ലെനോവൊ വൈബ് Z; മറ്റു ഫോണുകളില്‍ കാണാത്ത 10 ഫീച്ചറുകള്‍ ഇതാ!!!


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്മാര്‍ട്‌ഫോണ്‍ വിപണി കുതിച്ചുയരുകയാണ്. 2013-ല്‍ ആണ് ഈ വളര്‍ച്ച പരകോടിയിലെത്തിയത്. ഈ വര്‍ഷവും സ്ഥിതി വ്യത്യസ്തമല്ല. വിപണിയില്‍ മത്സരം കടുത്തതോടെ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ ശ്രമിക്കുകയാണ്. മികച്ചത് എന്നാല്‍ സാങ്കേതികമായും രൂപകല്‍പനയിലും മികച്ചു നില്‍ക്കുന്നു എന്നര്‍ഥം. ഇതുതന്നെയാണ് വിപണിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതും.

Advertisement

എന്തായാലും ഈ കിടമത്സരത്തില്‍ ശക്തമായി ഏതാനും ചില ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്ക് പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ മറ്റു ചിലര്‍ക്ക് തങ്ങളുടേതായ ഇടം നേടാനും സാധിച്ചു. അതില്‍ എടുത്തു പറയേണ്ട പേരാണ് ലെനോവൊ. വൈബ് Z എന്ന പുതിയ സ്മാര്‍ട്‌ഫോണിലുടെയാണ് കമ്പനി വ്യക്തമായ മേല്‍ക്കൈ നേടിയത്.

Advertisement

വൈബ് Z എന്ന ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുമായാണ് ലെനോവൊ 2014-നെ വരവേറ്റത്. മികച്ച ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ് വെയര്‍, രൂപകല്‍പന തുടങ്ങി എല്ലാ മേഘലകളിലും മികച്ചു നില്‍ക്കാന്‍ സാധിച്ചു എന്നതാണ് വൈബ് Z-ന്റെ വിജയരഹസ്യം.

പ്രത്യേകതകള്‍

5.5 ഇഞ്ച് ഫുള്‍ HD IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 401 ppi പിക്‌സല്‍ ഡെന്‍സിറ്റി, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, അഡ്രിനോ330 ഗ്രാഫിക് യൂണിറ്റ്, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ് എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

ക്യാമറ പരിശോധിച്ചാല്‍, LED ഫ് ളാഷോടു കൂടിയ 13 എം.പി. പ്രൈമറി ക്യാമറ 4128-3096 പിക്‌സല്‍ ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ ലഭ്യമാക്കും. 84 ഡിഗ്രി ലെന്‍സുള്ള 5 എം.പി. ഫ്രണ്ട് ക്യാമറ വൈഡ് ആംഗിള്‍ ഷോട്ടുകള്‍ എടുക്കാന്‍ സൗകര്യപ്രദമാണ്. ജി.പി.ആര്‍.എസ്, SPEED, WLAN, ബ്ലുടൂത്ത്, യു.എസ്.ബി, 3 ജി, 4 ജി LTE എന്നിവ സപ്പോര്‍ട് ചെയ്യും.

ഇന്ത്യയില്‍ ലെനോവൊ വൈബ് Z-ന്റെ 16 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റ് ആണ് ലഭ്യമാവുക. മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് ഇല്ല. 3000 mAh ആണ് ബാറ്ററി.

വില

35,999 രൂപയാണ് ഇന്ത്യയില്‍ ലെനോവൊ വൈബ് Z--ന്റെ ഔദ്യോഗിക വില. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ 32,960 രൂപയ്ക്ക് ഫോണ്‍ വില്‍ക്കുന്നുണ്ട്. 7 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഫോണ്‍ ലഭ്യമാവും. 10 ദിവസത്തിനുള്ളില്‍ റീടെയ്ല്‍ സ്‌റ്റോറുകളിലും ലഭ്യമാവും.

ലെനോവൊയുടെ ഓണ്‍ലൈന്‍ സ്‌റ്റോറായ The DoStore-ല്‍ ഇപ്പോള്‍തന്നെ ഫോണ്‍ ലഭ്യമാണ്. പ്രാരംഭ ഓഫറായി 2,039 രൂപ വിലവരുന്ന Z സ്മാര്‍ട് ടച്ച് കവര്‍ ഫോണിനൊപ്പം സൗജന്യമായി ലഭിക്കും.

ഫോണിന്റെ സാമങ്കതികവും രൂപകല്‍പനയും സംബന്ധിച്ച വിവരങ്ങള്‍ നമ്മള്‍ പരിശോധിച്ചു കഴിഞ്ഞു. ഇനി ഫോണിലെ പ്രധാന ഫീച്ചറുകള്‍ ഒന്നു നോക്കാം. മറ്റു ഫോണുകള്‍ക്കില്ലാത്ത നിരവധി പ്രത്യേകതകള്‍ ലെനോവൊ വൈബ് Z-നുണ്ട്. അത് ചുവടെ കൊടുക്കുന്നു.

#1

മികച്ച യൂസര്‍ ഇന്റര്‍ഫേസ് ആണ് ലെനോവൊ വൈബ് Z-നുള്ളത്. ഒറ്റക്കൈ കൊണ്ട് ഫോണ്‍ നിയന്ത്രിക്കാന്‍ സാധിക്കും. ഫോണ്‍ സ്‌ക്രീന്‍ ലൈറ്റ്അപ് ചെയ്യാന്‍ വോള്യം ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. മറ്റു ഫോണുകളില്‍ ഇതിനായി പവര്‍ ബട്ടണ്‍ അമര്‍ത്തണം. കൂടാതെ കോള്‍ എടുക്കുന്നതിനായി ഫോണ്‍ ചെവിയോടു ചേര്‍ത്തു വച്ചാല്‍ മതി. കോള്‍ ബട്ടണ്‍ അമര്‍ത്തേണ്ടതില്ല.
കൂടാതെ സ്ഥിരമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഒറ്റഫോള്‍ഡറില്‍ സൂക്ഷിക്കാനും കഴിയും.

 

#2

BSI സെന്‍സറോടു കൂടിയ 13 എം.പി. പ്രൈമറി ക്യാമറ കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ നല്‍കും. കൂടാതെ 1080 പിക്‌സല്‍ HD വീഡിയോയും ഷൂട് ചെയ്യാം.
മുന്‍വശത്തെ 5 എം.പി. 84 ഡിഗ്രി ക്യാമറയാവട്ടെ വീഡിയോ ചാറ്റിംഗിന് ഏറ്റവും അനുയോജ്യമാണ്. കൂടാതെ മികച്ച വൈഡ് ആംഗിള്‍ ചിത്രങ്ങളും ലഭിക്കും. സെല്‍ഫികള്‍ക്കും ഉത്തമം.

 

#3

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് വൈബ് Z--ലെ ഓപ്പറേറ്റിംഗ് സിസ്റ്റം. വിവിധ ആപ്ലിക്കേഷനുകള്‍ മറ്റുള്ളവര്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ സൂക്ഷിക്കാനുള്ള സംവിധാനം ഒ.എസ്. നല്‍കുന്നു. കൂടാതെ ആപ്ലിക്കേഷനുകള്‍ ഫിറ്റ്‌നസ് സെന്‍സറുകളുമായി കണക്റ്റ് ചെയ്യാനും കഴിയും.

 

#4

ഗെയിമിംഗ്, വീഡിയോ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ ഡിസ്‌പ്ലെയാണ് വൈബ് Z--ല്‍ ഉള്ളത്. 5.5 ഇഞ്ച് 1920--1080 പിക്‌സല്‍ റെസല്യൂഷന്‍ മികച്ച ദൃശ്യാനുഭവം നല്‍കും. ഉയര്‍ന്ന റെസല്യൂഷനുള്ള വീഡിയോ, ചിത്രങ്ങള്‍ എന്നിവയും വളരെ തെളിമയോടെ വീക്ഷിക്കാന്‍ സാധിക്കും. 180 ഡിഗ്രി വൈഡ് ആംഗിള്‍ വ്യൂവിംഗും സാധ്യമാണ്.

 

#5

2.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറാണ് ഫോണിലുള്ളത്. വലിയ സൈസുള്ള ആപ്ലിക്കേഷനുകള്‍, വീഡിയോ, 3 ഡി ഗെയിമുകള്‍ എന്നിവയെല്ലാം വേഗതയോടെ പ്രവര്‍ത്തിപ്പിക്കാന്‍ ആപ്ലിക്കേഷന്‍ സഹായിക്കും. 4K റെസല്യൂഷനുള്ള വീഡിയോകള്‍ പോലും ഹാംഗ് ആവാതെ കാണാന്‍ സാധിക്കും.

 

#6

ലെനോവൊ വൈബ് Z-ല്‍ അവതരിപ്പിച്ച DOit സീരീസ് ആപളിക്കേഷനുകള്‍ ഏറെ ഗുണകരമാണ്. നെറ്റ്‌വര്‍ക് കണക്ഷന്‍ ഇല്ലാതെതന്നെ മറ്റ് ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളുമായി ഡാറ്റകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. കോണ്‍ടാക്റ്റുകളും മെസേജുകളും ബാക്അപ് ചെയ്യാന്‍ സൗകര്യപ്രദമാണ് എന്നതിനൊപ്പം വൈറസുകളെ ഭയക്കുകയും വേണ്ട എന്നതാണ് DOit-ന്റെ ഗുണം.

 

#7

147 ഗ്രാം മാത്രം ഭാരവും 7.9 mm കട്ടിയുമുള്ള ഫോണ്‍ ഉപയോഗിക്കാന്‍ തീര്‍ത്തും സൗകരയപ്രദമാണ്. ഭാരക്കുറവിനു പുറമെ പിന്‍വശത്തുള്ള കവര്‍ മികച്ച ഗ്രിപ് നല്‍കും. സ്‌ക്രാച്ചുകളില്‍ നിന്ന് സംരക്ഷിക്കാനും ഈ കവര്‍ സഹായിക്കും.
ഡിസ്‌പ്ലെയ്ക്കു താഴെയായി ഹോം ബട്ടണ്‍, ബാക് ബട്ടണ്‍, മെനു എന്നിവയുണ്ട്. ഇത് മള്‍ടി ടാസ്‌കിംഗിന് സഹായിക്കും. കൂടാതെ ഹോം സ്‌ക്രീനിലെ ആപ്ലിക്കേഷനുകളുടെ വലിപ്പം ക്രമീകരിക്കാനും സ്ഥാനം മാറ്റാനുമുള്ള സംവിധാനങ്ങളും ഫോണിലുണ്ട്.

 

#8

നോണ്‍ റിമൂവബിള്‍ Li--Po 3000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. മികച്ച ബാക്അപ് ആണ് ഇത് നല്‍കുന്നത്. മറ്റു സ്മാര്‍ട്‌ഫോണുകളെ പോലെ ദിവസത്തില്‍ രണ്ടും മൂന്നും തവണ ചാര്‍ജ് ചെയ്യേണ്ടി വരികയുമില്ല.

 

#9

നിരവധി ഉപകാരപ്രദമായ ആപ്ലിക്കേഷനുകള്‍ പ്രീ ലോഡഡായി ലെനോവൊ വൈബ് Z-ല്‍ ഉണ്ട്. എവര്‍നോട്, അക്യുവെതര്‍, ഫേസ്ബുക്, സ്‌കൈപ്, ട്വിറ്റര്‍, യു.സി. ബ്രൗസര്‍, റൂട് 66, കിംഗ് സോഫ്റ്റ് ഓഫീസ് എന്നിവ ഇതില്‍ ചിലതാണ്. കൂടാശത റിയല്‍ ഫുട്‌ബോള്‍, ഗ്രീന്‍ ഫാം 3 തുടങ്ങിയ ഗെയിമുകളുമുണ്ട്.

 

#10

വേഗതയുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന 4 ജി LTE സപ്പോര്‍ടും വൈബ് Z--ല്‍ ഉണ്ട്. ഇന്റര്‍നെറ്റ് ഉപയോഗം ആസ്വാദ്യകരമാക്കാന്‍ ഇത് ഏറെ സഹായകമാണ്.

 

 

Best Mobiles in India