നാല് ക്യാമറയുമായി ലെനോവോ എത്തുന്നു..ഒപ്പം സവിശേഷതകൾ വേറെയും!


സ്മാർട്ഫോൺ ക്യാമറകൾ ഒന്നും രണ്ടും മൂന്നും നാലുമൊക്കെയായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. വാവെയ് പി 20 പ്രൊ ആണ് നിലവിലുണ്ടായിരുന്ന സകല സ്മാർട്ഫോൺ ക്യാമറ സങ്കല്പങ്ങളെയും പോളിച്ചെഴുതിക്കൊണ്ട് പിറകിൽ മാത്രം മൂന്ന് ക്യാമറകളുമായി വന്നത്. പിന്നീട് എൽജി നാല് ക്യാമറയുള്ള ഫോൺ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ നോക്കിയ 5 ക്യാമറകൾ ഉള്ള ഫോണും പ്രഖ്യാപിച്ചു.

Advertisement

പിറകിൽ നാല് ക്യാമറകൾ

ഇപ്പോഴിതാ ഈ നിരയിലേക്ക് ലെനോവോയും എത്തുകയാണ്. നാല് ക്യാമറ സെൻസറുകൾ പിറകിലുള്ള ഫോണുമായാണ് ലെനോവോ എത്തുന്നത്. ലെനോവോയുടെ വൈസ് പ്രസിഡന്റ് ചാങ് ചെങ് നാല് ക്യാമറകളുടെ സെറ്റപ്പ് ഉള്ള ഒരു ചിത്രം വീബോ വഴി പങ്കുവെച്ചതിലൂടെയായിരുന്നു അറിയിച്ചത്. പോസ്റ്ററിൽ പറയും പ്രകാരം ഈ ഫോൺ ഒക്ടോബറിൽ, അതായത് ഈ മാസം തന്നെ പുറത്തിറങ്ങും എന്നാണ് കമ്പനി പറയുന്നത്. എന്നാൽ കൃത്യമായ ഒരു തിയ്യതി കമ്പനി പറഞ്ഞിട്ടില്ല. അതേപോലെത്തന്നെ ഏതായിരിക്കും ഈ മോഡൽ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Advertisement
ഈ മോഡൽ ലെനോവോ Z5 പ്രൊ ആയിരിക്കാൻ സാധ്യത

എന്നാൽ കഴിഞ്ഞ ആഴ്ച കമ്പനി പുറത്തുവിട്ട ചില വിവരങ്ങൾ പ്രകാരം ലെനോവോ Z5 പ്രൊ എന്ന കമ്പനിക്ക് ഏറ്റവും പ്രതീക്ഷയുള്ള മോഡൽ ഈ മാസം തന്നെ പുറത്തിറങ്ങും എന്ന് പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ നാല് ക്യാമറയുള്ള ഫോൺ ആ മോഡൽ തന്നെയാവാനാണ് സാധ്യത. ലെനോവോയുടെ ഈ Z5 പ്രൊ ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ വായിക്കാം.

കമ്പനിയുടെ ചരിത്രത്തിൽ തന്നെ ഇരുണ്ട അധ്യായമായ മോഡൽ

ലെനോവോ എന്ന കമ്പനിയെ സംബന്ധിച്ചെടുത്തോളം കമ്പനിക്കും ആരാധകർക്കും ഒരുപോലെ മറക്കാൻ പറ്റാത്ത ഒരു ഫോൺ ആകും ലെനോവോ Z5. ജൂണിൽ പുറത്തിറങ്ങിയ ഈ സ്മാർട്ഫോൺ പുറത്തിറങ്ങും മുമ്പ് വലിയ വലിയ വാഗ്ദാനങ്ങളും പ്രതീക്ഷകളുമായിരുന്നു കമ്പനി നൽകിയിരുന്നത്. അതെല്ലാം കേട്ട് വിശ്വസിച്ച് പ്രതീക്ഷിച്ചിരുന്ന സ്മാർട്ഫോൺ ലോകത്തിന് മുന്നിൽ ആ പറഞ്ഞ പോലുള്ള സവിശേഷതകൾ ഒന്നുമില്ലാത്ത ഒരു ഫോൺ ആയിരുന്നു ലെനോവോ അവതരിപ്പിച്ചത്.

വാഗ്ദാനങ്ങൾ തെറ്റിച്ച ലെനോവോ Z5

പൂർണ്ണമായും ബെസൽ ലെസ്സ് ഡിസ്പ്ളേ, 4 ടിബി മെമ്മറി, പരമാവധി സ്ലിം ആയ ഡിസൈൻ തുടങ്ങി ഫോണിന്റെ സവിശേഷതകൾ പുറത്തിറങ്ങും മുമ്പ് ആകാശത്തോളം ആയിരുന്നു. അങ്ങനെ കാത്തിരുന്ന് ജൂണിൽ ഫോൺ പുറത്തിറങ്ങിയപ്പോൾ ഈ പറഞ്ഞ സവിശേഷതകൾ ഒന്നും ഫോണിൽ ഉണ്ടായിരുന്നില്ല. നോച്ചും ചിന്നും ഫോണിണ്ടായിരുന്നു. അത്ര കണ്ട് സ്ലിം ആയിരുന്നില്ല. 4 ടിബി മെമ്മറി എന്ന് പറഞ്ഞത് ക്‌ളൗഡ്‌ സ്റ്റോറേജ് ആയിരിക്കുന്നു.

നല്ല മോഡൽ ആയിരുന്നിട്ടും ശ്രദ്ധിക്കപ്പെടാതെ പോയി..

അങ്ങനെ ഇത്തരത്തിൽ ആരാധകരെ നിരാശപ്പെടുത്തിയ ഫോൺ ആയിരുന്നു ലെനോവോ Z5. എന്നിരുന്നാലും ആ അവകാശവാദങ്ങൾ എല്ലാം മാറ്റി നിർത്തി ഒരു ഫോൺ എന്ന നിലയിൽ നോക്കിയാൽ കമ്പനി പറഞ്ഞ വിലയിൽ ലഭിക്കാവുന്ന മികച്ച ഫോൺ തന്നെയായിരുന്നു ജ്ജ്ജ്ജ്. എന്നിരുന്നാലും കമ്പനി ഫോൺ പുറത്തിറക്കും മുമ്പ് നടത്തിയ അവകാശവാദങ്ങൾ കാരണം ഈ ഫോൺ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. എന്നിരുന്നാലും ചൈനയിൽ അടക്കം ഫോൺ വലിയ തോതിലുള്ള വിൽപ്പന നടത്തുകയുണ്ടായിട്ടുണ്ട്.

വരുന്നു അടുത്ത മോഡൽ..

ഇപ്പോഴിതാ ലെനോവോ Z5ന് ശേഷം ഈ മോഡലിന്റെ പരിഷ്കരിച്ച പതിപ്പ് കമ്പനി ഇറക്കുകയാണ്. ലെനോവോ Z5 പ്രൊ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിൽ കമ്പനി അന്ന് വാഗ്ദാനം ചെയ്ത അത്രയൊന്നും ഇല്ലെങ്കിലും തള്ളിക്കളയാൻ പറ്റാത്ത ഒരുപിടി സവിശേഷതകൾ ഉണ്ട്. ഒക്ടോബർ 1 ആണ് ഫോൺ പുറത്തിറങ്ങുക എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ലെനോവോ Z5 പ്രോ

ഇത്തവണ എന്തായാലും നോച്ച് ഇല്ലാത്ത മുൻവശം പൂർണ്ണമായും ബെസൽ ലെസ്സ് ആയ ഡിസ്പ്ളേയുമായാണ് ലെനോവോ എത്തുക. ഓപ്പോ ഫൈൻഡ് എക്‌സിൽ നമ്മൾ കണ്ടുശീലിച്ച പൊങ്ങിവരുന്ന ക്യമറ ഡിസൈൻ ആണ് കമ്പനി ഇവിടെ ഈ മോഡലിൽ അവലംബിച്ചിരിക്കുന്നത്. അത് കൂടാതെയുള്ള മറ്റു സവിശേഷതകൾക്കായി ഒക്ടോബർ 1 വരെ കാത്തിരിക്കാം.

Best Mobiles in India

English Summary

Lenovo Z5 Pro with 4 Rear Camera Sensors