ലെനോവോ കെ8 പ്ലസ്: വന്‍ സവിശേഷതകളില്‍: ഇന്ന് അവതരിപ്പിച്ചു!


ലെനോവോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. കമ്പനിയുടെ കെ8 സീരീസിലെ മറ്റൊരു സ്മാര്‍ട്ട്‌ഫോണാണിത്. ന്യൂഡെല്‍ഹിയില്‍ നടന്ന ഇവന്റിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്.

Advertisement

നോക്കിയ 6, ഇന്നു മുതല്‍ ഇന്ത്യയില്‍ വില്‍പന: വേഗമാകട്ടേ!

ഈ ഫോണിന്റെ ക്യാമറ സവിശേഷതകള്‍ എടുത്തു പറയേണ്ടതു തന്നെ. മുന്നില്‍ റിയര്‍ ക്യാമറയാണ്‌ ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ ഒരു ഒറ്റ കാരണം കൊണ്ടു തന്നെ ഡ്യുവല്‍ ക്യാമറ ഫോണുകളോടൊപ്പം പങ്കാളിയാവുകയാണ് ലെനോവോ കെ8 പ്ലസും.

Advertisement

സെപ്തംബര്‍ 7ന് ഉച്ചയ്ക്ക് 12PM മുതല്‍ ഈ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍പന ആരംഭിക്കും.

ലെനോവോ കെ8 നോട്ടിന്റെ സവിശേഷതകള്‍ നോക്കാം....

ഐപിഎസ് ഡിസ്‌പ്ലേ

5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍.

സ്റ്റോറേജ്

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 3ജിബി/ 4ജിബി സ്‌റ്റോറേജ് വേരിയന്റ്. 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 10,999 രൂപ. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. ഈ വേരിയന്റിന്റെ വില്‍പന അവതരിപ്പിച്ചിട്ടില്ല.

ഓപ്പറേറ്റിങ്ങ് സിസ്റ്റം/ ക്യാമറ

ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം, മള്‍ട്ടിമീഡിയ സവിശേഷതകളായ ഡോള്‍ബിആറ്റംസ് (DolbyATOMS) , TheatreMAX 2.0 എന്നിവ ഉള്‍പ്പെടുന്നു.

13എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ് ഇതില്‍ ഉള്‍പ്പെടിത്തിയിരിക്കുന്നത്. പ്രോ മോഡ്, ബ്യൂട്ടിഫൈ മോഡ്, വൈഡ് ആങ്കിള്‍ എന്നീ സവിശേഷതകളാണ് ക്യാമറകളില്‍.

 

മറ്റു സവിശേഷതകള്‍

മറ്റു സവിശേഷതകളായ ഡ്യുവല്‍ സിം സ്ലോട്ട്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, വൈഫൈ, ബ്ലൂട്ടൂത്ത്, എഫ്എം എന്നിങ്ങനെ പല സവിശേഷതകളും ഉള്‍പ്പെടുന്നു.

രണ്ട് നിറത്തിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. വീനം ബ്ലാക്ക്, ഫൈന്‍ ഗോള്‍ഡ് എന്നിങ്ങനെ.

 

Best Mobiles in India

English Summary

The handset joins the growing list of smartphones with dual rear cameras with its 13-megapixel Purecell sensor and 5-megapixel depth sensor to deliver the bokeh effect.