കുറഞ്ഞ വിലയ്ക്ക് കാര്‍ബണ്‍ കെ3000 ഗെയിംസ്റ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഫോണ്‍



കാര്‍ബണില്‍ നിന്ന് 3,900 രൂപയ്ക്ക് ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റ് വരുന്നു. കെ3000 ഗെയിംസ്റ്റര്‍ എന്ന സ്മാര്‍ട്‌ഫോണ്‍ ഈ മാസം ഔദ്യോഗികമായി അവതരിപ്പിക്കും. 3ഡി യൂസര്‍ ഇന്റര്‍ഫേസുള്‍പ്പടെ വിവിധ സൗകര്യങ്ങളാണ് ഇന്ത്യന്‍ കമ്പനിയായ കാര്‍ബണ്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2 ജി ഫോണായ കാര്‍ബണ്‍ കെ3000ന്റെ കറുപ്പും മഞ്ഞയും നിറം സ്റ്റൈലിന് പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. കൂടാതെ എന്റര്‍ടെയിന്‍മെന്റിന് പ്രധാന്യം നല്‍കുന്നവര്‍ക്കായി പ്രശസ്ത ഗെയിമായ ആംഗ്രിബേര്‍ഡിനെ ഹാന്‍ഡ്‌സെറ്റില്‍ പ്രീലോഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement

ഫെയ്‌സ്ബുക്ക്, യുട്യൂബ്, യാഹൂ മെസഞ്ചര്‍, ഒപേറ മിനി ബ്രൗസര്‍ തുടങ്ങിയവയും ഇതില്‍ പ്രീലോഡഡായാണ് വരുന്നത്. ഇതിലെ സ്‌കെച്ച് നോട്ട് സവിശേഷത ഉപയോഗിച്ച് ഫോണില്‍ എന്തെങ്കിലും വിവരങ്ങള്‍ കുറിച്ചുവെക്കാനും വേണമെങ്കില്‍ ചിത്രങ്ങള്‍ വരച്ച് വെക്കാനും സാധിക്കും.

Advertisement

ഒരു ഫോണെന്നതിനുപരി അത്യാവശ്യത്തിന് റിമോട്ട് കണ്‍ട്രോളറായും ഗെയിംസ്റ്ററിനെ ഉപയോഗിക്കാന്‍ സാധിക്കും. സെറ്റിംഗുകളില്‍ ചില മാറ്റം വരുത്തിയാണ് ഈ സൗകര്യം പ്രയോജനപ്പെടുക. ഡാറ്റാ പ്രൊട്ടക്ഷന്‍ സൗകര്യവും ഇതിലുണ്ട്.

ജാവാ പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ഫോണിലെ മറ്റ് സൗകര്യങ്ങള്‍ 2 മെഗാപിക്‌സല്‍ ക്യാമറ, വീഡിയോ റെക്കോര്‍ഡിംഗ്. 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് മെമ്മറി പിന്തുണ, ജിപിആര്‍എസ്, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി ഓപ്ഷനുകള്‍, വീഡിയോ, ഓഡിയോ പ്ലെയറുകള്‍, വെബ്ക്യാം, ടോര്‍ച്ച് ലൈറ്റ്, മോഡം, ജി സെന്‍സര്‍ എന്നിവയാണ്.

Best Mobiles in India

Advertisement