കാര്‍ബണ്‍ നാലു പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു!!!


ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ കാര്‍ബണ്‍ പുതിയ നാല് ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു. കാര്‍ബണ്‍ സ്മാര്‍ട് A52+, കാര്‍ബണ്‍ സ്മാര്‍ട് A12, കാര്‍ബണ്‍ സ്മാര്‍ട് A11, കാര്‍ബണ്‍ സ്മാര്‍ട് A50S എന്നിവയാണ് പുറത്തിറക്കിയത്.

Advertisement

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമെ ഫോണ്‍ ലഭ്യമാവുകയുള്ളു. കാര്‍ബണ്‍ A50S-ന് 2,699 രൂപ, A52+ -ന് 3,099 രൂപ, A12-ന് 4,099 രൂപ, A11-ന് 4,499 രൂപ എന്നിങ്ങനെയാണ് യഥാക്രമം വില.

Advertisement

കാര്‍ബണ്‍ A50S-ന്റെ പ്രത്യേകതകള്‍

3.5 ഇഞ്ച് ഡിസ്‌പ്ലെ, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 256 എം.ബി റാം, 2 ജി.ബി. ഇന്റേണല്‍ മെമ്മറി, 2 എം.പി പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 1100 mAh ബാറ്ററി എന്നിവയുള്ള ഫോണില്‍ ഡ്യുവല്‍ സിം, വൈ-ഫൈ, 2 ജി, എഫ്.എം. റേഡിയോ ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഒ.എസ്.

കാര്‍ബണ്‍ സ്മാര്‍ട് A52+ -ന്റെ പ്രത്യേകതകള്‍

3.5 ഇഞ്ച് ഡിസ്‌പ്ലെ, 512 എം.ബി റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 2 എം.പി പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 1300 mAh ബാറ്ററി, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ് എന്നിവയുള്ള ഫോണില്‍ ഡ്യുവല്‍ സിം, വൈ-ഫൈ, 2 ജി, എഫ്.എം. റേഡിയോ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഉള്ളത്.

Advertisement

കാര്‍ബണ്‍ സ്മാര്‍ട് A12-ന്റെ പ്രത്യേകതകള്‍

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണാണ് സ്മാര്‍ട് A12. 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 5 എം.പി പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 1400 mAh ബാറ്ററി എന്നിവയാണ് സാങ്കേതികമായ പ്രത്യേകതകള്‍. വൈ-ഫൈ, ഡ്യുവല്‍ സിം, 3 ജി, എഫ്.എം. റേഡിയോ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യും.

കാര്‍ബണ്‍ സ്മാര്‍ട് A11

4.3 ഇഞ്ച് ഡിസ്‌പ്ലെ, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512എം.ബി റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 5 എം.പി പ്രൈമറി ക്യാമറ, VGA ക്വാളിറ്റി ഫ്രണ്ട് ക്യാമറ, 1400 mAh ബാറ്ററി, വൈ-ഫൈ, ഡ്യുവല്‍ സിം, 3 ജി, എഫ്.എം. റേഡിയോ, ബ്ലുടൂത്ത്, ജി.പി.എസ്.

Advertisement
Best Mobiles in India