ജോഷ് ഫോര്‍ച്യൂണ്‍ സ്‌ക്വയര്‍

ആന്‍ഡ്രോയ്ഡിന്റെ പഴയ വേര്‍ഷനുകളിലൊന്നായ ജിഞ്ചെര്‍ബ്രെഡ് 2.3.5 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

 

ജോഷ് ഫോര്‍ച്യൂണ്‍ സ്‌ക്വയര്‍

90 എം.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയും.

 

ജോഷ് ഫോര്‍ച്യൂണ്‍ സ്‌ക്വയര്‍

വീഡിയോ റെക്കോഡിംഗ് സാധ്യമാകുന്ന 2 എം.പി ക്യാമറയാണ് ഫോണിലുള്ളത്. മുന്‍വശത്ത് ക്യാമറയില്ല.

 

ജോഷ് ഫോര്‍ച്യൂണ്‍ സ്‌ക്വയര്‍

വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയുള്ള ഫോണില്‍ 1450 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.

 

Best Mobiles in India