വീണ്ടും കാര്‍ബണ്‍ മൊബൈല്‍സിന്റെ ഡ്യുവല്‍ സിം തരംഗം



ഡ്യുവല്‍ സിം മൊബൈലുകളിലൂടെയാണ് കാര്‍ബണ്‍ മൊബൈലുകള്‍ക്ക് പ്രചാരം ലഭിച്ചു തുടങ്ങിയത്.  വിശ്വസനീയതയും, വിലക്കുറവും ആണ് കാര്‍ബണ്‍ ഹാന്‍ഡ്‌സെറ്റുകളുടെ ഏറ്റവും വലിയ പ്രത്യേകതകള്‍.  കാര്‍ബണിന്റെ ഏറ്റവും പുതിയ ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ് ആണ് കെ 600.

ഫീച്ചറുകള്‍:

Advertisement
  • ഡ്യുവല്‍ സിം

  • 6.6 സെന്റീമീറ്റര്‍ സ്‌ക്രീന്‍

  • 256 കെ നിറങ്ങള്‍

  • ബില്‍ട്ട് ഇന്‍ ക്യാമറ

  • 0.3 മെഗാപിക്‌സല്‍ ക്യാമറ

  • ഇന്റഗ്രേറ്റഡ് ബൂം ബോക്‌സ് സ്പീക്കറുകള്‍

  • ഓഡിയോ പ്ലെയര്‍

  • 64 + 32 എംബി ഫോണ്‍ മെമ്മറി

  • ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി

  • റെക്കോര്‍ഡിംഗ് സൗകര്യം ഉള്ള എഫ്എം റേഡിയോ

  • ബ്ലൂടൂത്ത്

  • ജിപിആര്‍എസ്

  • വാപ്

  • എസ്എംഎസ് ഓര്‍ഗനൈസര്‍ & ഷെഡ്യൂളര്‍

  • മൊബൈല്‍ ട്രാക്കര്‍

  • ഡാറ്റ സംരംക്ഷണം

  • 1050 mAh ബാറ്ററി

  • 230 മണി്ക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

  • 4 മണിക്കൂര്‍ വരെയുള്ള ടോക്ക് ടൈം

  • നീളം 119 എംഎം, വീതി 52 എംഎം, കട്ടി 14.5 എംഎം
ഒരു കാന്‍ഡി ബാറിന്റെ ആകൃതിയില്‍ കറുപ്പ് നിറത്തിലാണ് കെ 600 ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ഇത് വളരെ ചെറുതും ഒതുക്കമുള്ളതും ആണ്.  ഡ്യുവല്‍ സിം സംവിധാനം ഉള്ളതുകൊണ്ട് ഉപയോക്താവിന് ഒരേ സമയം രണ്ട് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കും എന്നൊരു ഗുണം ഈ ഹാന്‍ഡ്‌സെറ്റിലുണ്ട്.

ക്യുവിജിഎ റെസൊലൂഷനുള്ളതാണ് ഈ മൊബൈലിന്റെ സ്‌ക്രീന്‍.  ഒരു വിജിഎ നിലവാരത്തിലുള്ളതാണ് ഇതിന്റെ ക്യാമറയെന്നത് ഇതിന്റെ ആകര്‍ഷണീയത കുറയ്ക്കാന്‍ കാരണമായേക്കാം.

Advertisement

ഈ ഫോണിലുള്ള ഇന്റഗ്രേറ്റഡ് സ്പീക്കറുകള്‍ ഒരു എടുത്തു പറയത്തക്ക സവിശേഷതയാണ്.  ഈ ചെറിയ സ്പീക്കറുകളിലൂടെ വളരെ ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകും എന്നത് വലിയ കാര്യം തന്നെയാണ്.  അതായത് ഹെഡ്‌സെറ്റില്ലെങ്കിലും പാട്ടുകള്‍ നന്നായി തന്നെ ആസ്വദിക്കാന്‍ കഴിയും.

ഇതിലെ ബില്‍ട്ട് ഇന്‍ എഫ്എം റേഡിയോയ്ക്ക് റെക്കോര്‍ഡിംഗ് സൗകര്യവും ഉണ്ട്.  പ്രിയപ്പെട്ട പാട്ടുകള്‍ എഫഎമ്മില്‍ പ്ലേ ചെയ്യുമ്പോള്‍ വീണ്ടും കേള്‍ക്കുന്നതിലേക്ക് നമുക്ക് റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കാന്‍ ഈ സംവിഘാനം വഴി സാധിക്കും.

അതുപോലെ മൊബൈല്‍ നഷ്ടപ്പെടുകയോ, മോഷണം പോവുകയോ ചെയ്താല്‍ ഇതിലെ മൊബൈല്‍ ട്രാക്കര്‍ സംവിധാനം ഉപയോഗിച്ചാല്‍ പെട്ടെന്നു കണ്ടെടുക്കാന്‍ സാധിക്കും.  കാര്‍ബണ്‍ കെ 600 ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Best Mobiles in India

Advertisement