ഇന്ത്യന്‍ സ്മാർട്ഫോൺ വിപണിയിലേക്ക് കുതിക്കാനൊരുങ്ങി ലീഗു


ഇന്ത്യന്‍ സ്മാർട്ഫോൺ വാണിജ്യത്തിലേക്ക് കുതിച്ചുകയറുവാനുള്ള ശ്രമമാണ് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ലീഗൂ ഇപ്പോൾ ശ്രമിക്കുന്നത്. പത്ത് വര്‍ഷമായി സ്മാര്‍ട്‌ഫോണ്‍ നിര്‍മാണരംഗത്തുള്ള ലീഗൂ ചൈനയെ കൂടാതെ യൂറോപ്യന്‍ വിപണിയിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇനൊവേറ്റിവ് ഐഡിയല്‍സ് ആന്റ് സര്‍വീസുമായി കൈകോർത്താണ് ലീഗു ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌-മേഖലകളിലെ ആവശ്യമനുസരിച്ച് നിക്ഷേപം നടത്താനും അതുവഴി മൊബൈല്‍ ഫോണ്‍ മേഖലയില്‍ പടർന്നു കയറാനുമാണ് ലക്ഷ്യമെന്ന് ലീഗൂ പറഞ്ഞു.

റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് യൂണിറ്റ്

ദിവസേന 50,000 ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഫാക്ടറിയും, ഒരു റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് യൂണിറ്റും ലീഗുവിന്റെ കീഴിലുണ്ട്. ലീഗൂവിന്റെ എസ് സീരീസ്, എം സീരീസ് സ്മാര്‍ട്‌ഫോണുകളാണ് ഇന്ത്യയില്‍ ആദ്യമെത്തുന്നത്.

എസ് സീരീസ്, എം സീരീസ്

ലീഗു ചൈനയെ പോലെ വലുതും വൈവിധ്യം നിറഞ്ഞതുമായ വിപണിയാണ് ഇന്ത്യയെന്നും ഇന്ത്യയിലേക്ക് എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ലീഗൂ സി.ഇ.ഓ. കെവിന്‍ ലിയു പറഞ്ഞു. ഇന്ത്യക്കാരുടെ അവശ്യങ്ങള്‍ ക്കനുസരിച്ചാണ് തങ്ങള്‍ സ്മാര്‍ട്‌ഫോണുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ലിയു പറഞ്ഞു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ വിപണന കേന്ദ്രങ്ങളുമായി സഹകരിച്ച് പദ്ധതികൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഈ കമ്പനി.

നിരവധി ചൈനീസ് സ്മാര്‍ട്‌ഫോണുകള്‍

നിരവധി ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകളാണ് ഇന്ന് ഇന്ത്യന്‍ വിപണിയിലുള്ളത്. ഷാവോമി, ഓപ്പോ, റിയല്‍മി, വിവോ, വണ്‍ പ്ലസ് എന്നിവ അക്കൂട്ടത്തിലുണ്ട്. ചൈനീസ് ഫോണുകള്‍ വിപണി കയ്യടക്കുന്നത് മൈക്രോമാക്‌സ്, ലാവ പോലുള്ള ഇന്ത്യന്‍ ബ്രാന്റുകളുടെ വിപണനരംഗം താറുമാറാക്കുകയാണ്.

S11

വിലയും മറ്റ് വിവരങ്ങളും:

ഡിസ്പ്ലേ: 6.3 ഇഞ്ചെസ്" HD + IPS വാട്ടർഡ്രോപ്പ് ഡിസ്പ്ലേ

വലിപ്പം: 76.7*158.3*7.9mm

ചിപ്പ്സെറ്റ്: മീഡിയടെക്ക് MT P22

റാം: 4GB + 64GB ROM

ഡ്യൂവൽ-റിയർ ക്യാമറകൾ: 13MP ഓട്ടോ ഫോക്കസ് + 2 MP ഫുൾ ഫ്രെയിം

ഫ്രണ്ട് ക്യാമറ: 8MP

ബാറ്ററി: 3300 mAH

ഓ.എസ്: ആൻഡ്രോയിഡ് 9.0

മറ്റ് സവിശേഷതകൾ: ഫാസ്റ്റ് ചാർജിങ്, വൈ-ഫൈ -802.11 a/b/g/n (11M-350M bit/s), 2.4G or 5G വൈ-ഫൈ

2G/3G/4G ഫ്രിക്യുൻസി, ബ്ലൂടൂത്ത് 5.0, പുറകിലായി ഫിംഗർപ്രിന്റ് സെൻസർ

12,199 രൂപയാണ് വില.

M12

ഡിസ്പ്ലേ: 5.71 HD ഇഞ്ച്" വാട്ടർഡ്രോപ്പ്

വലിപ്പം: 147.6*70.1*9.3mm

ചിപ്പ്സെറ്റ്: മീഡിയടെക്ക് MT6739WA

2GB റാം+ 16GB റോം

ഡ്യൂവൽ-റിയർ ക്യാമറകൾ: 8MP ഓട്ടോ ഫോക്കസ് + 2 MP ഫുൾ ഫ്രെയിം

ഫ്രണ്ട് ക്യാമറ: 5 MP

ബാറ്ററി: 3000 mAH

ഓ.എസ്: ആൻഡ്രോയിഡ് 9.0

മറ്റ് സവിശേഷതകൾ: ഫാസ്റ്റ് ചാർജിങ്, വൈ-ഫൈ 802.11 a/b/g/n (11M-350M bit/s), 2.4G or 5G വൈ-ഫൈ

2G/3G/4G ഫ്രിക്യുൻസി, ബ്ലൂടൂത്ത് 5.0, പുറകിലായി ഫിംഗർപ്രിന്റ് സെൻസർ

6,850 രൂപയാണ് വില

M13

ഡിസ്പ്ലേ: 6.1 HD ഇഞ്ച്" വാട്ടർഡ്രോപ്പ്

വലിപ്പം: 155*73*8.9mm

ചിപ്പ്സെറ്റ്: മീഡിയടെക്ക് MT6761

റാം: 4GB + 32GB റോം

ഡ്യൂവൽ-റിയർ ക്യാമറകൾ: 8MP ഓട്ടോ ഫോക്കസ് + 0.08 MP ഫുൾ ഫ്രെയിം

ഫ്രണ്ട് ക്യാമറ: 5 MP

ബാറ്ററി: 3000 mAH

ഓ.എസ്: ആൻഡ്രോയിഡ് 9.0

മറ്റ് സവിശേഷതകൾ: ഫാസ്റ്റ് ചാർജിങ്, വൈ-ഫൈ -802.11 a/b/g/n (11M-350M bit/s), 2.4G or 5G വൈ-ഫൈ

2G/3G/4G ഫ്രിക്യുൻസി, ബ്ലൂടൂത്ത് 5.0, പുറകിലായി ഫിംഗർപ്രിന്റ് സെൻസർ

9,199 രൂപയാണ് വില

Most Read Articles
Best Mobiles in India
Read More About: smartphone china india news

Have a great day!
Read more...

English Summary

With a very good range of smartphones, a huge manufacturing plant with a capacity of 50,000 phones production per day and a state of the art R&D with innovations in technology, LEAGOO strives to replicate its success in the Indian market with the unveiling of theS11, M12 and M13. The S series is dubbed as the flagship variant; whilst the M variant is referred to as a fashionable full-screen smartphone.