ലാവ Z71 6,299 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു; ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്


ലാവയുടെ പുതിയ ഹാൻഡ്‌സെറ്റായ ലാവ Z71 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഈ സ്മാർട്ട്ഫോണിൽ ഒരു പ്രത്യേക ഗൂഗിൾ അസിസ്റ്റന്റ് കീ, വാട്ടർ ഡ്രോപ്പ് നോച്ച്, റിയർ ഫിംഗർപ്രിന്റ് സ്കാനർ, മീഡിയടേക് ഹീലിയോ A22 SoC, 3,200mAh ബാറ്ററി എന്നീ ഫീച്ചറുകളോടെ വരുന്ന ഡ്യൂവൽ ക്യാമറ സംവിധാനമുള്ള ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് പൈയിലാണ് പ്രവർത്തിക്കുന്നത്. ഫേസ് അൺലോക്കും ലാവ Z71 സപ്പോർട്ട് ചെയ്യും. 2,500mAh ബാറ്ററിയും, 128 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറിയുമുള്ള ആൻഡ്രോയിഡ് പൈയിൽ (ഗോ എഡിഷൻ) പ്രവർത്തിക്കുന്ന ലാവ Z41 ലോഞ്ച് ചെയ്ത് അധികകാലമാവും മുൻപെയാണ് ലാവ അടുത്ത ഫോണായ ലാവ Z71 ലോഞ്ച് ചെയ്തിരിക്കുന്നത്.

Advertisement

6,299 രൂപയാണ് ലാവ Z71-ന്റെ വില. റൂബി റെഡ്, സ്റ്റീൽ ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമായിട്ടുള്ള ഫോൺ ഇപ്പോൾ ഫ്ലിപ്കാർട്ടിലൂടെ വാങ്ങാൻ കഴിയും. ലോഞ്ചിന്റെ ഭാഗമായി 1,200 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും, 50 ജിബി 4 ജി ഡാറ്റയും ജിയോ വരിക്കാർക്ക് നൽകുന്നുണ്ട്. 198 രൂപ, 299 രൂപ പ്ലാനുകൾ ചെയ്യുമ്പോൾ 50 രൂപയുടെ 24 ക്യാഷ്ബാക്ക് വൗച്ചറുകളുടെ രൂപത്തിലാണ് ഈ 1,200 രൂപ ക്യാഷ്ബാക്ക് മൈജിയോ ആപ്പിൽ ക്രെഡിറ്റ് ആവുക. ഡ്യൂവൽ-സിമ്മുള്ള (നാനോ) ലാവ Z71 പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള സ്റ്റാർ ഒഎസ് 5.1 ലാണ്.

Advertisement

വാട്ടർഡ്രോപ്പ് നോച്ചുള്ള 5.7-ഇഞ്ചുള്ള HD+ (720x1520 പിക്സൽ) ഡിസ്‌പ്ലേയ്ക്ക് 295ppi പിക്സൽ ഡെൻസിറ്റിയുണ്ട്. 2 ജിബി റാമുമായി പെയർ ചെയ്തിട്ടുള്ള 2GHz മീഡിയടെക് ഹീലിയോ A22 ക്വാഡ്-കോർ SoC ആണ് ഹാൻഡ്‌സെറ്റിന്റെ പ്രൊസസർ. ഇന്റേണൽ സ്റ്റോറേജ് കപ്പാസിറ്റി 32 ജിബിയാണെങ്കിലും ഒരു മൈക്രോ എസ്.ഡി കാർഡിന്റെ സഹായത്തോടെ ഇത് 256 ജിബി വരെ വികസിപ്പിക്കാനാവും. 13-മെഗാപിക്സൽ പ്രധാന ക്യാമറകളും 2-മെഗാപിക്സലിന്റെ മറ്റൊരു ക്യാമറയുമാണ് Z71-ലുള്ളത്.

സെൽഫികൾക്കായി 5-മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. പ്രൊഫഷണൽ മോഡ്, AI സ്റ്റുഡിയോ മോഡ് തുടങ്ങിയ ഫീച്ചറുകളുള്ള ക്യാമറകൾ ആറ് തരത്തിലുള്ള പോർട്രെയ്റ്റുകളും നൽകും. മികച്ച ബാറ്ററി ലൈഫ് ലഭിക്കും എന്നവകാശപ്പെടുന്ന 3,200 mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റിന്റെ പ്രധാന സവിശേഷതയായി കമ്പനി ഉയർത്തിക്കാട്ടുന്നത്. 50 മണിക്കൂർ ടോക്ക്-ടൈം, ഒമ്പത് മണിക്കൂർ വെബ് ബ്രൗസിംഗ്, 8.5 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 485 മണിക്കൂർ സ്റ്റാൻഡ്ബൈ ടൈം എന്നിങ്ങനെയാണ് ബാറ്ററിയുടെ പെർഫോമൻസ്.

4G LTE, വൈ-ഫൈ 02.11 b/g/n, മൈക്രോ യു.എസ്.ബി, ജി.പി.എസ്, യു.എസ്.ബി ഓ.ടി.ജി, 3.5mm ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 5.0, വൈ-ഫൈ ഹോട്സ്പോട്ട് എന്നിവയാണ് പ്രധാന കണക്ടിവിറ്റി സൗകര്യങ്ങൾ. ഫേസ് അൺലോക്ക് സപ്പോർട്ടും, ഫിംഗർപ്രിന്റ് സെൻസർ, ആക്സിലെറോമീറ്റർ, പ്രോക്സിമിറ്റി സെൻസർ, ആമ്പിയന്റ് ലൈറ്റ് സെൻസർ തുടങ്ങിയ സെൻസറുകളും ഈ ഹാൻഡ്‌സെറ്റിലുണ്ട്.

Best Mobiles in India

English Summary

Lava Z71 has launched in India, and the phone comes with a dedicated Google Assistant key, a waterdrop notch, a rear fingerprint scanner, a MediaTek Helio A22 SoC, and a 3,200mAh battery. The phone sports a dual camera setup with flash support, runs on Android Pie, and supports Face Unlock. It is already on sale on Flipkart in India.