ലീ മാക്‌സ് 2: സൂപ്പര്‍ ക്യാമറയുമായി മുന്നില്‍!!!


ഒരു പ്രീമിയം സ്മാര്‍ട്ടഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ ആശയക്കുഴപ്പത്തില്‍ ആകാറുണ്ട് അല്ലേ? പ്രത്യേകിച്ചും സവിശേഷതകള്‍ കൂടുതലുളള ഫോണുകളാകുമ്പോള്‍.

Advertisement

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?

സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ കൂടുന്നതിനനുസരിച്ച് അതിന്റെ വിലയും കൂടുന്നത് സ്വാഭാവികമാണ്. ഇന്ന് വിപണിയില്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയിലുളള പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ട്. അതില്‍ നിന്നും നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും?

Advertisement

എന്നാല്‍ ഇനി നിങ്ങള്‍ കൂടുതല്‍ ചിന്തിക്കേണ്ട ആവശ്യമില്ല. ഇതിന് എല്ലാത്തിനും ഒരു പരിഹാരമായി ലീഇക്കോയുടെ ഫ്‌ളാക്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ലീമാക്‌സ്2 നിങ്ങള്‍ക്കു വാങ്ങാം.

ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!!!

ലീ മാക്‌സ്2 എന്ന സൂപ്പര്‍ ഫോണിന്റെ സവിശേതകള്‍ നോക്കാം.

ഡിസ്‌പ്ലേ

ലീ മാക്‌സ്2 എന്ന സൂപ്പര്‍ഫോണിന് 5.7ഇഞ്ച് ഡിസ്‌പ്ലേ, റിസൊല്യൂഷന്‍ 2കെ 2560X1440 പിക്‌സല്‍. അതിനാല്‍ വീഡിയോ കാണാന്‍ നല്ല മെച്ചപ്പെട്ട സ്‌ക്രീനാണ്.

മെച്ചപ്പെട്ട വീഡിയോ

വീആര്‍ വീഡിയോകള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇതില്‍ വളരെ മികച്ച സ്‌ക്രീനാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. മറുവശത്ത് സാംസങ്ങ് S7 5.1ഇഞ്ച് ഡിസ്‌പ്ലേ, ഐഫോണ്‍ 6എസ് പ്ലസ് 5.5 ഇഞ്ച് ഡിസ്‌പ്ലേ, HTC 10 5.2ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഇറങ്ങിയിരിക്കുന്നത്.

21എംപി റിയര്‍ ക്യാമറ

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ പ്രേമികള്‍ക്കായി പ്രത്യേകം ഇറക്കിയതാണ് മാക്‌സ്2. ഇതിന്റെ റിയര്‍ ക്യാമറ 21എംപി യും OIS, ബ്ലര്‍-ഫ്രീ ഫോട്ടോ സവിശേഷതയും കൊണ്ടു വന്നിരിക്കുന്നു. കൂടാതെ PDFA ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ് സവിശേഷതയുമാണ്.

മുന്‍ ക്യാമറ

സെല്‍ഫി സ്‌നേഹികള്‍ക്ക് അനുയോജ്യമായ 8എംപി മുന്‍ ക്യാമറയാണ്. എന്നാല്‍ സാംസങ്ങ് എസ്7 നും ഐഫോണ്‍ 6എസ് പ്ലസിനും HTC 10നും 12/5എംപി ക്യാമറകളാണ്.

സ്റ്റോറേജ്

ഈ സ്മാര്‍ട്ട്‌ഫോണ്‍ രണ്ടു വേരിയന്റിലാണ് ഇറങ്ങിയത്. 4ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ.

ഏറ്റവും ശക്തമായ പ്രോസസര്‍

ലോകത്തിലെ ഏറ്റവും ശക്തമായ പ്രോസസറായ ക്വല്‍ കോം 820യാണ്. കൂടാതെ ഇതിന് മെറ്റല്‍ ബോഡി സവിശേഷതയുമാണ്.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഇതിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയാണ്.

ആകര്‍ഷിക്കുന്ന വില

ലീ മാക്‌സ്2 ന്റെ സവിശേഷത വച്ചു നോക്കുമ്പോള്‍ ഇതിന്റെ വില വളരെ ആകര്‍ഷണീയമാണ്. 4ജിബി/ 32ജിബിയുടെ വില 22,999 രൂപയാണ്. എന്നാല്‍ സാംസങ്ങ് ഗാലക്‌സി S7 ന് 48,999 രൂപയും, ഐഫോണ്‍ 6Sന് 54,600 രൂപയൂം, HTC 10ന് 54,500 രൂപയും ആകുന്നു.

Best Mobiles in India

English Summary

When you're out there to purchase a premium smartphone, the decision making is complex and rather confusing.