ഗെയിമിംഗിനായി കിടിലന്‍ ഫോണുകള്‍


ഗെയിമിംഗ് ലാപ്‌ടോപ്പുകളെ പോലെ തന്നെ ഗെയിമിംഗ് ഫോണുകള്‍ക്കും ആരാധകര്‍ ഏറി വരുകയാണ്. നൂബിയ, ഷവോമി, റേസര്‍ എന്നിവയെല്ലാം തന്നെ അവരുടെ മികവാര്‍ന്ന ഗെയിമിംഗ് ഫോണുകള്‍ അവതരിപ്പിക്കുകയുണ്ടായി.

Advertisement


ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും പ്രധാന സവിശേഷത അതിന്റെ ഹാര്‍ഡ്‌വയര്‍ കരുത്താണ്. സ്മാര്‍ട്ട്‌ഫോണില്‍ ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇന്ന് ഏറെയാണ്. അവര്‍ക്കായി ഇന്ന് വിപണിയില്‍ ലഭ്യമായ മികച്ച ഗെയിമിംഗ് ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Advertisement

1. Razer Phone

പ്രമുഖ ഗെയിം ഡിവൈസുകളും ആക്‌സസരീസുകളും നിര്‍മ്മിക്കുന്ന കമ്പനിയാണ് റേസര്‍. ഫോണിന്റെ കോണ്‍ഫിഗറേഷന്‍ പാക്കുകള്‍ 8ജിബി റാം ആണ്. അതിനോടൊപ്പം 64ജിബി സ്റ്റോറേജും സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റും ഉണ്ട്. 120Hz റീഫ്രഷ് റേറ്റുളള 5.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്. 12എംപി ക്യാമറ, 4000എംഎഎച്ച് ബാറ്ററി തുടങ്ങിയ പ്രത്യേകതകളും ഫോണിലുണ്ട്. 15 മുതല്‍ 25 വരെ പ്രായമുളള യുവാക്കളെ ലക്ഷ്യമിട്ടാണ് റേസര്‍ കമ്പനി ഈ ഫോണ്‍ ഇറക്കിയിരിക്കുന്നത്.

2. iPhone X

മുമ്പത്തെ വരവില്‍ നിന്നും വ്യത്യസ്ഥമായാണ് ഇത്തവറെ ഐഫോണിന്റെ വരവ്. അതായത് ഗെയിമര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് ഐഫോണ്‍ X. ഇപ്പോള്‍ ആപ്പിളിനു വേണ്ടി

ഡെവലപ്പേഴസ് ഐഒഎസ് ഗെയിം വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുന്നു. ഗൂഗിള്‍ പ്ലേ സ്‌റ്റോറുകളേക്കാള്‍ ആപ്പ് സ്റ്റോറില്‍ ഹൈ എന്‍ഡ് ഗെയിമുകള്‍ പ്രവര്‍ത്തിക്കുന്നു. ഐഫോണ്‍ ഉപയോക്താക്കള്‍ മാസങ്ങള്‍ക്കു മുന്‍പുതന്നെ ഫോര്‍ട്ട്‌നൈറ്റ് ഗെയിമുകള്‍ കളിക്കുന്നുണ്ടെങ്കിലും ആന്‍ഡ്രോയിഡ് ഗെയിമര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. ആപ്പിള്‍ തങ്ങളുടെ ഹാര്‍ഡ്‌വയറിനുളള നല്ല ഒപ്റ്റിമൈസേഷനും പ്രകടനവും ഉറപ്പു നല്‍കുന്നു.

3. Xiaomi Black Shark

ഗെയിമിംഗ് ഉപയോക്താക്കളെ ലക്ഷ്യം വച്ചു തന്നയാണ് ഷവോമിയുടെ ബ്ലാക്ക് ഷാര്‍ക്ക് അല്ലെങ്കില്‍ കറുത്ത സ്രാവ് എന്ന ഫോണ്‍. മികച്ച ഹാര്‍ഡ്‌വയറര്‍ കരുത്താണ് ഇത്തരം ഹാന്‍സെറ്റുകളുടെ എടുത്തു പറയേണ്ട സവിശേഷത എന്നു നേരത്തെ സൂചിപ്പിച്ചിരുന്നു. സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പസെറ്റ് 8ജിബി റാം, അഡ്രിനോ 630 ജിപിയു 128/256ജിബി സ്റ്റോറേജ് ശേഷിയുമാണ് ഫോണിനുളളത്. ഇതില്‍ പ്രത്യേക കൂളിംഗ് സിസ്റ്റവും ഉണ്ട്. ഈ ഫോണിലെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അതിലെ സമര്‍പ്പിത ഷാര്‍ക്ക് ബട്ടണ്‍ ആണ്. ആ ബട്ടണില്‍ അമര്‍ത്തുമ്പോള്‍ നിങ്ങളുടെ ഫോണ്‍ പരമാവധി പ്രകടനത്തിലേക്ക് സ്വിച്ച് ചെയ്യുകയും അവിടെ നിന്നും ലാന്‍ഡ്‌സ്‌കേപ്പ് മോഡിലേക്ക് ഗെയിംഗ് തുറക്കുകയും ചെയ്യും. ഇവിടെ നിന്നും നിങ്ങള്‍ക്ക് ഗെയിം കളിച്ചു തുടങ്ങാം.

4. Samsung Galaxy S9/S9+

സാംസങ്ങ് ഗ്യാലക്‌സി എസ്9, എസ്9 പ്ലസ് എന്നീ ആന്‍ഡ്രോയിഡ് ഫോണുകള്‍ മികച്ച ഗെയിമിംഗ് പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഗെയിം ലോഞ്ചറും ഗെയിം ടൂള്‍സും ഉള്‍പ്പെടുന്ന സാംങ്ങിന്റെ ഗെയിം മോഡ് ഗെയിമര്‍മാരുടെ സാനിധ്യം ഉറപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗെയിം ടൂളുകള്‍ സ്‌ക്രീന്‍ മോഡ് മാറ്റുന്നു.ആകര്‍ഷണീയമായ ഹാര്‍ഡ്‌വയറും മിനുസമാര്‍ന്ന അനുഭവം നല്‍കുന്നു. വളഞ്ഞ 5.8 ഇഞ്ച് ഇമോലെഡ് ഡിസ്‌പ്ലേയും 1440X2,960 റസൊല്യൂഷനും മികച്ച ദൃശ്യാനുഭവം കാഴ്ചവയ്ക്കുന്നു. 3000എംഎഎച്ച് ആണ് ഫോണ്‍ ബാറ്ററി. ഗ്യാലക്‌സി എസ്8ന് സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, അഡ്രിനോ 630 ജിപിയു, 4ജിബി റാമുമാണ്. എസ്പ്ലസിന് 6ജിബി റാമും.

5. OnePlus 6

മികച്ച ഗെയിമിംഗ് കാഴ്ചവയ്ക്കുന്നതിന് വണ്‍പ്ലസ് 6 എത്തിയിരിക്കുന്നത് 6ജിബി/ 8ജിബി റാമുമായാണ്. ഗെയിമിംഗ് മോഡ് ഉളളതിനാല്‍ ഗെയിം കളിക്കുന്ന സമയം ഇന്‍കമിംഗ് കോളുകള്‍, നോട്ടിഫിക്കേഷനുകള്‍ ബാറ്ററി സംരക്ഷണം എന്നിവ നിയന്ത്രിക്കുന്നു. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 3300എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

ഫിംഗർപ്രിന്റ് ഫോൺ അൺലോക്ക് ചെയ്യാൻ മാത്രമുള്ളതല്ല, വേറെയുമുണ്ട് ചില ഉപയോഗങ്ങൾ!

Best Mobiles in India

English Summary

Killar Mobiles For Gaming