ലോകത്തിലെ ആദ്യത്തെ 5ജി ഫോണുമായി ലെനോവോ!


5ജി ഫോണുകളെ കുറിച്ചും 5ജി നെറ്വർക്കിനെ കുറിച്ചും നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് നാൾ കുറച്ചായിട്ടുണ്ട്. ഇന്ത്യയിൽ ബിഎസ്എൻഎൽ അടക്കമുള്ള കമ്പനികൾ 5ജി ഉടൻ നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. അതുപോലെ പല സ്മാർട്ഫോൺ നിർമ്മാതാക്കളും തങ്ങളുടെ 5ജി ഫോണുകൾ ഇറക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഈ നിരയിലേക്ക് ലോകത്തിലെ ആദ്യത്തെ 5ജി ഫോൺ എന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ലെനോവോ.

Advertisement

ഏറ്റവും പുതിയ Snapdragon 855 പ്രൊസസറോട് കൂടി

ലെനോവോ വൈസ് പ്രസിഡന്റ് ചാങ് ചെങ് ആണ് വിഷയത്തിൽ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ 5ജി സ്മാർട്ഫോൺ എത്തുക ഏറ്റവും പുതിയതായി അവതരിപ്പിക്കപ്പെട്ട Snapdragon 855 പ്രൊസസറോട് കൂടിയായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഏറ്റവും പുതിയ ഈ Snapdragon 855 പ്രോസസറുകൾ ഈ വർഷം അവസാനത്തിലോ അടുത്ത വർഷം ആദ്യത്തിലോ ആയി പുറത്തിറങ്ങാനിരിക്കെ ആണ് ലെനോവോയുടെ ഈ പ്രഖ്യാപനം എന്നതും കാര്യങ്ങൾക്ക് ഒന്നുകൂടെ ഉറപ്പുനൽകുന്നു.

Advertisement
ആദ്യത്തെ 5ജി ഫോൺ

ചാങ് ചെങ് വെബോ വഴിയാണ് ഈ കാര്യം അറിയിച്ചിരുന്നത്. പുതിയ Snapdragon 855 പ്രൊസസർ ആയിരിക്കും ഇതിൽ ഉപയോഗിക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2018ന്റെ അവസാനത്തിലോ 2019ന്റെ തുടക്കത്തിലോ ആയിട്ടായിരിക്കും ഈ സ്മാർട്ഫോൺ എത്തുക എന്നും പ്രതീക്ഷിക്കകം. എന്നാൽ ലെനോവോയുടെ ഈ പ്രഖ്യാപനത്തെ പലരും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അതിന് ഒന്നുരണ്ടു മാസം മുമ്പ് നടന്ന ഒരു സംഭവവും കൂട്ടായി ഇവർ പറയുന്നുണ്ട്.

ലെനോവോ Z5ഉം വിവാദങ്ങളും

ലെനോവോയുടെ ഈ അടുത്ത കാലത്തെ ചരിത്രം പരിശോധിച്ചാൽ ഏതൊരാൾക്കും മറക്കാൻ പറ്റാതെ ഓർമ്മയിൽ നിൽക്കുന്ന ഒരു കാര്യമാണ് ലെനോവോ Z5ന്റെ പ്രഖ്യാപനം. നോച് ഇല്ലാത്ത പൂർണ ഡിസ്‌പ്ലെ, 27 ദിവസം ബാറ്ററി ബാക്കപ്പ്, 4 ടിബി മെമ്മറി എന്നിങ്ങനെയെല്ലാം ലോകത്തെ മൊത്തം ഞെട്ടിക്കുന്ന വാഗ്ദാനങ്ങൾ നൽകി അവസാനം ഇതൊന്നുമില്ലാത്ത ഒരു ഫോൺ അവതരിപ്പിച്ച ലെനോവോ എല്ലാവരെയും അക്ഷരാർത്ഥത്തിൽ പറ്റിക്കുകയായിരുന്നു. സംഭവം ഇറങ്ങിയ ലെനോവോ Z5 മികച്ചൊരു ശരാശരി ഫോൺ ആയിരുന്നെങ്കിലും ലെനോവോയുടെ ഈയൊരു തെറ്റായ പ്രഖ്യാപനം കമ്പനിയുടെ വിശ്വാസ്യതയിൽ ചെറുതല്ലാത്ത വിള്ളൽ വരുത്തിയിട്ടുണ്ട്.

കാര്യങ്ങൾ കണ്ടറിയാം

അതിനാൽ തന്നെ ഇങ്ങനെയൊരു വിവാദം നടത്തിയത് കാരണമായി അല്പം കുപ്രസിദ്ധി നേടിയ കമ്പനിയുടെ പുതിയ ഈ 5ജി പ്രഖ്യാപനം എന്തുമാത്രം നേരായിരിക്കും എന്ന സംശയത്തിലാണ് സ്മാർട്ഫോൺ ലോകം. എന്തായാലും കാത്തിരിക്കാം എന്നതല്ലാതെ നമുക്ക് വേറെ വഴികളില്ല. എന്നാൽ ലെനോവോക്ക് മുമ്പ് തന്നെ ചിലപ്പോൾ മറ്റേതെങ്കിലും കമ്പനികൾ 5ജി ഫോൺ അവതരിപ്പിക്കുകയും ചെയ്തേക്കാം.

എങ്ങനെ ഫോണിലെ സിഗ്നലുകളുടെ ശക്തി കൂട്ടാം?

1. സ്മാര്‍ട്ട്‌ഫോണിന്റെ അന്റിന മറയ്ക്കുന്ന കവര്‍, കെയ്‌സ് എന്നിവ മാറ്റുക

കവറുകളും കെയ്‌സുകളും ഉപയോഗിക്കുന്നത് സ്മാര്‍ട്ട്‌ഫോണിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നത് ശരിയാണ്. എന്നാല്‍ ഇത് സിഗ്നല്‍ സ്വീകരിക്കാനുള്ള ഫോണിന്റെ ശേഷിയെ ബാധിക്കാന്‍ ഇടയുണ്ട്. ആന്റിന മറയുന്ന വിധത്തില്‍ ഫോണ്‍ പിടിക്കാതിരിക്കാനും ശ്രദ്ധിക്കുക.

2. സ്മാര്‍ട്ട്‌ഫോണിനും ടവറിനും ഇടയിലുള്ള തടസ്സങ്ങള്‍ നീക്കുക

സ്മാര്‍ട്ട്‌ഫോണിനും ടവറിനും ഇടയിലുള്ള തടസ്സങ്ങള്‍ എങ്ങനെ നീക്കുമെന്ന് ആലോചിച്ച് അത്ഭുതപ്പെടുകയായിരിക്കും നിങ്ങള്‍ എന്ന് അറിയാം. ടവറില്‍ നിന്നുള്ള സിഗ്നല്‍ പല തടസ്സങ്ങളും മറികടന്നാണ് നമ്മുടെ ഫോണില്‍ എത്തുന്നത്. തടസ്സങ്ങള്‍ കൂടുന്നതിന് അനുസരിച്ച് സിഗ്നലിന്റെ ശക്തി കുറയുന്നു.

തടസ്സം മാറ്റാന്‍ ചെയ്യേണ്ടത്:

ജനലിന് അരികിലേക്ക് അല്ലെങ്കില്‍ തുറന്ന സ്ഥലത്തേക്ക് നീങ്ങുക

കോണ്‍ക്രീറ്റ്, ലോഹ മതില്‍ അതുപോലുള്ള വസ്തുക്കള്‍ എന്നിവയുടെ അടുത്തുനിന്ന് മാറുക

ഇലക്ട്രോണിക് ഉപകരണങ്ങള്‍, ലോഹ വസ്തുക്കള്‍ എന്നിവയുടെ അടുത്തുനിന്ന് സ്മാര്‍ട്ട്‌ഫോണ്‍ മാറ്റിവയ്ക്കുക

3. ബാറ്ററി ചാര്‍ജ് സംരക്ഷിക്കുക

സിഗ്നല്‍ സ്വീകരിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയില്‍ ആവശ്യത്തിന് ചാര്‍ജ് ഉണ്ടായിരിക്കണം. ചാര്‍ജ് കുറഞ്ഞാല്‍ ഫോണിന് സിഗ്നല്‍ സ്വീകരിക്കാന്‍ കഴിയാതെ വരാം. അതുകൊണ്ട് ചാര്‍ജ് ആവശ്യത്തിനില്ലാത്ത അവസരങ്ങളില്‍ ആവശ്യമില്ലാത്ത ആപ്പുകള്‍, ബ്ലൂടൂത്ത്, വൈ-ഫൈ മുതലായവ ഓഫ് ചെയ്ത് ബാറ്ററി ചാര്‍ജ് സംരക്ഷിക്കുക.

4. സിംകാര്‍ഡ് പരിശോധിക്കുക

ചിലപ്പോള്‍ പെട്ടെന്ന് ഫോണില്‍ സിഗ്നല്‍ കിട്ടാതെ വരും. സിംകാര്‍ഡിന്റെ തകരാറ് കൊണ്ടാകാം ഇത് സംഭവിക്കുന്നത്. സിംകാര്‍ഡും സിഗ്നലിന്റെ ശക്തിയും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. എത്ര ശ്രദ്ധിച്ചാലും ഫോണിലും സിംകാര്‍ഡിലും പൊടികയറും. അതുകൊണ്ട് ഇടയ്ക്കിടെ സിംകാര്‍ഡ് പുറത്തെടുത്ത് വൃത്തിയാക്കുക. സിഗ്നല്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.

ഇതുകൊണ്ട് ഫലം കിട്ടുന്നില്ലെങ്കില്‍ സിംകാര്‍ഡ് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുക. സിംകാര്‍ഡ് കേടായത് കൊണ്ടാകാം സിഗ്നല്‍ കിട്ടാത്തത്. സേവനദാതാവുമായി ബന്ധപ്പെട്ട് സിംകാര്‍ഡ് മാറ്റി പ്രശ്‌നം പരിഹരിക്കുക.

5. 2G അല്ലെങ്കില്‍ 3G നെറ്റ്‌വര്‍ക്കിലേക്ക് മാറുക

4G നെറ്റ്‌വര്‍ക്കിന്റെ ശക്തിക്കുറവും സിഗ്നലിനെ ബാധിക്കാം. ലഭ്യമായ നെറ്റ്‌വര്‍ക്കിലേക്ക് സ്വയം മാറാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കഴിയും. ഫോണുകള്‍ വേഗതകൂടിയ നെറ്റ്‌വര്‍ക്കാണ് സാധാരണയായി തിരഞ്ഞെടുക്കുന്നത്.

നെറ്റ്‌വര്‍ക്ക് മോഡ് സ്വയംക്രമീകരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും.

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ കണക്ഷന്‍ സെറ്റിംഗ്‌സ്>നെറ്റ് വര്‍ക്ക് മോഡ്> 2G ഒണ്‍ലി അല്ലെങ്കില്‍ 3G ഒണ്‍ലി തിരഞ്ഞെടുക്കുക

ഐഫോണ്‍ ഉപയോക്താക്കള്‍ സെറ്റിംഗ്‌സ്>സെല്ലുലാര്‍>സെല്ലുലാര്‍ ഡാറ്റ ഓപ്ഷന്‍സ്> എനേബിള്‍ 4G-യിലെ ബട്ടണ്‍ നീക്കി പ്രവര്‍ത്തന രഹിതമാക്കുക.

വാട്ട്‌സാപ്പ് വന്നതോടു കൂടി കാലക്രമേണ ഇല്ലാതായ ഏഴു കാര്യങ്ങള്‍

SMS

വാട്ട്‌സാപ്പ് ആദ്യമായി ആക്രമിച്ചത് എസ്എംഎസിനെയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിയതോടെ വാട്ട്‌സാപ്പിന് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ചില സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താള്‍ OTPക്കു വേണ്ടിയും മറ്റു സേവന മെസേജുകള്‍ക്കും വേണ്ടിയും മാത്രമാണ് എസ്എംഎസിനെ ആശ്രയിക്കുന്നത്.

MMS

മള്‍ട്ടിമീഡിയ സന്ദേശങ്ങള്‍ ഒരിക്കലും ഇന്ത്യയില്‍ എത്തിയിട്ടില്ല. വാട്ട്‌സാപ്പ് മള്‍ട്ടിമീഡിയ ചാറ്റ് ഓപ്ഷന്‍ കൊണ്ടു വന്നതോടെ എംഎംഎസ് പൂര്‍ണ്ണമായും മരിക്കുകയായിരുന്നു. ഫീച്ചര്‍ ഫോണിനെ സംബന്ധിച്ചിടത്തോളം ഹാര്‍ഡ്‌വയറുകളെ പരിമിതി മൂലം എംഎംഎസ് കുറച്ച് കാണാറുണ്ട്.

BBM

ബ്ലാക്ക്‌ബെറി മെസഞ്ചറിനെയാണ് ബിബിഎം എന്നു പറയുന്നത്. എന്നാല്‍ വാട്ട്‌സാപ്പ് എത്തിയതോടു കൂടി ബിബിഎം തീര്‍ച്ചയായും വംശനാശം നേരിടുകയാണ്.

Yahoo Messanger

1990 കാലവര്‍ഷം യാഹു മെസഞ്ചര്‍ ആയിരുന്നു എല്ലാം. മാനേജ്‌മെന്റ് ഉള്‍പ്പെടെ പല ഘടകങ്ങളും തകരാറിലായപ്പോള്‍ കാലക്രമേണ ഇത് ഇല്ലാതാകുകയായിരുന്നു. വാട്ട്‌സാപ്പിനും ഇതില്‍ വലിയൊരു പങ്കുണ്ട്.

Viber

വാട്ട്‌സാപ്പ് ജനപ്രീതിയാര്‍ജ്ജിക്കുന്നതിനു മുന്‍പ് കോളുകള്‍ ചെയ്യാനായി വൈബര്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുളള മറ്റൊരു ആപ്ലിക്കേഷനായിരുന്നു.

WeChat

വീചാറ്റ് ഇപ്പോഴും ഇന്ത്യയില്‍ അദിപത്യം തുടരുകയാണ്. എന്നാല്‍ ഇന്ത്യയില്‍ പതുക്കെ പതുക്കെ അതിന്റെ കാല്‍പാടുകള്‍ക്ക് മങ്ങല്‍ ഏല്‍ക്കുന്നുണ്ട്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് വീചാറ്റ് നിലവില്‍ ഉപയോഗിക്കുന്നത്.

Video-calling apps and platforms

വാട്ട്‌സാപ്പ് വീഡിയോകോള്‍ പതിയെ പതിയെ പ്രചാരമേറി വരുകയാണ്. ഇപ്പോള്‍ കൂടുതല്‍ ആളുകളും ഇത് തിരഞ്ഞെടുക്കാറുണ്ട്. സ്‌കൈപ്പ് വീഡിയോ കോളിംഗ് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മറ്റു വീഡിയോ-കോളിംഗ് ആപ്പായ Google Duo ഭാവിയില്‍ ഇനി എങ്ങനെയാകുമെന്നു അറിയാനായി കാത്തിരിക്കേണ്ടതുണ്ട്.

Voice-calls

വാട്ട്‌സാപ്പ് എത്തിയതോടു കൂടി വോയിസ് കോളുകള്‍ക്ക് വലിയൊരു വെല്ലുവിളി തന്നെയാണ് ആയിരിക്കുന്നത്. വോയിസ് കോളുകള്‍ താരതമ്യേന കുറഞ്ഞു വരുകയാണ്. കൂടാതെ അന്താരാഷ്ട്ര റെമിംഗ് കോളുകള്‍ പ്രത്യേകിച്ചം വാട്ട്‌സാപ്പ് കോള്‍ ടെലികോമിനെ നല്ല രീതിയില്‍ ഉപദ്രവിക്കുന്നുണ്ട്.

Best Mobiles in India

English Summary

Lenovo to Be First to Launch a 5G Smartphone