ലെനോവൊ P780 സ്മാര്‍ട്‌ഫോണ്‍ എന്തുകൊണ്ട് പ്രിയപ്പെട്ടതാകുന്നു; 5 കാരണങ്ങള്‍


ഇന്നത്തെ നമ്മുടെ തിരക്കു പിടിച്ച ജീവിതത്തില്‍ സാേങ്കതിക വിദ്യയുടെ വികാസം നല്‍കുന്ന സഹായങ്ങള്‍ ചെറുതല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായാലും തൊഴിലുടമകളായാലും ബിസിനസ് എക്‌സിക്യട്ടീവുകളായാലും നിന്നു തിരയാന്‍ സമയമില്ലാതെയുള്ള ഓട്ടമാണ് എല്ലാവരും. എണ്ണിയാല്‍ തീരാത്ത യാത്രകള്‍, വിമാനത്തിലും ട്രെയിനിലും ബസിലുമായി ജീവിതം.

Advertisement

ഇൗ തിരക്കുകള്‍ക്കിടയില്‍ ഔദ്യോഗിക ജീവിതത്തിലെ പല കാര്യങ്ങളും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നത് സാങ്കേതിക വിദ്യയുടെ സഹായം കൊണ്ട് മാത്രമാണ്. പ്രത്യേകിച്ച് ലാപ്‌ടോപുകളുടെയും സ്മാര്‍ട്‌ഫോണുകളുടെയും വികാസത്തോടെ.

Advertisement

ഒരു പെട്ടിയില്‍ കൊണ്ടുനടക്കേണ്ടതെല്ലം പോക്കറ്റിനുള്ളിലൊതുക്കാന്‍ സാധിച്ചു എന്നതാണ് സ്മാര്‍ട്‌ഫോണുകളുടെ ഏറ്റവും വലിയ സൗകര്യം. അതുകൊണ്ടുതന്നെ കുടുതല്‍ ബാറ്ററി ലൈഫ്, ഈട്, പരമാവധി സൗകര്യങ്ങള്‍, മിതമായ വില എന്നിവയെല്ലാമുള്‍ക്കൊള്ളുന്ന സ്മാര്‍ട്‌ഫോണാണ് ഇത്തരക്കാര്‍ ആഗ്രഹിക്കുന്നത്.

ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ധാരാളം സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് ഇറങ്ങുന്നുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ എല്ലാ ഗുണങ്ങളുമുള്ള സ്മാര്‍ട്‌ഫോണുകള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ മഷിയിട്ടു നോക്കേണ്ടിവരും.

കാരണം ഉയര്‍ന്ന ശ്രേണിയില്‍ പെട്ട പല സ്മാര്‍ട്‌ഫോണുകളിലും കരുത്തുള്ള പ്രൊസസറും കുറഞ്ഞ പവറുള്ള ബാറ്ററിയുമായിരിക്കും ഉണ്ടാവുക. ഇന്നിറങ്ങുന്ന മിക്ക സ്മാര്‍ട്‌ഫോണുകളുടെയും ബാറ്ററി ഒരു ദിവസത്തിലപ്പുറം ചാര്‍ജ് നില്‍ക്കാത്തതാണ്. അല്ലെങ്കില്‍ തീരെ നിലവാരമില്ലാത്ത ബോഡിയായിരിക്കും. അതൊന്നുമല്ലെങ്കില്‍ ഉയര്‍ന്ന വില.

എന്നാല്‍ ഇവിടെയാണ് ലെനോവൊ P780 വ്യത്യസ്തമാവുന്നത്. സാധാരണ സ്മാര്‍ട്‌ഫോണുകളെ അപേക്ഷിച്ച ലെനോവൊ P780- എങ്ങനെ മികച്ചതാകുന്നു എന്നാണ് ചുവടെ പറയാന്‍ പോകുന്നത്. അതിനു മുമ്പ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം.

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. 1.2 GHz MTK 6589 ക്വാഡ് കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം എന്നിവ മികച്ച വേഗത നല്‍കുന്നു.

ലെനോവൊ P780 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആന്‍േഡ്രായ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസുള്ള ഫോണില്‍ LED ഫ് ളാഷോടു കൂടിയ 8 എം.പി. ഓട്ടോഫോകസ് പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയും 4 ജി.ബി. ഇന്റേണല്‍ മെമ്മറിയുമുണ്ട്. മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാം.

എന്നാല്‍ ലെനോവൊ P780-ന്റെ ഏറ്റവും വലിയ പ്രത്യേകത ബാറ്ററിയാണ്. 4000 mAh പവറുള്ള ബാറ്ററി 2 ജിയില്‍ 43 മണിക്കൂറും 3 ജിയില്‍ 25 മണിക്കൂറുമാണ് ടോക്‌ടൈം നല്‍കുന്നത്.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ ഡ്യുവല്‍സിം, വൈ-ഫൈ, ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി, എഫ്.എം., A-GPS എന്നിവയെല്ലാമുണ്ട്.

ഇനി മറ്റുഫോണുകളില്‍ ലെനോവൊ P780 എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്നു കാണുക.

#1

മറ്റ് സ്മാര്‍ട്‌ഫോണുകള്‍ക്കൊന്നും പറയാനില്ലാത്ത മേന്മതന്നെയാണ് ബാറ്ററിയുടെ കാര്യത്തില്‍ ഈ ഫോണിനുള്ളത്. 4000 mAh ബാറ്ററി. ഞങ്ങള്‍ നടത്തിയ പരീക്ഷണത്തില്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ ചുരുങ്ങിയത് 2 ദിവസമെങ്കിലും ചാര്‍ജ് നില്‍ക്കും. ഡാറ്റാ സര്‍വീസ് ഇല്ലെങ്കില്‍ അത് മൂന്നു ദിവസം വരെയാകും.

 

#2

ലെനോവൊ P780 നിലത്തു വീണ് കേടുവരുന്നതിനെ കുറിച്ച് പേടിക്കുകയേ വേണ്ട. കാരണം അത്രയ്ക്ക് ഉറപ്പുള്ള മെറ്റല്‍ ബോഡിയാണ് ഫോണിനുള്ളത്. ഇത് സത്യമാണോ എന്നറിയുന്നതിനായി ഗിസ്‌ബോട് ടീം പല പരീക്ഷണങ്ങളും നടത്തി. രണ്ടു തവണ ഫോണ്‍ നിലത്തിട്ടു നോക്കി. ഒന്നും സംഭവിച്ചില്ല.

 

#3

ഉപയോക്താവിനെ സംബന്ധിച്ച് ഏറ്റവും അത്യവശ്യമുള്ള മറ്റൊരു കാര്യം ഡ്യുവല്‍ സിം സപ്പോര്‍ട്ടാണ്. മിക്ക ആളുകളും ഔദ്യോഗിക ആവശ്യത്തിനും വ്യക്തിപരമായ ആവശ്യത്തിനും രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നരാണ്. ഈ ആവശ്യവും ലെനോവൊ P780 നിറവേറ്റും. രണ്ട് GSM സിം സ്ലോട്ടുകളാണ് ഫോണിനുള്ളത്. ഒരു സിംകാര്‍ഡിലെ ആവശ്യമുള്ള കോണ്‍ടാക്റ്റുകള്‍ രണ്ടാമത്തെ സിം കാര്‍ഡിലേക്ക് വളരെ എളുപ്പത്തില്‍ മാറ്റാനും സാധിക്കും.

 

#4

തെളിമയാര്‍ന്ന സ്‌ക്രീന്‍ ആണ് സ്മാര്‍ട്മഫാണുകള്‍ക്ക് വേണ്ട മറ്റൊരു പ്രത്യേകത. ഇവിടെ HD ഡിസ്‌പ്ലെ സ്‌ക്രീനാണ് ഫോണിനുള്ളത്. ഏതു കോണില്‍ നിന്നു നോക്കിയാലും സ്‌ക്രീന്‍ വ്യക്തമായി കാണാനും കഴിയും.

 

#5

ഇത്രയും സൗകര്യങ്ങള്‍ ഉള്ള ഫോണിന് 17000 രൂപ എന്നത് ഒട്ടും അധികമല്ല എന്ന് നിസംശയം പറയാം. മാത്രമല്ല, 20000 രൂപയും 30000 രൂപയുമുള്ള ഫോണുകളെ തട്ടിച്ചു നോക്കുമ്പോള്‍ എന്തുകൊണ്ടും ലെനോവൊ P780 മികച്ചതുതന്നെയാണ്. 4 ജി.ബി. ഇന്റേണല്‍ മെമ്മറിയാണ് ഫോണിനുള്ളതെങ്കിലും ദീപാവലി പ്രമാണിച്ച് 8 ജി.ബി. വേരിയന്റുകൂടി കമ്പനി പുറത്തിറക്കുന്നുണ്ട്. 18000 രൂപയാണ് ഇതിനു വില.

 

Best Mobiles in India