കാര്‍ബണില്‍ നിന്നും ഒരു ഡ്യുവല്‍ സിം മൊബൈല്‍ കൂടി



കാര്‍ബണ്‍ മൊബൈല്‍സ് ഇപ്പോള്‍ ശരിക്കും ഒരു തിരിച്ചു വരവിന്റെ പാതയില്‍ ആണ്.  കാര്‍ബണ്‍ പുതുതായി പുറത്തിറക്കുന്ന ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ആണ് കാര്‍ബണ്‍ കെ7.  പ്രവര്‍ത്തന മികവ്, നീണ്ട ബാറ്ററി ലൈഫ് എന്നീ കാര്‍ബണ്‍ മൊബൈലുകളുടെ ട്രേഡ്മാര്‍ക്ക് പ്രത്യേകതകള്‍ ഈ പുതിയ ഹാന്‍ഡ്‌സെറ്റിലും നമുക്ക് പ്രതീക്ഷിക്കാം.

സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ അത്ര വലിയ സംബവമായൊന്നും പറയാന്‍ പറ്റുന്ന ഒരു ഫോണ്‍ അല്ല കാര്‍ബണ്‍ കെ7.  ഇത് ഒരു സ്റ്റാന്റേര്‍ഡ് ക്ലാസിക് മോഡല്‍ ഹാന്‍ഡ്‌സെറ്റ് ആണ്.  2.4 ഇഞ്ച് ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേ ആണ് ഈ പുതിയ കാര്‍ബണ്‍ ഡ്യുവല്‍ സിം ഫോണിന്.  240 x 320 പിക്‌സല്‍ ആണ് ഇതിന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍.

Advertisement

128 എംബി നോണ്‍ ഫ്ലാഷ് മെമ്മറി, 32 എംബി സ്റ്റാറ്റിക് റാം എന്നിവ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ അല്ല.  എന്നാല്‍ ഈ ഹാന്‍ഡ്‌സെറ്റിന്റെ ചെറിയ വില ഈ പോരായ്മകള്‍ എല്ലാം മറയ്ക്കാന്‍ ഉതകുന്നതാണ്.

Advertisement

കൂടാതെ 8 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനവും ഈ ഫോണില്‍ ഉണ്ട്.  ഇത് ഒരു മോഡം ആയും ഉപയോഗിക്കാന്‍ സാധിക്കും.  ജിപിആര്‍എസ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഒപ്ഷനും ഇതിലുണ്ട്.  വാപ് ബ്രൗസര്‍, എംഎംഎസ് എന്നിവ ഈ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും.  ചെറിയ വില മാത്രം ഉള്ള ഫോണ്‍ എന്ന നിലയില്‍ ഇതിലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി വലിയ കാര്യം ആണ്.

ഇത് ഒരു മൊബൈല്‍ ഫോണ്‍ എന്നതു പോലെ ഒരു മൊബൈല്‍ ടോര്‍ച്ച് ആയും ഉപയോഗിക്കാം.  മീഡിയപ്ലെയര്‍, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, 1800 mAh ബാറ്ററി, 6 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ്, 300 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം എന്നിവയും ഈ ഫോണിന്റെ സവിശേഷതകളില്‍ പെടുന്നു.

Advertisement

ഫീച്ചറുകള്‍:

  • മോഡം ആയും ഉപയോഗിക്കാം

  • ഡ്യുവല്‍ സിം ജിഎസ്എം

  • 2.4 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍

  • മെമ്മറി 8 ജിബി വരെ ഉയര്‍ത്താനുള്ള സംവിധാനം

  • ജിപിആര്‍എസ്, എംഎംഎസ് സപ്പോര്‍ട്ട്

  • വാപ് ബ്രൗസര്‍

  • 3.5 എംഎം ഓഡിയോ ജാക്ക്

  • ഓഡിയോ/വീഡിയോ പ്ലെയര്‍

  • എഫ്എം റേഡിയോ

  • 128 എംബി നോണ്‍ ഫ്ലാഷ് മെമ്മറി

  • 32 എംബി എസ്‌റാം

  • 1800 mAh ബാറ്ററി

  • 110 ഗ്രാം ഭാരം

  • നീളം 115 എംഎം, വീതി 50 എംഎം, കട്ടി 15.5 എംഎം

  • 640 x 480 പിക്‌സല്‍ റെസൊലൂഷനുള്ള ഡിജിറ്റല്‍ ക്യാമറ

  • ടോര്‍ച്ച്

  • വി2.0 ബ്ലൂടൂത്ത്

  • മികച്ച ബില്‍ട്ട്-ഇന്‍ ആപ്ലിക്കേഷനുകള്‍
Best Mobiles in India

Advertisement