ലോകം കണ്ടതിൽ വെച്ചുള്ള ഏറ്റവും മികച്ച ഫോൺ ജൂൺ 5ന്; ഈ ഫോൺ ചരിത്രം മാറ്റിയെഴുതും.. തീർച്ച!!


കേട്ടെടുത്തോളം വിശ്വസിക്കാൻ പറ്റാത്ത സവിശേഷതകളാണ് ലെനോവോ z5 നെ കുറിച്ച് പറഞ്ഞു കേൾക്കുന്നത്. എന്നാലും ജൂൺ 5 ന് ഫോൺ ഇറങ്ങുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഇനി ദിവസങ്ങൾ മാത്രം. ഈ ദിവസങ്ങൾ ഏതൊരു സ്മാർട്ഫോൺ ആരാധകനെയും സംബന്ധിച്ചെടുത്തോളം കാത്തിരിപ്പിന്റേത് ആണ്.

Advertisement

കാരണം ഒന്നുകിൽ ഇതൊരു വെറുംവാക്ക് മാത്രമായിരിക്കും. അങ്ങനെ ആണെങ്കിൽ ലെനോവോയെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടായിരിക്കും ഇത്. ഇനി ജൂൺ 5 ന് ഈ ഫോൺ ഇറങ്ങുമ്പോൾ ഈ പറഞ്ഞ പ്രത്യേകതകൾ എല്ലാം ഉണ്ടെങ്കിൽ അതൊരു ചരിത്രം തന്നെയായിരിക്കും. ലോകം ഇന്നോളം കണ്ട സകല ഫോൺ സങ്കല്പങ്ങളെയും പൊളിച്ചെഴുതുന്ന ഒരു ഫോൺ.

Advertisement

ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സവിശേഷതകൾ

കമ്പനി തലവൻ ഇടയ്ക്കിടെ വരാനിരിക്കുന്ന ഈ മോഡലിനെ കുറിച്ചുള്ള സൂചനകൾ തന്നുകൊണ്ടിരിക്കുകയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് 4 ടിബി ഫോൺ മെമ്മറി, 45 ദിവസം ബാറ്ററി സ്റ്റാൻഡ്‌ബൈ, മുൻഭാഗം മൊത്തമായി ഡിസ്പ്ളേ മാത്രമുള്ള സ്ക്രീൻ എന്നിവ. ഇന്നുള്ള ഒരു മോഡലിലും ഇങ്ങനെയൊരു സവിശേഷത നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല.

നിലവിലെ സാങ്കേതിക വിദ്യക്ക് സാധിക്കാത്ത കാര്യങ്ങൾ

കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, അതിനുള്ള സാങ്കേതിക വിദ്യ ഇനിയും ശാസ്ത്രം കണ്ടെത്തിയിട്ട് പോലുമില്ല. ഈയടുത്തായി ഒരു ടിബി മെമ്മറിയുള്ള ഒരു ഫോൺ ചൈനയിലെ ഒരു കമ്പനി ഇറക്കിയിരുന്നു എന്നതാണ് ഇതുവരെയുള്ള ഫോൺ മെമ്മറിയുടെ കാര്യത്തിലുള്ള ഏറ്റവും വലിയ റെക്കോർഡ്. സാംസങ്ങ് പോലും തങ്ങളുടെ വരാനിരിക്കുന്ന ഗാലക്‌സി നോട്ട് 9ൽ 512 ജിബി മെമ്മറിയുണ്ടാകുമെന്ന രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാണ് ഒരു മുഖ്യ സ്മാർട്ഫോൺ കമ്പനിയെ സംബന്ധിച്ചെടുത്തോളാ ഏറ്റവും വലിയ പ്രഖ്യാപനം എന്ന് പറയാവുന്നത്. ഇത് കൂടാതെ നോക്കുമ്പോൾ ഇന്നുള്ളതിൽ ഏറ്റവും വലിയ ഫോൺ മെമ്മറി 256 ജിബി തന്നെയാണ്.

ഇത്രയും വലിയ ബാറ്ററി ഇത്രയും ചെറിയ ഫോണിൽ?

അടുത്തതായി ഫോൺ ബാറ്ററിയുടെ കാര്യം. 45 ദിവസം സ്റ്റാൻഡ്‌ബൈ എന്ന് ലെനോവോ പറയുന്നത് കൊണ്ട് രണ്ടു തരത്തിൽ നമുക്ക് വ്യാഖാനിക്കാം. ഒന്ന് 45 ദിവസം വരെ കാര്യമായ ഉപയോഗമില്ലാതെ ഫോൺ ഓൺ ചെയ്തു വെക്കുകയാണെങ്കിൽ, ഒരുപക്ഷെ ബാറ്ററി സേവർ മോഡ് പോലുള്ള സെറ്റിങ്‌സ് പോലെ പരമാവധി സ്റ്റാൻഡ്‌ബൈ ആയിരിക്കാം കമ്പനി ഉദേശിച്ചത് എന്ന് കരുതാം. ഇനി അതല്ല ഒരു ശരാശരി ഉപയോഗം നടത്തിയാൽ പോലും 45 ദിവസം വരെ ബാറ്ററി സ്റ്റാൻഡ്‌ബൈ കിട്ടുമെന്നാണ് ലെനോവോ ഉദ്ദേശിക്കുന്നത് എങ്കിൽ ഫോൺ ഇറങ്ങുന്നത് വരെ അത് പൂർണ്ണമായും നമുക്ക് വിശ്വസിക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല.

എങ്ങനെ ഉൾകൊള്ളിക്കും?

Ulefone Power 5 പോലുള്ള ചില ചൈനീസ് കമ്പനികളെല്ലാം 13000 mAh വരെ ബാറ്ററി ഉള്ള ഫോണുകൾ ഇറക്കിയിട്ടുണ്ട്. എങ്കിൽ പോലും ആ ഫോണുകൾക്കുള്ളിൽ അത്രയും അധികം വലിയ ബാറ്ററി ഉൾപ്പെടുത്തിയതിന്റെ ബാക്കിപത്രം ആ ഫോണിന്റെ ഡിസൈനിൽ കാണാൻ സാധിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള വണ്ണം ചെറിയ തോതിലെങ്കിലും ആ ഫോൺ മോഡലിൽ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ ഇവിടെ ലെനോവോ തങ്ങളുടെ വരാനിരിക്കുന്ന മോഡലിന്റെ ചില രൂപരേഖകളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത് പരമാവധി സ്ലിം ആയ ഒരു ഡിസൈൻ ആണ്. ഇതിൽ എങ്ങനെ ഇത്രയും അധികം ബാറ്ററി ഉൾക്കൊള്ളിക്കാൻ കഴിയും എന്ന സംശയം അപ്പോഴും ബാക്കി.

4 ടിബി മെമ്മറി.. ഇനിയും വിശ്വസിക്കാൻ പറ്റാത്ത മറ്റൊരു കാര്യം

ബാറ്ററി മാത്രമല്ല, 4 ടിബി മെമ്മറി എന്നുപറയുമ്പോൾ എത്ര ചെറുതാക്കിയാലും ഒരു പരിധി ഇല്ലേ, എങ്ങനെ ആയാലും അല്പം വണ്ണം പ്രതീക്ഷയാവുന്നതല്ലേ. എന്നാൽ ഇവിടെ ഈ ഡിസൈനിൽ അതും ഇല്ല. ഇനി അടുത്ത കാര്യം ഡിസ്പ്ളേ ആണ്. മുൻഭാഗം പൂർണ്ണമായും ബെസൽ നന്നേ കുറച്ചുള്ള ഡിസ്പ്ളേ. അപ്പോൾ മുൻ ക്യാമറയും സെൻസറുകളും എവിടെ? റെഡ്മി മിക്സ് 2 വിൽ നമ്മൾ കണ്ടത് പോലെയുള്ള ഒരു സിസ്പ്ലെ സെറ്റിങ്‌സ് ആണെങ്കിൽ പോലും മൊത്തമായും ഡിസ്പ്ളേ വരില്ല.

ഫുൾ ഡിസ്പ്ളേ എന്നതും എങ്ങനെയായിരിക്കും?

അതുപോലെ നോച്ച് ഇല്ല എന്ന് കമ്പനി പറയുന്നു. ഇനി താഴെ നിന്നും മുകളിലേക്ക് വലിക്കാവുന്ന സ്ലൈഡർ വല്ലതുമായിരിക്കുമോ? എല്ലാം കണ്ടറിയേണ്ടിയിരിക്കുന്നു. ജൂൺ 5 വരെ കാത്തിരിക്കാതെ രക്ഷയില്ല. ഒന്നുകിൽ ഇതെല്ലാം കമ്പനിയുടെ വെറും പൊള്ളയായ വാദമായിരിക്കും. എന്നാൽ ഒരു കമ്പനിയുടെ തലവൻ ഇങ്ങനെ വെറുതെ പറയുമോ? കമ്പനി സൂചിപ്പിച്ച പോലെ ഒട്ടനവധി പുതിയ സാങ്കേതിക വിദ്യകളിൽ ഈ ഫോണിലൂടെ ലെനോവോ ഒരുപിടി പേറ്റന്റുകൾ സ്വന്തമാക്കിയിട്ടുണ്ട് എന്നാണ്. അങ്ങനെയാണെങ്കിൽ നമ്മുടെ മെമ്മറി, ബാറ്ററി, ഡിസ്പ്ളേ സങ്കല്പങ്ങൾക്കതീതമായ നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു സാങ്കേതിക വിദ്യ ലെനോവോ വികസിപ്പിച്ചിട്ടുണ്ട് എന്നും കരുതേണ്ടിയിരിക്കുന്നു.

എന്തായാലും ജൂൺ 5ന് അറിയാം

എന്തായാലും ജൂൺ 5 നായി കാത്തിരിക്കാം. അന്നറിയാം കമ്പനിയുടെ ഈ വാദങ്ങളെല്ലാം ഉള്ളതാണോ അല്ലയോ എന്ന്. അല്ലെങ്കിൽ ഒന്നും പറയാനില്ല. പക്ഷെ ഇനി ലെനോവോ പറഞ്ഞ പോലെ 4 ടിബി മെമ്മറി, 45 ദിവസം സ്റ്റാൻഡ്‌ബൈ, പൂർണ്ണ ഡിസ്പ്ളേ എന്നിവയെല്ലാം അടങ്ങിയ ഒരു ഫോൺ ആണ് ലെനോവോ അന്ന് അവതരിപ്പിക്കുന്നതെങ്കിൽ അതൊരു പുതിയ ചരിത്രത്തിന്റെ തുടക്കമാവും.

ഏതൊരു ഫോൺ വാങ്ങിയാലും ആദ്യം അതിൽ മാറ്റേണ്ട 6 കാര്യങ്ങൾ

1. ആനിമേഷനുകൾ

സംഭവം ആനിമേഷനുകൾ കാണാൻ നല്ല ഭംഗിയൊക്കെ തന്നെയാണ്. ഓരോ ആപ്പ് ഓപ്പൺ ചെയ്യുമ്പോളും അല്ലെങ്കിൽ നോട്ടിഫിക്കേഷൻ, ടോസ്റ്റ് എന്നിവയൊക്കെ വരുമ്പോഴുമെല്ലാം നിരവധി ആനിമേഷനുകൾ നമ്മൾ കാണാറുണ്ട്. എന്നാൽ അല്പം ചെറിയ മെമ്മറിയുള്ള ഫോൺ ആണെങ്കിൽ ഈ ആനിമേഷൻ തന്നെ മതിയാകും ചെറുതല്ലാത്ത ബാറ്ററി നഷ്ടവും മെമ്മറി പതുക്കെയാവലും സൃഷ്ടിക്കാൻ.

അതിനാൽ ആവശ്യക്കാർ ഈ ഓപ്ഷനും ഒഴിവാക്കേണ്ടതാണ്. അതിനായി ഡെവലപ്പർ ഓപ്ഷൻ ആദ്യം ഇനേബിൾ ചെയ്യണം. ശേഷം അതിൽ കയറി താഴോട്ട് നീക്കുമ്പോൾ 'Window animation scale', ‘Transition animation scale', ‘Animation duration scale' എന്നിവ കാണാം ഇവ ക്ലിക്ക് ചെയ്ത് കുറയ്ക്കുകയോ തീരെ ഇല്ലാതാക്കുകയോ ചെയ്യാവുന്നതാണ്.

 

2. ഓട്ടോമാറ്റിക്ക് വെളിച്ചം ഓഫ് ചെയ്യുക.

ഈ ഓട്ടോമാറ്റിക്ക് വെളിച്ചം എന്ന ആശയം കേൾക്കാൻ നല്ല രസമാണ്. അതായത് നിങ്ങളുടെ ചുറ്റിലുമുള്ള വെളിച്ചത്തിന്റെ തോത് അനുസരിച്ച് ഫോണിലെ വെളിച്ചം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന സംവിധാനം. ആശയം നല്ലതാണെങ്കിലും പലപ്പോഴും ഇത് അമിതമായ ബാറ്ററി ചാർജ്ജ് വലിച്ചെടുക്കുന്നതിന് കാരണമാകാറുണ്ട്. ഫോൺ നിങ്ങൾ വാങ്ങുമ്പോൾ ഈ സൗകര്യം ഓൺ ആയ നിലയിലായിരിക്കും ഉണ്ടാവുക എന്നതിനാൽ കഴിവതും ഓഫ് ചെയ്യാൻ ശ്രമിക്കുക. അതിലൂടെ മികച്ച ബാറ്ററി ബാക്കപ്പ് നിലനിർത്തുക.

3. ഫോൺ വാങ്ങുമ്പോൾ ഉണ്ടാവുന്ന അതിലെ അനാവശ്യ ആപ്പുകൾ

നമുക്കറിയാം നമ്മൾ ഒരു പുതിയ ഫോൺ വാങ്ങിക്കഴിഞ്ഞാൽ അതിൽ ആവശ്യമുള്ള ആപ്പുകൾക്ക് പുറമെയായി കമ്പനി തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചില ആപ്പുകൾ ഉണ്ടാകും എന്നത്. ഒപ്പം ഒട്ടനവധി ഗൂഗിൾ ആപ്പുകളും കാണും. ഇവയെല്ലാം തന്നെ നമുക്ക് ആവശ്യമായവ ആയിരിക്കില്ല. അങ്ങനെ ഇവയെ ഒഴിവാക്കാൻ നോക്കിയാലോ, പലതും സിസ്റ്റം ആപ്പുകൾ ആയി വരുന്നതിനാൽ അൺഇൻസ്റ്റാൾ ചെയ്യാൻ പത്താത്തവയായിരിക്കും.

ഈയൊരു അവസരത്തിൽ നിങ്ങൾക്ക് റൂട്ട് ചെയ്യുകയാണെങ്കിൽ വേണ്ടാത്ത ഏതൊരു ആപ്പും ഒഴിവാക്കാം. ഇനി റൂട്ട് ചെയ്തിട്ടില്ലെങ്കിലും വേറെ മാർഗ്ഗങ്ങളുണ്ട്. അനാവശ്യ ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കാം. ഇതിലൂടെ അനാവശ്യ ആപ്പുകൾ കൊണ്ടുണ്ടാകുന്ന മെമ്മറി, ബാറ്ററി ചോർച്ച ഒരുപരിധി വരെ തടയാവുന്നതാണ്.

4. ടച്ച് ചെയ്യുമ്പോൾ ഉള്ള ശബ്ദം, വൈബ്രേഷൻ എന്നിവ ഓഫ് ചെയ്യുക

ഇത് പലരും പിന്നീട് ചെയ്യാം എന്നുകരുതി മാറ്റി വെക്കുകയോ അല്ലെങ്കിൽ ശരിയാം വിധം ഓഫ് ചെയ്യാൻ അറിയാതിരിക്കുകയോ ചെയ്യുന്നത് കാരണം ഫോണിൽ ഇതേ രീതിയിൽ തുടരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ടച്ച് ചെയ്യുമ്പോൾ, പ്രത്യേകിച്ച് നാവിഗേഷൻ ബട്ടണുകളിൽ ടച്ച് ചെയ്യുമ്പോൾ നിർത്താതെ വൈബ്രേഷൻ, സൗണ്ട് എന്നിവ ഉണ്ടാകും. ഇത് ബാറ്ററി പെട്ടെന്ന് തന്നെ തീരാൻ നല്ലൊരു കാരണവുമാണ്. സൗണ്ട് സെറ്റിങ്സിൽ അദർ സൗണ്ട്സ് സെറ്റിങ്സിൽ പോയാൽ ഇവ ഓഫ് ചെയ്തു വെക്കാം.

5. ടൈപ്പ് ചെയുമ്പോൾ വരുന്ന വൈബ്രേഷൻ ഓഫ് ചെയ്യുക

മുകളിൽ പറഞ്ഞ പോലെ മറ്റൊരു സംഭവം. മറവി കൊണ്ടോ മാറ്റാനുള്ള ഓപ്ഷൻ എവിടെയെന്ന് കൃത്യമായി അറിയാത്ത കാരണത്താലോ ഇതവിടെ കിടക്കും. ഫലമോ കൂടുതൽ നിങ്ങൾ ടൈപ്പ് ചെയ്യുംതോറും ബാറ്ററി കൂടുതൽ തീരും. ഇത് മാറ്റാനായി Settings > Language and input > Virtual keyboard ൽ പോകുക. നിങ്ങളുടെ കീബോർഡ് തിരഞ്ഞെടുക്കുക. 'Keyboard sound' ‘Keyboard vibration' എന്നിവ ഒഴിവാക്കുക.

6. ഓട്ടോ കറക്റ്റ് ഓഫ് ചെയ്യുക

ഇനി പറയാൻ പോകുന്നത് ബാറ്ററി കുറയ്ക്കുകയോ സ്പീഡ് കുറയ്ക്കുകയോ ഒന്നും ചെയ്യുന്ന ഒരു കാര്യത്തെ കുറിച്ചല്ല, പകരം നിങ്ങളുടെ ടൈപ്പിംഗ് സുഗമമാക്കാനുള്ള സൗകര്യം മാത്രമാണ്. എഴുതുമ്പോൾ സ്പെല്ലിങ് നേരെയാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം കീബോർഡുകളിൽ കൊടുത്തിരിക്കുന്നത് എങ്കിലും പലപ്പോഴും ഇതൊരു ബുദ്ധിമുട്ട് ആകാറുണ്ട്. പ്രത്യേകിച്ച് മലയാളത്തിലോ മംഗ്ളീഷിലോ എല്ലാം അധികമായി നമ്മൾ ടൈപ്പ് ചെയ്യുന്ന അവസരത്തിൽ ഈ ഓട്ടോ കറക്റ്റ് കാരണം നേരെ ചൊവ്വേ എഴുതാൻ പറ്റാതെ വരാറുണ്ട്. ഇത് ഒഴിവാക്കാനായി നിങ്ങളുടെ ഫോണിൽ Settings > Language and input > Virtual keyboard ൽ പോയിട്ട് Text Correction' ഒഴിവാക്കുക.

OTG കേബിൾ കൊണ്ട് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനുള്ള 10 ഉപയോഗങ്ങൾ

OTG കേബിൾ കൊണ്ടുള്ള ചില ഉപകാരങ്ങളെ കുറിച്ചാണ് ഇന്നിവിടെ ഞാൻ പറയാൻ പോകുന്നത്. പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നവയായിരിക്കും. ഏതൊക്കെയാണ് ആ കാര്യങ്ങൾ എന്ന് നോക്കാം.

1 ഒരു ആൻഡ്രോയിഡ് മറ്റൊന്നുമായി ചാർജ് ചെയ്യാൻ

രണ്ട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കും അങ്ങോട്ടും ഇങ്ങോട്ടുമായി പരസ്പരം ചാർജ്ജ് ചെയ്യൽ സാധ്യമാക്കുന്ന മാർഗ്ഗമാണിത്. ഇതിനായി ഓടിജി കേബിൾ ഉയഅയോഗിക്കാം

2 പോർട്ടബിൾ ഹാർഡ് ഡ്രൈവ് കണക്ട് ചെയ്യുന്നതിന്

OTG കേബിളിന്റെ സഹായത്തോടെ നിങ്ങൾക്ക് പോർട്ടബിൾ ഹാർഡ് ഡിസ്ക് അല്ലെങ്കിൽ ബാഹ്യ സ്റ്റോറേജ് ഫോണുമായി കണക്റ്റ് ചെയ്യാം. കേബിൾ ഉപയോഗിച്ച് ഫോണിൽ നിന്നും ബാഹ്യ സ്റ്റോറേജിലേക്ക് ഫയലുകൾ കൈമാറ്റം ചെയ്യാവുന്നതുമാണ്.

3 ഗെയിം കൺട്രോളറെ കണക്ട് ചെയ്യുന്നതിന്

OTG കേബിൾ വഴി നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണം ഒരു ഗെയിം കണ്ട്രോളറുമായി ബന്ധിപ്പിക്കാൻ സാധ്യമാകും. ഇന്ന് ഇറങ്ങുന്ന പല ആൻഡ്രോയിഡ് ഗെയിമുകളും ഇത്തരത്തിലുള്ള ഗെയിംപാഡിനെ പിന്തുണയ്ക്കുന്നുമുണ്ട്.

4 USB ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിന്

OTG കേബിൾ ഉപയോഗിച്ച് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലേക്ക് ഒരു യുഎസ്ബി അധിഷ്ഠിത എൽഇഡി ലൈറ്റ് കണക്റ്റുചെയ്യാനാകും. ഇനി ഫോണിന് ഫ്രണ്ട് ഫ്ലാഷ് ഫീച്ചർ ഇല്ലെങ്കിലും രാത്രിയിൽ ചിത്രങ്ങൾ എടുക്കുന്നതിന് ഈ എൽഇഡി വെളിച്ചം ഉപയോഗിക്കാം.

5 LAN കേബിളിനെ ബന്ധിപ്പിക്കുന്നതിന്

നിങ്ങളുടെ മൊബൈലിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നേരിട്ട് ആസ്വദിക്കാവുന്ന ഒരു സൗകര്യമാണ് ഇത്. ഇതിനായി ഒരുവശം LAN കേബിൾ പിൻ പിന്തുണയ്ക്കുന്ന OTG കേബിൾ വാങ്ങണം. ശേഷം കണക്റ്റ് ചെയ്ത് ഉപയോഗിച്ചു തുടങ്ങാം.

6 രണ്ടു ഫോണുകൾ തമ്മിൽ കോണ്ടാക്ട്സ്, മെസ്സേജുകൾ എന്നിവ കൈമാറുന്നതിന്

സാംസങ് ഫോൺ ആണെങ്കിൽ അതിലെ SmartSwitch അപ്ലിക്കേഷൻ സഹായത്തോടെ ഒരു ഫോണിൽ നിന്നും മറ്റൊന്നിലേക്ക് കോൾ ഹിസ്റ്ററി, എസ്എംഎസ്, കോൺടാക്റ്റുകൾ എന്നിവയെല്ലാം തന്നെ OTG കേബിൾ സഹായത്തോടെ മാറ്റാൻ സാധിക്കും.

7 കീബോർഡും മൌസും ബന്ധിപ്പിക്കുന്നതിന്

OTG കേബിൾ ഉപയോഗിച്ച് ചെയ്യാവുന്ന മറ്റൊരു പ്രധാന സൗകര്യം. നിങ്ങളുടെ ആൻഡ്രോയ്ഡ് ഉപകരണത്തിലേക്ക് യുഎസ്ബി മൗസും കീബോർഡും എല്ലാം തന്നെ കണക്റ്റുചെയ്യാനാകും എന്നത് തന്നെ. കൂടുതൽ ബ്രൗസിംഗ് എല്ലാം തന്നെ നടത്തുന്നവർക്കോ അധികമായി ടൈപ്പ് ചെയ്യേണ്ടവർക്കോ എല്ലാം തന്നെ ഇത് ഏറെ ഉപകാരപ്രദമായ ഒന്നാണ്.

8 ക്യാമറ ബന്ധിപ്പിക്കുന്നതിന്

OTG കേബിൾ ഉപയോഗിച്ച് ക്യാമറ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ കണക്ട് ചെയ്യാം. ഇനി എപ്പോഴും കമ്പ്യൂട്ടർ വഴി നിങ്ങളുടെ ക്യാമറ കണക്ട് ചെയ്യേണ്ട ആവശ്യം വരില്ല. ആവശ്യമുള്ള ചിത്രങ്ങൾ കാണാനും നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ ഉപകാരപ്രദവുമാകും.

9 പ്രിന്റ് ചെയ്യാൻ.

OTG കേബിളിന്റെ സഹായത്തോടെ ആൻഡ്രോയിഡ് ഫോണിൽ നിങ്ങളുടെ പ്രിന്റർ കണക്റ്റ് ചെയ്യുക. ശേഷം printshare എന്ന ആപ്പിൾ ഡൗണ്ലോഡ് ചെയ്ത് ആവശ്യമായ ഡ്രൈവറുകൾ ആപ്പ് തന്നെ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യും. ശേഷം നിങ്ങൾക്ക് പ്രിന്റ് ചെയ്ത് തുടങ്ങാം.

10 യുഎസ്ബി ഫാൻ കണക്റ്റുചെയ്യുന്നതിന്

നേരത്തെ എൽഇഡി ലൈറ്റ് കണക്റ്റ് ചെയ്യുന്നത് പറഞ്ഞില്ലേ. അതുപോലെയുള്ള മറ്റൊരു സൗകര്യമാണിത്. OTG കേബിൾ ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണിൽ യുഎസ്ബി ഫാനും കണക്റ്റുചെയ്യാം. നല്ല ചൂടിലാണ് ഫോൺ എങ്കിൽ ഒന്ന് തണുപ്പിക്കാൻ ഇത് സഹായകമാകും.

Best Mobiles in India

English Summary

Lenovo Z5 Set to Launch on June 5.