ടിഎന്‍ടി കെടി60, കാര്‍ബണിന്റെ പുതിയ ടച്ച്‌സ്‌ക്രീന്‍ ഫോണ്‍



ബജറ്റ് ഗാഡ്ജറ്റുകള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കുന്ന വിപണിയാണ് ഇന്ത്യ.  അതുകൊണ്ടു തന്നെ ഇന്ത്യന്‍ മൊബൈല്‍ കമ്പനികളായ കാര്‍ബണ്‍, ലാവ തുടങ്ങിയവയെല്ലാം ചെറിയ വിലയില്‍ നല്‍കാവുന്ന പരമാവധി മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഹൈ എന്റ് സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ ചെറിയ വില മാത്രമുള്ള സാധാരണ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മ്മിക്കുന്നതിലാണ് കാര്‍ബണ്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.  പഴയ ഡിസൈനിലാണ് കാര്‍ബണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഏറെയും വരുന്നത്.

Advertisement

എന്നാല്‍ ഇപ്പോള്‍ കാലത്തിനനുസരിച്ച് കാര്‍ബണ്‍ മാറാന്‍ തീരുമാനിച്ചു എന്നു തോന്നുന്നു.  കാരണം ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുന്നു കാര്‍ബണ്‍.  പുതിയ ടച്ച്‌സ്‌ക്രീന്‍ ഫോണിന്റെ പേര് കാര്‍ബണ്‍ ടിഎന്‍ടി കെടി60 എന്നാണ്.

Advertisement

ഫീച്ചറുകള്‍:

  • 2.6 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 640 x 480 പിക്‌സല്‍ റെസൊലൂഷനുള്ള ഡിജിറ്റല്‍ ക്യാമറ

  • 8 ജിബി എക്‌സ്റ്റേണല്‍ മെമ്മറി

  • മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്

  • റെക്കോര്‍ഡിംഗ് സൗകര്യമുള്ള എഫ്എം റേഡിയോ

  • ഡ്യുവല്‍ സ്പീക്കറുകള്‍

  • 3.5 എംഎം ജാക്ക്

  • എ2ഡിപിയുള്ള ബ്ലൂടൂത്ത്

  • ടോര്‍ച്ച് ലൈറ്റ്

  • 1,400 mAh ലിഥിയം അയണ്‍ ബാറ്ററി
ലോ എന്റ് ടച്ച് സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റുകള്‍ വലരെ അപൂര്‍വ്വമാണ്.  കാര്‍ബണ്‍ ടിഎന്‍ടി കെടി60 ഈ വിഭാഗത്തില്‍ പെടുത്താവുന്ന ഒന്നാണ്.  വലരെ മികച്ച ശബ്ദം നല്‍കുന്നു ഇതിലെ ഡ്യുവല്‍ സ്പീക്കര്‍ സിസ്റ്റം.

3.5 ഓഡിയോ ജാക്ക് ഉള്ള ഈ ഹാന്‍ഡ്‌സെറ്റ് എംപി4 ഫയല്‍ ഫോര്‍മാറ്റ് സപ്പോര്‍ട്ട് ചെയ്യുന്നു.  ടച്ച് സ്‌ക്രീനില്‍ ടൈപ്പ് ചെയ്യാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ പകരം ഉപയോഗിക്കാവുന്ന ഒരു കീപാഡ് ഇതിലുണ്ട്.

Advertisement

ജിപിആര്‍എസ് കണക്‌റഅറിവിറ്റി മാത്രമേയുള്ളൂ, എഡ്ജ് കണക്റ്റിവിറ്റി കൂടിയെങ്കിലും വേണമായിരുന്നു എന്നതാണ് ഇതിന്റെ ഓരേയൊരു എടുത്തു പറയാവുന്ന പോരായ്മ.  2,600 രൂപ മാത്രമാണ് ഈ കാര്‍ബണ്‍ ടച്ച്‌സ്‌ക്രീന്‍ മൊബൈലിന്റെ വില.

Best Mobiles in India

Advertisement