ഷവോമി Mi 8 വീഡിയോ പുറത്ത്; ഇന്‍- സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പ്രതീക്ഷിച്ച് ആരാധകര്‍


മെയ് 31ന് ഷെന്‍സെനില്‍ ഷവോമി സംഘടിപ്പിക്കുന്ന ചടങ്ങില്‍ Mi 7, Mi8, Mi Band 3 എന്നിവ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഷവോമി ആരാധകര്‍. Mi7 കമ്പനിയുടെ അടുത്ത ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആണ്. അതേസമയം കമ്പനിയുടെ എട്ടാം വാര്‍ഷിക എഡിഷന്‍ മോഡല്‍ ആണ് Mi8. പുതിയ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും Mi8-നെ കുറിച്ച് ചില വിവരങ്ങള്‍ വെബ്‌സൈറ്റുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Advertisement


Mi8 എന്ന പേരില്‍ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഡിസ്‌പ്ലേയ്ക്ക് താഴെ സ്ഥാപിച്ചിരിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ പ്രവര്‍ത്തനമാണുള്ളത്. സ്‌ക്രീനില്‍ പ്രത്യേക ഭാഗത്ത് സ്പര്‍ശിക്കുമ്പോള്‍ വെളിച്ചം ദൃശ്യമാവുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ അണ്‍ലോക്ക് ആവുകയും ചെയ്യുന്നു. ഫോണ്‍ പൂര്‍ണ്ണമായി കാണാനാകാത്തതിനാല്‍ ഇത് Mi8 ആണോയെന്ന് ഉറപ്പില്ല. എന്നാല്‍ ഹോം സ്‌ക്രീന്‍ MIUI 9-നോട് സാമ്യമുള്ളതാണ്. ഗൂഡിക്‌സ് അല്ലെങ്കില്‍ സിനാപ്റ്റിക്‌സ് ഫിംഗര്‍പ്രിന്റ് സെന്‍സറാകാം ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.

3D ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിവിദ്യ

Advertisement

ഐഫോണ്‍ X-ലേതിന് സമാനമായി ഇതിലും 3D ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. Mi8-ലെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ മോഡ്യൂളിന്റെ ചിത്രം അടുത്തിടെ ചില വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ 2D ഇമേജിന് പകരം 3D ഇമേജ് ഉപയോഗിച്ചാണ് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത്. അതിനാല്‍ തന്നെ മെച്ചപ്പെട്ട സുരക്ഷ ലഭിക്കും.

ഫ്രണ്ട് പാനല്‍

Mi8 ബോക്‌സിന്റെ ഫോട്ടോയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. ബോക്‌സിന് പുറത്ത് 8 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ ഫ്രണ്ട് പാനലിന്റെ ചിത്രവും കാണാം. 3D ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നിതിനാല്‍ ഫോണിന് അല്‍പ്പം വീതി കൂടുതലാണ്.

Advertisement

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ഹോണര്‍ 7സി മേയ് 22ന് ഇന്ത്യന്‍ വിപണിയില്‍

എന്ത് പ്രതീക്ഷിക്കാം?

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC, OLED പാനല്‍ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. മറ്റ് വിവരങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവരും.

Best Mobiles in India

Advertisement

English Summary

Xiaomi is hosting an event on May 31 in Shenzhen. At the event, the company is anticipated to unveil the Mi 7, Mi 8 and Mi Band 3. While the Mi 7 is the next flagship smartphone from the company, the Mi 8 is claimed to be the 8th Anniversary Edition model.