ലെനോവോ K5 നോട്ട്(2018), ലെനോവോ A5 എന്നിവ അവതരിപ്പിച്ചു


ലെനോവോ തങ്ങളുടെ ലെനോവോ Z5 മോഡൽ അവതരിപ്പിച്ച കൂട്ടത്തിൽ മറ്റു രണ്ടു മോഡലുകൾ കൂടെ അവതരിപ്പിക്കുകയുണ്ടായി. ലെനോവോ K5 നോട്ട്(2018), ലെനോവോ A5 എന്നീ മോഡലുകളാണ് കമ്പനി ഇന്ന് ചൈനയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചത്. മിഡ് റേഞ്ച് ഗണത്തിൽ പെട്ടതാണ് ഈ രണ്ടു മോഡലുകളും.

Advertisement

ലെനോവോ K5 നോട്ട് (2018)

Advertisement

ഡ്യുവൽ സിം, ലെനോവോ ZUI 3.9, ആൻഡ്രോയിഡ് 8.1 ഓറിയോ, 18: 9 അനുപാതത്തിലുള്ള 6 ഇഞ്ച് HD + 720x1440 പിക്സൽ ഐപിഎസ് ഡിസ്പ്ലേ, ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 450 പ്രോസസർ, 1.8 GHz, 3 ജിബി / 4 ജിബി റാം വേരിയന്റുകൾ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

ക്യാമറയുടെ കാര്യത്തിൽ ലെനോവോ K5 നോട്ട് (2018)ൽ ഇരട്ട ക്യാമറകളാണ് പിറകിൽ ഉള്ളത്. F / 2.0 aperture ഉള്ള 16 മെഗാപിക്സൽ ഓട്ടോഫോക്കസ് പ്രൈമറി സെൻസറും f / 2.4 aperture ഉള്ള 2 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് സെക്കൻഡറി സെൻസറും ആണ് ഇവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മുൻക്യാമറ f / 2.0 ഉള്ള 8 മെഗാപിക്സൽ സെൻസർ ആണ്.

Advertisement

ഇൻബിൽറ്റ് സ്റ്റോറേജിൽ 256 ജിബി വരെ മൈക്രോഎസ്ഡി കാർഡ് വഴി വിപുലീകരിക്കാവുന്ന വിധത്തിൽ 32 ജിബി, 64 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ലെനോവോ കെ 5 നോട്ട് എടുത്തുന്നത്. 4 ജി, വൈ-ഫൈ 802.11 ബി / ജി / n, മൈക്രോ യുഎസ്ബി പോർട്ട്, ബ്ളൂടൂത്ത് 4.2 എന്നിവയാണ് സ്മാർട്ട്ഫോണിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ബോർഡിലെ സെൻസറുകൾ ഒപ്പം വിരലടയാള സെൻസറും ഫോണിൽ ഉണ്ട്. 3760mAh ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്.

ലെനോവോ A5

ഡ്യുവൽ സിം, ആൻഡ്രോയ്ഡ് 8.1, ZUI 3.9, 18: 9 അനുപാതത്തിൽ 5.45 ഇഞ്ച് എച്ച്ഡി + 720x1440 പിക്സൽ ഐപിഎസ് ഡിസ്പ്ലേ, ക്വേഡ്-കോർ മീഡിയടെക്ക് എംടി 6739 പ്രൊസസർ, 1.5 ജിഗാഹെർഡ്സ് എന്നിവയാണ് പ്രധാന സവിശേഷതകൾ. ക്യാമറയുടെ കാര്യത്തിൽ 13 മെഗാപിക്സലിന്റെ ഒരു ക്യാമറ പിറകിലും 8 മെഗാപിക്സലിന്റെ ഒരു ക്യാമറ മുൻവശത്തും ഉണ്ട്.

16 ജിബി അല്ലെങ്കിൽ 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജുള്ള ലെനോവൊ എ 5, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം. ബ്ലൂടൂത്ത്, വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി പോർട്ട്, 3.5 മില്ലീമീറ്റർ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ബോർഡിലെ സെൻസറുകൾ. ഒപ്പം ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്. 4000mAh ആണ് ലെനോവോ A5 ലെ ബാറ്ററി കരുത്ത് വരുന്നത്.

Advertisement

വിലയുടെ കാര്യത്തിൽ ലെനോവോ K5 നോട്ട് (2018)ന് 3 ജിബി 32 ജിബി മോഡലിന് 799 യുവാൻ (ഏകദേശം 8400 രൂപയും), 4 ജിബി 64 ജിബി മോഡലിന് 999 യുവാനും (ഏകദേശം 10500 രൂപ) ആണ് വരുന്നത്. ലെനോവോ ലെനോവോ A5ന് 599 യുവാൻ (ഏകദേശം 6300 രൂപ)യും വില വരുന്നു.

അവസാനം ലെനോവോ ചതിച്ചു! 4 ടിബി മെമ്മറി, 45 ദിവസം ബാറ്ററി, ഒരു ലക്ഷം രൂപ വില.. എല്ലാം വെറുതെ..

Best Mobiles in India

English Summary

Lenovo K5 Note 2018 and Lenovo A5 Launched in China.